Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ പണി തരും; ഇന്ത്യയും ചൈനയും ഉള്‍പ്പെടെ വെട്ടിലാകും, 4 മാസത്തെ ഉയരത്തിലേക്ക് എണ്ണവില

റിയാദ്: എല്ലാ രാജ്യങ്ങളും ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുന്ന ഒരു മേഖല ക്രൂഡ് ഓയില്‍ ഉള്‍പ്പെടെയുള്ള ഇന്ധനങ്ങള്‍ക്ക് വേണ്ടിയാണ്. രാജ്യം ചലിക്കണമെങ്കില്‍ ഇത് അത്യാന്താപേക്ഷിതമാണ് എന്നതുതന്നെ കാരണം. അതുകൊണ്ടുതന്നെയാണ് ക്രൂഡ് ഓയില്‍ വിലയിലെ മാറ്റം രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ നേരിട്ട് ബാധിക്കുന്നതും.

ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. അവരുടെ പ്രധാന വരുമാന മാര്‍ഗം എണ്ണയാണ്. ക്രൂഡ് വില കുറയുന്നത് സൗദിക്ക് തിരിച്ചടിയാണ്. എന്നാല്‍ വില കൂടുന്നത് ഇന്ത്യയ്ക്കും തിരിച്ചടിയാണ്. വിലയിലെ സന്തുലിതത്വമാണ് ആവശ്യം എന്നിരിക്കെ, സൗദി അറേബ്യയില്‍ നിന്ന് അത്ര സുഖകരമല്ലാത്ത വാര്‍ത്തയാണ് വരുന്നത്...

saudi crude oil price rise to asia

ആഗസ്റ്റില്‍ ഏഷ്യയിലേക്ക് നല്‍കാനിരിക്കുന്ന ക്രൂഡ് ഓയിലിന് സൗദി അറേബ്യ വില കൂട്ടിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. എണ്ണയ്ക്ക് വേണ്ടിയുള്ള ആവശ്യം വന്‍തോതില്‍ ഉയര്‍ന്നതാണ് കാരണം എന്നും റോയിട്ടേഴ്‌സ് വാര്‍ത്തയില്‍ പറയുന്നു. സൗദിയുടെ എണ്ണയെ പ്രധാനമായും ആശ്രയിക്കുന്ന ഇന്ത്യ, ചൈന, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും.

സൗദിയുടെ പ്രധാന എണ്ണയായ അറബ് ലൈറ്റ് ക്രൂഡ് ബാരലിന് 50-80 സെന്റ് കൂട്ടുമെന്നാണ് കരുതുന്നത്. നാല് മാസത്തിനിടയിലെ ഏറ്റവും വലിയ വിലയിലേക്ക് എത്താന്‍ ഇത് കാരണമാകും. അറബ് എക്‌സ്ട്രാ ലൈറ്റ്, അറബ് മീഡിയം, അറബ് ഹെവി ക്രൂഡ് എന്നിവയുടെ വിലയെല്ലാം സൗദി അറേബ്യ കൂട്ടിയേക്കും. സൗദി കൂട്ടിയാല്‍ മറ്റു പശ്ചിമേഷ്യന്‍ രാജ്യങ്ങളും വില വര്‍ധിപ്പിക്കും.

പശ്ചിമേഷ്യയില്‍ നിന്ന് 90 ലക്ഷം ബാരല്‍

ഇസ്രായേലും ഇറാനും തമ്മിലുണ്ടായ 12 ദിവസം നീണ്ട യുദ്ധമാണ് വില കൂട്ടാന്‍ സൗദിയെ പ്രേരിപ്പിക്കുന്നതത്രെ. യുദ്ധം നടന്നിരുന്ന വേളയില്‍ ഹോര്‍മുസ് കടലിടുക്ക് വഴി ഏഷ്യയിലേക്കുള്ള ചരക്കുകടത്ത് തടസപ്പെട്ടിരുന്നു. ലോകത്തെ അഞ്ചിലൊന്ന് ചരക്കുകളും പോകുന്നത് ഹോര്‍മുസ് വഴിയാണ്. ഈ വേളയില്‍ നേരിട്ട തിരിച്ചടി മറികടക്കുക എന്ന ഉദ്ദേശവും വില കൂട്ടുന്നതിലൂടെ സൗദി അറേബ്യയ്ക്കുണ്ട്.

ഏഷ്യയില്‍ നിന്ന് ക്രൂഡ് ഓയിലുള്ള ആവശ്യം കൂടിയിട്ടുണ്ട്. കൂടുതല്‍ ഉല്‍പ്പാദിപ്പിക്കാന്‍ സൗദി അറേബ്യയും മറ്റു എണ്ണ രാജ്യങ്ങളും തീരുമാനിച്ചിരുന്നു. കഴിഞ്ഞ മാസങ്ങളില്‍ തുടര്‍ച്ചയായി സൗദി അറേബ്യ ഏഷ്യയിലേക്ക് നല്‍കുന്ന എണ്ണയുടെ വില കുറച്ചിരുന്നു. എന്നാല്‍ ആഗസ്റ്റില്‍ നല്‍കുന്നതില്‍ വില കൂട്ടുമെന്നാണ് പറയുന്നത്. ആഗസ്റ്റിലും സെപ്തംബറിലും കൂടുതല്‍ എണ്ണ ബുക്കിങ് നടക്കുന്ന വേളയില്‍ കൂടിയാണ് സൗദി വില കൂട്ടാന്‍ ഒരുങ്ങുന്നത്.

സൗദി അറേബ്യയുടെ അരാംകോ കമ്പനി ജൂലൈ 6ന് അവലോകന യോഗം ചേരും. ഇതിന് ശേഷമാണ് ക്രൂഡ് വില കൂട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. സൗദി അറേബ്യ കൂട്ടിയാല്‍ ഇറാന്‍, കുവൈത്ത്, ഇറാഖ് എണ്ണയുടെ വിലയും വര്‍ധിക്കും. പശ്ചിമേഷ്യയില്‍ നിന്ന് 90 ലക്ഷം ബാരല്‍ എണ്ണയാണ് ഓരോ ദിവസവും ഏഷ്യന്‍ രാജ്യങ്ങളിലേക്ക് വരുന്നത്. ഉയര്‍ന്ന വില നല്‍കി എണ്ണ വാങ്ങേണ്ടി വരുമ്പോള്‍ ഇന്ത്യയുടെ പണം കൂടുതല്‍ വിദേശത്തേക്ക് ഒഴുകും. ഇത് സാമ്പത്തിക ഭദ്രതയെ ഇളക്കം തട്ടിക്കും. അവശ്യവസ്തുക്കളുടെ വില കൂടാനും കാരണമായേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+