ഇസ്രായേല്‍ വിമാനം വരേണ്ടെന്ന് സൗദി അറേബ്യ; ആ നീക്കം പാളി, തയ്യാറായത് 2 യുദ്ധ വിമാനങ്ങള്‍

ദുബായില്‍ നിന്ന് ഇസ്രായേലിലെ തെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്‌ളൈ ദുബായ് വിമാനത്തില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് അടിയന്തര ലാന്റിങ് നടത്തിയത് സൗദി അറേബ്യയില്‍. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ തബൂക്ക് എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ഇറക്കിയെങ്കിലും ഇവരെ നാട്ടിലെത്തിക്കാന്‍ ഇസ്രായേല്‍ നടത്തിയ ആദ്യ നീക്കം വിജയിച്ചില്ല. ഒടുവില്‍ ഫ്‌ളൈ ദുബായ് വിമാനം തന്നെ എത്തുകയായിരുന്നു.

ദുബായില്‍ നിന്ന് തെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്‌ളൈ ദുബായ് വിമാനത്തില്‍ അനിഷ്ട സംഭവങ്ങളുണ്ടായത് ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ്. വിമാനം പറന്നയുര്‍ന്ന ശേഷം കോക്പിറ്റില്‍ വച്ച് രണ്ടു പൈലറ്റുമാരും വാക്കു തര്‍ക്കമുണ്ടാകുകയും ഒരാള്‍ മറ്റൊരാളെ കുത്തുകയുമായിരുന്നുവത്രെ. ഇതിനിടെ അതിവേഗം വിമാനം താഴേക്ക് വന്നു.

saudi arabia denied israel flights

ഒടുവില്‍ വിമാനത്തിലുണ്ടായിരുന്ന മറ്റു പൈലറ്റുമാര്‍ നിയന്ത്രണം ഏറ്റെടുത്ത് അടിയന്തര സന്ദേശം നല്‍കി സൗദിയിലെ തബൂക്ക് എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ലാന്റ് ചെയ്യുകയായിരുന്നു. ഒമാനിയായ പൈലറ്റാണ് ഇന്ത്യക്കാരനായ പൈലറ്റിനെ കുത്തിയതത്രെ. വിമാനം തകര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു. സംഭവത്തില്‍ ഫ്‌ളൈ ദുബായ് അന്വേഷണം ആരംഭിച്ചു.

ഇന്ത്യക്കാരനായ പൈലറ്റിനെ നരേന്ദ്ര മോദിയും നെതന്യാഹുനും ഡൊണാള്‍ഡ് ട്രംപും അഭിനന്ദിച്ചു. എന്നാല്‍ എന്താണ് വിമാനത്തിന്റെ കോക്പിറ്റില്‍ നടന്നത് എന്ന കാര്യത്തില്‍ സംശയം ബാക്കിയാണ്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യം പുറത്തുവരൂ. കുത്തിയ പൈലറ്റിനെ സൗദിയില്‍ ഇറങ്ങിയ ഉടനെ അറസ്റ്റ് ചെയ്തു. തെല്‍ അവീവിലേക്കുള്ള എല്ലാ വിമാനങ്ങളും ഫ്‌ളൈ ദുബായ് റദ്ദാക്കി.

ഇസ്രായേലും യുഎഇയും നയതന്ത്ര ബന്ധമുണ്ട്. എന്നാല്‍ ഇസ്രായേലും ഒമാനും നയതന്ത്ര ബന്ധമില്ല. ഈ സാഹചര്യത്തില്‍ ഇസ്രായേലിലേക്കുള്ള വിമാനത്തില്‍ ഒമാന്‍ പൗരനായ പൈലറ്റിനെ എന്തുകൊണ്ട് ഫ്‌ളൈ ദുബായ് പൈലറ്റാക്കി എന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. അതിനിടെ സൗദി അറേബ്യ സ്വീകരിച്ച നിലപാടും വാര്‍ത്തയായി.

തബൂക്ക് വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാര്‍ക്ക് എല്ലാ സൗകര്യങ്ങളും സൗദി അറേബ്യ ചെയ്തു കൊടുത്തു. ഈ വേളയില്‍ ഇസ്രായേല്‍ രണ്ട് യുദ്ധ വിമാനങ്ങള്‍ സൗദിയിലേക്ക് അയക്കാന്‍ ആലോചിച്ചു. യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. സൗദി അറേബ്യ അനുമതി നല്‍കിയില്ലെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സി-131ജെ സൂപ്പര്‍ ഹെര്‍കുലിസ് വിമാനം ഇസ്രായേല്‍ തയ്യാറാക്കി നിര്‍ത്തുകയും ചെയ്തിരുന്നുവത്രെ. സൗദി അനുമതി നല്‍കാത്തതിനാല്‍ ഇസ്രായേലിന്റെ ഈ നീക്കം പാളി. തുടര്‍ന്ന് ഫ്‌ളൈ ദുബായ് വിമാനം തന്നെ എത്തിയാണ് ഇവരെ തെല്‍ അവീവിലേക്ക് കൊണ്ടുപോയത്. സൗദി അറേബ്യയ്ക്ക് ഇസ്രായേലുമായി നയതന്ത്ര ബന്ധമില്ലാത്തതാണ് അനുമതി നല്‍കാതിരിക്കാന്‍ കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma