Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് തിളക്കം മങ്ങുമോ? കോടികള്‍ എറിഞ്ഞ് സൗദിയുടെ പുതിയ തന്ത്രം, റിയാദ് എയര്‍ തുടങ്ങി

റിയാദ്: സൗദി അറേബ്യയുടെ ഔദ്യോഗിക വിമാന കമ്പനിയാണ് സൗദിയ എയര്‍. മറ്റൊരു വിമാന കമ്പനിക്ക് കൂടി തുടക്കം കുറിച്ചിരിക്കുകയാണ് സൗദി അറേബ്യ, പേര് റിയാദ് എയര്‍. സൗദിയ ജിദ്ദ കേന്ദ്രമായിട്ടാണ് പ്രവര്‍ത്തിക്കുന്നത് എങ്കില്‍ റിയാദ് എയറിന്റെ കേന്ദ്രം തലസ്ഥാനമായ റിയാദ് ആയിരിക്കും. ആദ്യ സര്‍വീസ് ആയി ലണ്ടന്‍ യാത്ര നടത്തിയാണ് റിയാദ് എയറിന്റെ തുടക്കം.

ഇന്ത്യയുടെ രണ്ടാം പാര്‍ട്ണര്‍; തുര്‍ക്കി വഴി ഇറാഖ് പുതിയ പദ്ധതി ഒരുക്കുന്നു, എണ്ണ പ്രതിസന്ധി തീരും
ഇന്ത്യയുടെ രണ്ടാം പാര്‍ട്ണര്‍; തുര്‍ക്കി വഴി ഇറാഖ് പുതിയ പദ്ധതി ഒരുക്കുന്നു, എണ്ണ പ്രതിസന്ധി തീരും

ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് ദുബായ്. എമിറേറ്റ്‌സ്, ഇത്തിഹാദ് വിമാനങ്ങളുടെ തട്ടകമായ ദുബായ് നഗരത്തിന് പകരം ലോകത്തിന് മുന്നില്‍ റിയാദിനെ സമര്‍പ്പിക്കുകയാണ് റിയാദ് എയറിന്റെ ലക്ഷ്യം. ലോകത്തെ ഏറ്റവും തിളക്കമേറിയ കേന്ദ്രമായി റിയാദ് മാറുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഇതിന് വേണ്ടിയുള്ള ശക്തമായ മുന്നൊരുക്കം സൗദി അറേബ്യ നടത്തിക്കഴിഞ്ഞു.

saudi arabia launched riyadh air-

റിയാദില്‍ കൂറ്റന്‍ വിമാനത്താവളം നിര്‍മിക്കുകയാണ് സൗദി അറേബ്യ. നിലവിലുള്ള കിങ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ 53 ദശലക്ഷം യാത്രക്കാരെ സ്വീകരിക്കാനുള്ള ശേഷിയാണുള്ളത്. എന്നാല്‍ പുതിയ എയര്‍പോര്‍ട്ടിന്റെ ശേഷി 120 മില്യണ്‍ യാത്രക്കാരാണ്. 900 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള സൗദിയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ആണ് റിയാദ് എയറിന്റെ ഉടമ.

സുപ്രീംകോടതി വരെ പോകുമെന്ന് അന്‍സിബ; ഹൈക്കോടതിയിലേക്ക് എന്ന് ലക്ഷ്മിപ്രിയ, ഇടപെടാതെ അമ്മ
സുപ്രീംകോടതി വരെ പോകുമെന്ന് അന്‍സിബ; ഹൈക്കോടതിയിലേക്ക് എന്ന് ലക്ഷ്മിപ്രിയ, ഇടപെടാതെ അമ്മ

2030 ആകുമ്പോഴേക്കും റിയാദില്‍ പുതിയ വിമാനത്താവളം സജ്ജമാകും. വിഷന്‍ 2030 എന്ന ബൃഹദ് പദ്ധതി സൗദി അറേബ്യ നടപ്പാക്കി വരികയാണ്. പുതിയ റിയാദ് എയര്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ 2 ലക്ഷത്തോളം പേര്‍ക്ക് നേരിട്ടും അല്ലാതെയും ജോലി ലഭിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. അടുത്ത 5 വര്‍ഷത്തിനകം 100 വിമാനത്താവളങ്ങളിലേക്ക് റിയാദില്‍ നിന്ന് യാത്ര സാധ്യമാക്കുകയാണ് ലക്ഷ്യം എന്ന് റിയാദ് എയര്‍ സിഇഒ ടോണി ഡോഗ്ലസ് പറയുന്നു.

സൗദിയില്‍ തുടര്‍ച്ചയായ ഇവന്റുകള്‍ വരുന്നു

132 ബോയിങ് വിമാനങ്ങള്‍ റിയാദ് എയറിനായി ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. കൂടാതെ 25 എയര്‍ബസുകളും. 50 എണ്ണം കൂടി അധികമായി ഓര്‍ഡര്‍ ചെയ്യുമെന്നും കമ്പനി അറിയിച്ചു. 2030ല്‍ സൗദി അറേബ്യ വേള്‍ഡ് എക്‌സ്‌പോയ്ക്ക് വേദിയാകുന്നുണ്ട്. 2034ല്‍ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരങ്ങള്‍ക്കും വേദിയാകും. ഇതെല്ലാം കൂടുതല്‍ യാത്രക്കാരെ സൗദിയിലേക്ക് ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ.

സൗദി അറേബ്യ വ്യോമയാന രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്തുന്നത് എമിറേറ്റ്‌സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വേയ്‌സ് തുടങ്ങി ജിസിസിയിലെ പ്രധാന വിമാന കമ്പനികള്‍ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. കൂടാതെ വലിയ ഇവന്റുകള്‍ സൗദിയിലേക്ക് ആകര്‍ഷിച്ച് യാത്രക്കാരെ പിടിക്കാന്‍ സൗദി പദ്ധതി തയ്യാറാക്കുകയും ചെയ്തു. റിയാദ് കരുത്തുള്ള നഗരമായാല്‍ ദുബായുടെ തിളക്കം കുറഞ്ഞേക്കമെന്ന വിലയിരുത്തലുമുണ്ട്.

അമേരിക്കന്‍ അപ്പാഷെ വീണു; വ്യാപക ആക്രമണവുമായി ഇറാന്‍, ബഹ്‌റൈനില്‍ അലാറം, യുദ്ധം കനക്കുന്നു
അമേരിക്കന്‍ അപ്പാഷെ വീണു; വ്യാപക ആക്രമണവുമായി ഇറാന്‍, ബഹ്‌റൈനില്‍ അലാറം, യുദ്ധം കനക്കുന്നു

റിയാദ് എയര്‍ കഴിഞ്ഞ വര്‍ഷം തുടങ്ങുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇറാന്‍ യുദ്ധമാണ് ഇത് വൈകാന്‍ ഒരു കാരണം. ബോയിങ് വിമാനങ്ങള്‍ കൃത്യസമയത്ത് കിട്ടാതിരുന്നതും തിരിച്ചടിയായി. എല്ലാ തടസങ്ങളും നീക്കിയാണ് റിയാദ് എയര്‍ സര്‍വീസ് ആരംഭിച്ചിരിക്കുന്നത്. അടുത്ത അഞ്ച് വര്‍ഷം റിയാദ് എയര്‍ വിപുലീകരണ ഘട്ടമായി അണിയറയിലുള്ളവര്‍ വിലയിരുത്തുന്നു. ഹജ്ജ്, ഉംറ സര്‍വീസിന് കൂടുതല്‍ പേര്‍ റിയാദ് എയറിനെ ആശ്രയിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+