സൗദി അറേബ്യ വേറെ ലെവലാണ്; ആഡംബരത്തിന്റെ അങ്ങേയറ്റം, പുതിയ ട്രെയിന്‍ വിവരം പുറത്ത്
റിയാദ്: വേറിട്ട വഴിയില്‍ സഞ്ചരിക്കുന്നവരാണ് ഗള്‍ഫ് രാജ്യങ്ങള്‍. തീരുമാനങ്ങള്‍ എടുത്താല്‍ അതിവേഗം നടപ്പാക്കുക എന്നത് ഈ രാജ്യങ്ങളുടെ സവിശേഷതയാണ്. ഇതിന് ഉദാഹരമാണ് യുഎഇയിലെ ദ്രുതഗതയിലുള്ള മാറ്റങ്ങള്‍. വിദേശികളെയും വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കുക എന്ന യുഎഇയുടെ പാത സൗദി അറേബ്യയും പിന്തുടരുകയാണ്.
2017ന് ശേഷം അതിവേഗമാണ് സൗദി അറേബ്യ മാറിയത്. ഒട്ടേറെ പുതിയ നിയമങ്ങള്‍ വന്നു. കര്‍ശന വ്യവസ്ഥകളില്‍ ഇളവ് നല്‍കി. സ്ത്രീകള്‍ക്ക് ജോലിയിലും ബിസിനസിലും കായിക വിനോദങ്ങളിലുമെല്ലാം പങ്കാളിത്തം വര്‍ധിപ്പിച്ചു. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കി. പുതിയ അത്യാധുനിക നഗരങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് സൗദി. ഇപ്പോള്‍ പുതിയ ട്രെയിന്‍ വരാന്‍ പോകുന്നു.

ഇറ്റലിയിലെ ആര്‍സനല്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് സൗദി അറേബ്യ പുതിയ ട്രെയിന്‍ ഇറക്കാന്‍ പോകുന്നത്. ആഡംബരത്തിന്റെ പര്യായമായിരിക്കും പുതിയ ട്രെയിന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര ട്രാവല്‍ വെബ്‌സൈറ്റുകളെല്ലാം സൗദിയില്‍ നിന്നുള്ള ഈ വാര്‍ത്ത വളരെ പ്രധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിലൂടെ സൗദി ലക്ഷ്യമിടുന്നത് ടൂറിസ്റ്റുകളെയാണ്.
ഡ്രീം ഓഫ് ദി ഡസര്‍ട്ട് എന്ന പേരിലാണ് പുതിയ ട്രെയിന്‍ വരിക. മരുഭൂമിയുടെ സ്വപ്‌ന സാക്ഷാത്കാരമായിരിക്കും പുതിയ ട്രെയിന്‍ എന്ന് തീര്‍ച്ച. ഇറ്റാലിയന്‍ കമ്പനിയുമായി ധാരണാ പത്രം കഴിഞ്ഞ ദിവസം ഒപ്പുവച്ചു. സൗദി അറേബ്യ റെയില്‍വെസ് സിഇഒ ഡോ. ബാഷര്‍ ബിന്‍ ഖാലിദ് അല്‍ മാലികും ആര്‍സനല്‍ ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ പൗലോ ബര്‍ലേറ്റയുമാണ് ധാരണാപത്രം ഒപ്പുവച്ചത്.
ടൂറിസം മേഖലയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയാണ് സൗദി അറേബ്യ. പുതിയ വിമാന കമ്പനിക്ക് തുടക്കമിട്ടതും ഇതേ ലക്ഷ്യത്തോടെയാണ്. 2030 ആകുമ്പോഴേക്കും 15 കോടി വിദേശികളെ ആകര്‍ഷിക്കുകയാണ് സൗദിയുടെ ലക്ഷ്യം. റിയാദില്‍ നിന്ന് ഖുറയ്യത് നഗരത്തിലേക്കായിരിക്കും പുതിയ ട്രെയിന്‍ സര്‍വീസ് നടത്തുക. 1300 കിലോമീറ്റര്‍ ദൂരമുള്ള യാത്ര നവ്യാനുഭവമാക്കുകയാണ് സൗദിയുടെ പ്ലാന്‍.
യാത്രാ രംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും ടൂറിസത്തിനുമായി 80000 കോടി ഡോളറാണ് സൗദി അറേബ്യ നീക്കിവച്ചിരിക്കുന്നത്. 2025 അവസാനത്തോടെ പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. ഈ വര്‍ഷം അവസാനത്തോടെ ട്രെയിന്‍ സീറ്റ് ബുക്ക് ചെയ്യാന്‍ അവസരമുണ്ടാകും. സൗദിയുടെ പാരമ്പര്യം വിളിച്ചോതുന്ന ട്രെയിനില്‍ 40 കാബിനുകളാണുണ്ടാകുക.
82 യാത്രക്കാര്‍ക്ക് ഒരേ സമയം സഞ്ചരിക്കാന്‍ സാധിക്കുന്ന വിധത്തിലാണ് ട്രെയിന്‍ നിര്‍മിക്കുന്നത്. ഒന്നോ രണ്ടോ രാത്രി സഞ്ചരിക്കാന്‍ സാധിക്കുന്ന വിധത്തിലാകും യാത്ര. സൗദി അറേബ്യയുടെ പുതിയ പ്രഖ്യാപനം ആഗോള തലത്തിലുള്ള ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതാണ്. ട്രെയിനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications