Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂറോപ്പിലെ ഈ വമ്പന്‍ ക്ലബിനെ റാഞ്ചാന്‍ സൗദി അറേബ്യ? ഭൂരിഭാഗം ഓഹരികളും വാങ്ങിയേക്കും

സമീപകാലത്തായി കായിക ലോകത്തേക്ക് കാലുറപ്പിക്കാനുള്ള ഭഗീരഥയത്‌നത്തിലാണ് സൗദി അറേബ്യ. രാജ്യത്തിന്റെ കായിക മേഖലയെ ശക്തിപ്പെടുത്താനായി ബൃഹദ് പദ്ധതികളാണ് സൗദി അണിയറയില്‍ ഒരുക്കിയിരിക്കുന്നത്. അതിന്റെ ഭാഗാമായാണ് ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ ജൂനിയര്‍, കരീം ബെന്‍സെമ എന്നിവരുള്‍പ്പടെയുള്ളവരെ സൗദി ക്ലബുകളിലേക്ക് എത്തിച്ചത്.

ഐപിഎല്ലിലൂടെ ക്രിക്കറ്റ് ലോകത്തേക്കും സൗദി കണ്ണെറിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഫുട്‌ബോള്‍ ലോകത്തെയാകെ ഞെട്ടിപ്പിക്കുന്ന നീക്കത്തിലേക്ക് സൗദി അറേബ്യ കടയ്ക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ഒരു വമ്പന്‍ യൂറോപ്യന്‍ ക്ലബിനെ വാങ്ങാനും അവരെ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാക്കി മാറ്റാനും സൗദി അറേബ്യ താല്‍പ്പര്യപ്പെടുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Saudi Arabia

പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) വഴി സൗദി അറേബ്യ 2021 ഒക്ടോബറില്‍ പ്രീമിയര്‍ ലീഗ് ടീമായ ന്യൂകാസില്‍ യുണൈറ്റഡിനെ വാങ്ങിയിരുന്നു. ഇതിന് പിന്നാലെ സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ മാഡ്രിഡിനേയും സൗദി അറേബ്യ വാങ്ങിയേക്കും എന്നാണ് എല്‍ ഇന്‍ഡിപെന്‍ഡീന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അത്ലറ്റിക്കോ മാഡ്രിഡ് സിഇഒ മിഗ്വല്‍ ഏഞ്ചല്‍ ഗില്‍ മാരിന്‍ ക്ലബ്ബിലെ തന്റെ ഓഹരികള്‍ വില്‍ക്കാന്‍ തയ്യാറായേക്കും എന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

മിഗ്വല്‍ ഏഞ്ചല്‍ ഗില്‍ മാരിന്റെ ഓഹരികള്‍, സൗദി അറേബ്യ ക്ലബ് വാങ്ങാന്‍ താല്‍പ്പര്യം കാണിച്ചിട്ടുണ്ട് എന്നാണ് വിവരം. അത്ലറ്റിക്കോ മാഡ്രിഡിന്റെ ഉടമസ്ഥതയിലുള്ള ഓഹരികളില്‍ 66 ശതമാനവും ഗില്‍ മാരിനും ക്ലബ് പ്രസിഡന്റ് എന്റിക് സെറെസോയ്ക്കും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ റിയാദ് എയര്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ക്ലബിന്റെ ഔദ്യോഗിക ജഴ്‌സി സ്‌പോണ്‍സറായി മാറിയിരുന്നു.

ഇതോടെ ക്ലബും സൗദിയും തമ്മിലുള്ള ബന്ധവും കൂടുതല്‍ അടുത്തിരുന്നു. അടുത്തിടെ, സൗദി അറേബ്യ അത്ലറ്റിക്കോ മാഡ്രിഡിന്റെ ഹോം സ്റ്റേഡിയമായ മെട്രോപൊളിറ്റാനോയെ സ്‌പോണ്‍സര്‍ ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് സൗദി അറേബ്യയ്ക്ക് ക്ലബിനോടുള്ള താല്‍പര്യത്തിലേക്കാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എന്നാല്‍ ഗില്‍ മരിന്‍ തന്റെ ഓഹരികള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. അതിനാല്‍ സൗദി അറേബ്യ കാത്തിരിക്കേണ്ടിവരും. അതേസമയം ഫുട്‌ബോളിനും ക്രിക്കറ്റിനും പുറമെ ബോക്‌സിംഗും സൗദിയെ ആകര്‍ഷിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ലാസ് വെഗാസ് സ്ഫിയറില്‍ സംഘടിപ്പിച്ച ബോക്‌സിംഗ് ഇവന്റ് സ്‌പോണ്‍സര്‍ ചെയ്തത് റിയാദ് സീസണ്‍ കോംബാറ്റ് സ്പോര്‍ട്സ് ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+