സൗദി അറേബ്യ രണ്ടുംകല്‍പ്പിച്ച്; ഒരു ലക്ഷം സൈനികരെ ഇറക്കുന്നു, വെല്ലുവിളിയായി കടുത്ത ഭിന്നത
സൗദി അറേബ്യ യമനിലെ ഹൂതികളെ ഒതുക്കാന്‍ വന്‍ യുദ്ധത്തിന് ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്. ഒരു ലക്ഷം സൈനികരെ ഇറക്കിയാണ് യുദ്ധം നടത്തുക. യമനിലെ ബാബുല്‍ മന്തിബ് കടല്പാത തിരിച്ചുപിടിക്കുകയാണ് പ്രധാന ലക്ഷ്യം. വരുന്ന ആഴ്ചകളില്‍ ഇത് സംഭവിച്ചേക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദിയുടെ ഒരുക്കം സംബന്ധിച്ച് അറിയുന്ന ആറ് പ്രമുഖരില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
യമനിലെ സര്‍ക്കാര്‍ സൈന്യത്തിനാണ് സൗദി അറേബ്യയുടെ പിന്തുണ. ഭൂരിഭാഗം പ്രദേശവും നിയന്ത്രണത്തിലാക്കിയ വിമതര്‍ക്ക് ഇറാന്റെ പിന്തുണയുണ്ട്. തന്ത്രപ്രധാനമായ ബാബുല്‍ മന്തിബ് ഹൂതികള്‍ പിടിച്ചത് സൗദിക്കും ആശങ്കയുണ്ടാക്കിയ സാഹചര്യത്തിലാണ് കനത്ത യുദ്ധത്തിന് ഒരുങ്ങുന്നത്. യമനിലെ ഒരു ലക്ഷം സൈനികരെയാണ് ഇതിന് സജ്ജമാക്കിയിട്ടുള്ളത്.

സൗദി അറേബ്യന്‍ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തും. ഈ വേളയില്‍ യമന്‍ സൈന്യം കരയിലൂടെ മുന്നേറും. ഇതുവഴി ഹൂതികളെ തുരത്തി ബാബുല്‍ മന്തിബ് തിരിച്ചുപിടിക്കാമെന്ന് സൗദി കണക്കുകൂട്ടുന്നു. വൈകാതെ ഈ നീക്കം നടക്കുമെന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ സമയം വാര്‍ത്തയില്‍ ഇല്ല. എന്നാല്‍ നവംബര്‍ ആദ്യത്തില്‍ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് നടക്കും. ഇതിന് പിന്നാലെയാകും സൗദിയുടെ യമനിലെ നീക്കം എന്നു സൂചനയുണ്ട്.
അമേരിക്കയുടെ ഇടക്കാല തിരഞ്ഞെടുപ്പ് ഫലം ലോക രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ക്ക് ഇടയാക്കും. ട്രംപിന്റെ പാര്‍ട്ടിക്ക് തിരിച്ചടി ലഭിച്ചാല്‍ യുദ്ധങ്ങളില്‍ നിന്ന് അമേരിക്ക പിന്മാറിയേക്കും. എന്നാല്‍ വിജയമാണെങ്കില്‍ ഇറാനിലും യമനിലും ആക്രമണം ശക്തമാക്കാനാണ് സാധ്യത. യമനില്‍ ആക്രമണം നടത്താന്‍ കൂടെ ചേരണം എന്ന് സൗദി അമേരിക്കയോട് ആവശ്യപ്പെട്ടിന്നു. പ്രത്യക്ഷ യുദ്ധത്തിനില്ലെന്നും പുറത്തുനിന്നുള്ള സഹായം നല്‍കാമെന്നുമാണ് അമേരിക്കയുടെ മറുപടി.
മക്ക കരാറില്‍ ഒപ്പുവച്ച തുര്‍ക്കിയും പാകിസ്താനും സൗദിയെ സഹായിക്കുന്നുണ്ട്. ഇവര്‍ നല്കിയ ഡ്രോണുകള്‍ യമനില്‍ സൗദി സൈന്യം ഉപയോഗിക്കുന്നു എന്നാണ് സൂചന. അതേസമയം, സൗദിയില്‍ വിന്യസിച്ചിട്ടുള്ള 40000ത്തോളം പാകിസ്താന് സൈനികര്‍ സൗദിയെ സംരക്ഷിക്കുക എന്ന ചുമതല മാത്രമാണ് നിര്വഹിക്കുകയത്രെ. യമനിലേക്ക് കടന്നുള്ള നീക്കത്തിന് ഇവര്‍ പങ്കാളികളായേക്കില്ല.
അതേസമയം, യമനിനില് സൗദി സൈന്യം വലിയ വെല്ലുവിളിയാണ് നേരിടുന്നത്. ഹൂതികള്‍ക്കെതിരായ ചേരിയില്‍ കടുത്ത ഭിന്നതയുണ്ട് എന്നതാണ് കാരണം. ഹൂതി വിരുദ്ധ ചേരിയില്‍ നിരവധി കക്ഷികളാണുള്ളത്. എല്ലാവര്ക്കും സ്വന്തമായ നിലപാടും നയങ്ങളുമുണ്ട്. സൗദിയും യുഎഇയുമാണ് യമനിലെ സര്‍ക്കാര്‍ സൈന്യത്തിനും മറ്റു സായുധ സംഘങ്ങള്‍ക്കും പരിശീലനം നല്‍കുന്നത്. എന്നാല്‍ സൗദിക്കും യുഎഇക്കും യമനില്‍ വ്യത്യസ്ത നയങ്ങളാണുള്ളത്.


Click it and Unblock the Notifications
