Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ ജോലി നോക്കുന്നുണ്ടോ? വര്‍ക്ക് പെര്‍മിറ്റില്‍ വമ്പന്‍ മാറ്റം... ഇനി വിസ ലഭിക്കുക ഇങ്ങനെ

റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി പുതിയ വിസ പരിഷ്‌കരണവുമായി സൗദി അറേബ്യയിലെ മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം ( എച്ച് ആര്‍ എസ് ഡി ). പ്രവാസി വര്‍ക്ക് പെര്‍മിറ്റുകളെ ഉയര്‍ന്ന വൈദഗ്ധ്യം, വൈദഗ്ധ്യം, അടിസ്ഥാനം എന്നിങ്ങനെ മൂന്ന് പ്രധാന നൈപുണ്യ തലങ്ങളായി തരം തിരിക്കുന്നതിനുള്ള പുതിയ തീരുമാനം അവതരിപ്പിച്ചിരിക്കുകയാണ് സൗദി അറേബ്യ.

സൗദി വിഷന്‍ 2030, ദേശീയ പരിവര്‍ത്തന പരിപാടി എന്നിവയുടെ ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് തൊഴില്‍ വിപണിയെ നിയന്ത്രിക്കുക, മനുഷ്യ മൂലധനം വികസിപ്പിക്കുക, കൂടുതല്‍ മത്സരാധിഷ്ഠിതവും നൂതനവുമായ ബിസിനസ്സ് അന്തരീക്ഷം കെട്ടിപ്പടുക്കുക എന്നിവയാണ് തീരുമാനത്തിന്റെ ലക്ഷ്യമെന്ന് സൗദി അറേബ്യന്‍ മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.

saudi arabia

നിലവിലുള്ള പ്രവാസി തൊഴിലാളികള്‍ക്കുള്ള വര്‍ഗീകരണ പ്രക്രിയ ജൂണ്‍ 18 ന് തന്നെ ആരംഭിച്ചിരുന്നു. ജൂലൈ ആറ് മുതല്‍ പൂര്‍ണമായ നടപ്പാക്കല്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 3 മുതല്‍ രാജ്യത്ത് പ്രവേശിക്കുന്ന പുതിയ പ്രവാസികള്‍ക്ക് വര്‍ഗ്ഗീകരണ സംവിധാനം ബാധകമാകും. പുതിയ സംവിധാനത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശ മാനുവല്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ യോഗ്യത, ജോലി പരിചയം, പ്രൊഫഷണല്‍ കഴിവുകള്‍, വേതന നിലവാരം, പ്രായം എന്നിവ അടിസ്ഥാനമാക്കിയായിരിക്കും ഇനി തൊഴില്‍ വിസകള്‍ പട്ടികപ്പെടുത്തുക. കാര്യക്ഷമത വര്‍ധിപ്പിക്കുകയും ആഗോള പ്രതിഭകളെ ആകര്‍ഷിക്കുകയും ചെയ്യുക, പ്രവര്‍ത്തന കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ആഗോള പ്രതിഭകളെ ആകര്‍ഷിക്കുന്നതിനും സൗദി തൊഴില്‍ ശക്തിയിലേക്ക് വൈദഗ്ധ്യം കൈമാറുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ നൈപുണ്യ അധിഷ്ഠിത സംവിധാനം.

കൂടാതെ ജീവനക്കാരുടെ പ്രകടനം മെച്ചപ്പെടുത്തുക, പരിശോധനയും അനുസരണ സംവിധാനങ്ങളും മെച്ചപ്പെടുത്തുക, തൊഴിലാളികളുടെ യോഗ്യതകളെ ജോലി റോളുകളുമായി വിന്യസിക്കുക, നവീകരണവും ഭാവിക്ക് അനുയോജ്യമായ ബിസിനസ് മോഡലുകളും ശക്തിപ്പെടുത്തുക തുടങ്ങിയവയും സൗദി അറേബ്യ ലക്ഷ്യമിടുന്നു.

പുതിയ ചട്ടക്കൂട് തൊഴില്‍ വിപണിയിലെ നൈപുണ്യ നിലവാര വിതരണത്തിന്റെ മികച്ച മാനേജ്‌മെന്റിനെ പ്രാപ്തമാക്കുകയും പ്രവാസി തൊഴിലാളികള്‍ വ്യക്തമായി നിര്‍വചിക്കപ്പെട്ട യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ ദീര്‍ഘകാല സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കും എന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+