യുഎസിനൊപ്പം യുഎഇയുടേയും മുന്നേറ്റം: സൗദി അറേബ്യക്ക് ക്ഷീണം തന്നെ; ക്രൂഡ് ഓയിലിലെ കണക്കുകള്‍
ഡല്‍ഹി: ആഗോള ക്രൂഡ് ഓയില്‍ വിപണിയില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ച ഇറാന്‍-ഇസ്രായേല്‍ സംഘർഷ സമയത്ത് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിലും ഇടിവ്. ജൂണിൽ ഇന്ത്യ 4.66 ബി പി ഡി (mbd) ക്രൂഡ് ഓയിലും കോൺഡൻസേറ്റുകളുമാണ് ഇറക്കുമതി ചെയ്ത്. മെയ് മാസത്തില്‍ ഇന്ത്യയിലേക്ക് എത്തിയത് 4.72 എം ബി ഡി ക്രൂഡ് ഓയിലായിരുന്നു. ഇതില്‍ നിന്നും നേരിയ ഇടിവാണ് കണക്കുകള പ്രകാരം ജൂണ്‍ മാസത്തിലുണ്ടായിരിക്കുന്നത്.
റഷ്യ തന്നെയാണ് ഇപ്പോഴും ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയിൽ വിതരണക്കാരനായി നിലനിൽക്കുന്നു. ഇറാഖ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയാണ് മറ്റ് പ്രധാന വിതരണ രാജ്യങ്ങൾ. ആകെ ഇറക്കുമതിയില്‍ ഇടിവ് ഉണ്ടായപ്പോഴും മെയ് മാസത്തിൽ 2.63 എം ബി ഡി ആയിരുന്ന അമേരിക്കയിൽ നിന്നുള്ള ഇറക്കുമതി ജൂണിൽ 2.98 എം ബി ഡി-യായി വർധിച്ചു എന്നുള്ളതാണ് ശ്രദ്ധേയം.

മെയ് മാസത്തിൽ ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതി 23.32 ദശലക്ഷം മെട്രിക് ടണ്ണായ എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയിരുന്നു. മുൻ മാസത്തേക്കാൾ 10% കൂടുതലാണിത്. പതിവുപോലെ ഈ ഇറക്കുമതിയുടെ ഏകദേശം 40% റഷ്യയിൽ നിന്നാണ് എത്തിയത്. തൊട്ടുപിന്നാലെ 22 ശതമാനവുമായി ഇറാഖ് രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. അതേസമയം സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതിയിൽ ഇടിവ് തുടർന്നു.
മിഡിൽ ഈസ്റ്റിൽ സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിലും, പ്രത്യേകിച്ച് ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾക്കിടയിലും, ഈ മേഖലയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി വലിയതോതിൽ ബാധിച്ചിട്ടില്ലെന്നതാണ് ആശ്വാസകരം. ജൂണിൽ മിഡിൽ ഈസ്റ്റ് ഗൾഫിൽ (MEG) നിന്നുള്ള ഇറക്കുമതിയിൽ നേരിയ കുറവുണ്ടായെങ്കിലും, ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗാതഗത്തില്‍ കാര്യമായ തടസ്സങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ലെന്നാണ് ഷിപ്പിങ് അനലറ്റിക്സ് സ്ഥാപനമായ വോർടെക്സ ചൂണ്ടിക്കാട്ടുന്നത്. മറുവശത്ത് റഷ്യൻ ഗ്രേഡുകളുടെ വാങ്ങലുകൾ ഇന്ത്യ വർദ്ധിപ്പിച്ചതാണ് ഈ ഇടിവിന് കാരണമെന്നും വിലയിരുത്തപ്പെടുന്നു.
