Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിന്‍ സല്‍മാന്റെ ആ തീരുമാനം സൂപ്പര്‍ഹിറ്റ്..!! എണ്ണവിപണി മാത്രമല്ല, ഇനി വിനോദ മേഖലയും സൗദി ഭരിക്കും

കെയ്‌റോ: വിനോദ മേഖലയില്‍ വന്‍ കുതിപ്പ് നടത്തി സൗദി അറേബ്യ. പ്രധാന വരുമാന സ്രോതസായ എണ്ണയില്‍ നിന്ന് മാറി നടക്കാന്‍ കുറച്ച് നാളുകളായി സൗദി ശ്രമിക്കുന്നുണ്ട്. ഇതിന്റെ ആദ്യപടിയെന്നോണമാണ് രാജ്യത്തെ വിനോദ മേഖലകളില്‍ ലൈസന്‍സ് ഏര്‍പ്പെടുത്തി കൂടുതല്‍ അവസരം തുറന്ന് കൊടുക്കാന്‍ സൗദി കിരീടവകാശി മുഹമ്മജ് ബിന്‍ സല്‍മാന്‍ തീരുമാനിച്ചത്. ഈ തീരുമാനം ശരിവെക്കുന്നതാണ് പുറത്ത് വരുന്ന കണക്കുകള്‍.

സൗദി അറേബ്യയിലുടനീളം നടക്കുന്ന വിനോദ പരിപാടികള്‍ ഈ വര്‍ഷം പകുതി വരെ ഏകദേശം 135 ദശലക്ഷം ആളുകളെ ആകര്‍ഷിച്ചു എന്ന് വിനോദ ഏജന്‍സിയായ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അറിയിച്ചു. രാജ്യത്തിന്റെ 120 നഗരങ്ങളിലാണ് വിനോദ പരിപാടികള്‍ അരങ്ങേറിയതെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി (ജിഇഎ) തലവന്‍ തുര്‍ക്കി അലല്‍ഷൈഖ് പറഞ്ഞു.

Saudi Arabia

വിനോദ പ്രവര്‍ത്തനങ്ങള്‍ക്കായി 14000-ലധികം ലൈസന്‍സുകളും നല്‍കിയിട്ടുണ്ട്. 2023 ന്റെ ആദ്യ പകുതിയില്‍ തങ്ങളുടെ വിനോദ പ്രവര്‍ത്തനങ്ങള്‍ 22 ദശലക്ഷം പേരില്‍ എത്തിയതായും ജിഇഎ അറിയിച്ചു. സംഗീതനിശകള്‍, സിനിമ, നാടക പ്രദര്‍ശനങ്ങള്‍ തുടങ്ങിയവുമായി സൗദി അറേബ്യ വിനോദ വ്യവസായത്തെ ഉത്തേജിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇത് രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പേരെയാണ് ആകര്‍ഷിച്ചത്.

റിയാദ് സീസണിന്റെ നാലാമത്തെ സീസണ്‍ ഒക്ടോബര്‍ 28 ന് ആരംഭിക്കാനിരിക്കെ വലിയ പ്രതീക്ഷയിലാണ് രാജ്യം. 12 ദശലക്ഷം ആളുകള്‍ ഇതില്‍ പങ്കെടുത്തേക്കും എന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തിന് പുറത്ത് നിന്നുള്ള 1 ദശലക്ഷം വിനോദസഞ്ചാരികളെ തങ്ങള്‍ ലക്ഷ്യമിടുന്നു എന്നാണ് തുര്‍ക്കി അലല്‍ഷൈഖ് പറയുന്നത്. ഇവന്റില്‍ നിന്ന് പ്രതീക്ഷിക്കുന്ന വരുമാനത്തിന്റെ 40 ശതമാനം ഇതിനകം സ്‌പോണ്‍സര്‍ഷിപ്പ് ഇടപാടുകളിലൂടെ ലഭിച്ചിട്ടുണ്ട്.

2019-ല്‍ ആരംഭിച്ച റിയാദ് സീസണ്‍ സൗദി തലസ്ഥാനത്തെ ഒരു ആഗോള വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് വലിയ പങ്ക് വഹിച്ചിരുന്നു. എന്നാല്‍ കൊവിഡ് കാരണം ഇത് നിര്‍ത്തിവെക്കേണ്ടി വന്നു. 2021 ഒക്ടോബറില്‍ ആണ് ഫെസ്റ്റിവലിന്റെ രണ്ടാം പതിപ്പ് ആരംഭിച്ചത്. സിനിമാ പ്രവര്‍ത്തനം പുനരാരംഭിച്ചതിന് ശേഷം ഇതുവരെയുള്ള വരുമാനം 535 ദശലക്ഷം റിയാല്‍ കവിഞ്ഞിരുന്നു.

രാജ്യത്തെ വലിയ വ്യവസായ മേഖലകളിലൊന്നാണ് സൗദി സിനിമാ മേഖല. സൗദിയിലെ 69 സിനിമാ തിയേറ്ററുകളിലെ സീറ്റുകളുടെ എണ്ണം 64000 ത്തിലേറെയായി വര്‍ധിച്ചിട്ടുണ്ട്. ഇതുവരെ 1.2 ദശലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റ് 84 മില്യണ്‍ റിയാല്‍ വരുമാനം കവിഞ്ഞു. 2023 രണ്ടാം പാദത്തോടെ സൗദി സിനിമാ മേഖല 28 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. സൗദി ജിഡിപി ഇതാദ്യമായി ഒരു ട്രില്യണ്‍ ഡോളര്‍ കടന്നുവെന്നാണ് ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്സ് പറയുന്നത്.

സൗദി സമ്പദ്വ്യവസ്ഥ 8.7 ശതമാനം വളര്‍ച്ചാ നിരക്കാണ് കൈവരിച്ചിരിക്കുന്നത്. ജി 20 അംഗരാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്നതാണിത്. സൗദി സമ്പദ്വ്യവസ്ഥയുടെ സ്വാശ്രയ നിരക്ക് 81.2 ശതമാനമായും നിക്ഷേപ നിരക്ക് 27.3 ശതമാനമായും വര്‍ധിച്ചു. ജിഡിപിയില്‍ സ്വകാര്യ മേഖലയുടെ സംഭാവന 41 ശതമാനമാണ്. സര്‍ക്കാരിതര നിക്ഷേപങ്ങള്‍ 32.6 ശതമാനം വളര്‍ച്ചയോടെ 907.5 ബില്യണ്‍ റിയാല്‍ ആയി വര്‍ധിച്ചു.

സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 2021-ല്‍ 8.084 ദശലക്ഷത്തില്‍ നിന്ന് 2022-ല്‍ 9.422 ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. 16.6 ശതമാനമാണ് വളര്‍ച്ചാ നിരക്ക്. സാമ്പത്തിക അടിത്തറ വൈവിധ്യവത്കരിക്കുന്നതിനും ആഗോള വിപണികളിലേക്കുള്ള സൗദിയുടെ കയറ്റുമതിയെ പിന്തുണയ്ക്കുന്നതിനുമുള്ള ഭരണകൂടത്തിന്റെ നയം ഈ നേട്ടത്തിന് സഹായകരമായി എന്നാണ് വിലയിരുത്തല്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+