ആഗോള കമ്മോഡിറ്റി മാർക്കറ്റ് അനലിറ്റിക്സ് സ്ഥാപനമായ കെപ്ലറിൽ നിന്നുള്ള വെസൽ ട്രാക്കിംഗ് ഡാറ്റ പ്രകാരം. ജൂണിൽ, ഇന്ത്യ പ്രതിദിനം 2.08 ദശലക്ഷം ബാരൽ (bpd) റഷ്യൻ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്. 2024 ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇന്ത്യയുടെ രണ്ടാമത്തെ വലിയ ക്രൂഡ് ഓയിൽ വിതരണക്കാരായ ഇറാഖിൽ നിന്നുള്ള എണ്ണ ഇറക്കുമതി ജൂണിൽ ഏകദേശം 893000 ബാരൽ ആയിരുന്നു. മുന്‍ മാസത്തെ അപേക്ഷിച്ച് 17.2 ശതമാനമാണ് ഇറാഖിന്റെ വിഹിതത്തിലുണ്ടായിരിക്കുന്നത്.
സൗദി അറേബ്യയുടെ വിഹിതത്തിലും (581000) ഇടിവുണ്ടായി. അതേസമയം 490000 ബാരൽ ഇറക്കുമതി ചെയ്ത യു എ ഇയുടെ വിഹിതത്തില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് 6.5 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. അഞ്ചാം സ്ഥാനത്തുള്ള അമേരിക്കയുടെ ഇറക്കുമതിയിലും 6.3 ശതമാനത്തിന്റെ (303000 ബാരല്‍) വർധനവുണ്ടായി. ആകെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ജൂണിൽ, ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ ഇറാഖിന് 18.5 ശതമാനവും സൗദി അറേബ്യയ്ക്ക് 12.1 ശതമാനവും യുഎഇക്ക് 10.2 ശതമാനവുമാണുള്ളത്.
ഇന്ത്യയുടെ ക്രൂഡ് ഓയിൽ ആവശ്യത്തിന്റെ 88 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. ഏകദേശം മൂന്ന് വർഷമായി ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ പ്രധാന കേന്ദ്രം റഷ്യയാണ്. 2022 ഫെബ്രുവരിയിൽ ഉക്രെയ്ൻ അധിനിവേശം നടത്തിയതിനെത്തുടർന്ന് പടിഞ്ഞാറൻ രാജ്യങ്ങൾ റഷ്യൻ ക്രൂഡ് ഓയിൽ ഒഴിവാക്കിയതോടെ റഷ്യ മറ്റ് രാജ്യങ്ങള്‍ക്ക് വലിയ വിലക്കിഴിവ് പ്രഖ്യാപിക്കുകയായിരുന്നു. അവസരം മുതലെടുത്ത ഇന്ത്യ റഷ്യയില്‍ നിന്നും വന്‍തോതില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. ഇതോടെ റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ വിതരണക്കാരുമായി മാറി.
കാലക്രമേണ വില കിഴിവുകളില്‍ വലിയ കുറവുകള്‍ വന്നെങ്കിലും പാശ്ചാത്യ സമ്മർദ്ദവും ഉപരോധ ഭീഷണികളും മറികടന്ന് ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ പ്രവാഹം ശക്തമായി തുടരുന്നു. തങ്ങള്‍ ഉപരോധത്തിന്റെ ഭാഗം അല്ലെന്നും ഏറ്റവും മികച്ച വില വാഗ്ദാനം ചെയ്യുന്നവരിൽ നിന്ന് എണ്ണ വാങ്ങുക എന്നതുമാണ് തങ്ങളുടെ നയം എന്നുമാണ് ഇന്ത്യയുടെ നിലപാട്.
അതേസമയം, ക്രൂഡ് ഓയിൽ വില ബാരലിന് 65 ഡോളറിനടുത്ത് സ്ഥിരത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ചൊവ്വാഴ്ച പറഞ്ഞു. ഇസ്രായേലും ഇറാനും തമ്മിലുള്ള സമീപകാല സംഘർഷത്തെത്തുടർന്ന് ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 78 ഡോളറായി ഉയർന്നതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പരാമർശം.












Click it and Unblock the Notifications