Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി താളംതെറ്റി; ക്രൂഡ് ഓയില്‍ വില കുതിച്ചു, പെട്രോള്‍ വില കൂടിയേക്കും

റിയാദ്: ഹോര്‍മുസ് പാത വീണ്ടും അടച്ചതോടെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് പ്രതീക്ഷ സൗദി അറേബ്യയുടെ ഈസ്റ്റ് വെസ്റ്റ് പൈപ്പ്‌ലൈനിലായിരുന്നു. ഹോര്‍മുസ് വഴി ചരക്കുകടത്ത് തടഞ്ഞതിനാല്‍ സൗദി അറേബ്യ ചെങ്കടല്‍ വഴിയാണ് എണ്ണ കയറ്റുമതി ചെയ്യുന്നത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് എണ്ണ ചെങ്കടലില്‍ എത്തിച്ചാണ് കയറ്റുമതി ചെയ്യുന്നത്.

ഇതിന് സൗദിയെ വലിയ തോതില്‍ സ ഹായിക്കുന്നത് ഈസ്റ്റ് വെസ്റ്റ് പൈപ്പ് ലൈന്‍ ആണ്. ഈ പൈപ്പ് ലൈന്‍ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടു. ഇതോടെ സൗദിയുടെ കയറ്റുമതി താളം തെറ്റി. ഓരോ ദിവസവും ഏഴ് ലക്ഷം ബാരല്‍ എണ്ണയാണ് പൈപ്പ് ലൈന്‍ വഴി ചെങ്കടലില്‍ എത്തിക്കുന്നത്. എന്നാല്‍ ആക്രമണം നടന്നതോടെ ഇത് ആറ് ലക്ഷമായി കുറഞ്ഞു.

saudi arabia crude oil production fall

സൗദി അറേബ്യയുടെ ഈസ്‌റ്റേണ്‍ പ്രവിശ്യയിലാണ് ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂടുതല്‍. ഇവിടെ നിന്ന് ചെങ്കടലിലെ യാമ്പു തുറമുഖത്തേക്ക് എണ്ണ എത്തിക്കാനാണ് പൈപ്പ്‌ലൈന്‍. 1200 കിലോമീറ്റര്‍ ദൂരത്തിലുള്ള ഈ പൈപ്പ് ലൈന്‍ പുതിയ സാഹചര്യത്തില്‍ സൗദിക്ക് ഒരു പരിധി വരെ സഹായകമായിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച ആക്രമണമുണ്ടായത്.

തൊട്ടുപിന്നാലെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയര്‍ന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 96 ഡോളര്‍ കടന്ന് കുതിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയാണിത്. കാരണം ഇന്ത്യ ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന മൂന്നാമത്തെ രാജ്യമാണ് സൗദി അറേബ്യ. റഷ്യയും ഇറാഖും കഴിഞ്ഞാല്‍ സൗദിയെ ആണ് ക്രൂഡിന് വേണ്ടി ഇന്ത്യ ആശ്രയിക്കുന്നത്.

പെട്രോള്‍ വില വര്‍ധിക്കാന്‍ സാധ്യത

സൗദിയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി താളം തെറ്റിയാല്‍ ഇന്ത്യയിലേക്ക് എത്തുന്ന എണ്ണയുടെ അളവ് കുറയും. കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച് വിപണിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഒപെക് പ്ലസ് രാജ്യങ്ങള്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. ഇതിനിടെയുണ്ടായ ആക്രമണം ഉല്‍പ്പാദനത്തെയും കയറ്റുമതിയെയും ബാധിക്കും. ഇവിടെയാണ് ഇന്ത്യയും കെണിയില്‍ അകപ്പെടാന്‍ പോകുന്നത്. എണ്ണ വരുന്നത് വൈകിയാല്‍ ഇന്ത്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കൂടിയേക്കും.

ഹോര്‍മുസ് പാത തുറന്നാല്‍ ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ വരവ് വേഗത കൂടും. ഇക്കാര്യത്തില്‍ പാകിസ്താനില്‍ സുപ്രധാന ചര്‍ച്ച നടക്കാന്‍ പോകുകയാണ്. അമേരിക്കയുടെയും ഇറാന്റെയും പ്രതിനിധികള്‍ ഇസ്ലാമാബാദില്‍ ചര്‍ച്ച നടത്തും. അതിനിടെ, ഇസ്രായേല്‍ തുടരുന്ന ആക്രമണം മേഖലയ്ക്ക് കൂടുതല്‍ ഭീഷണി സൃഷ്ടിക്കുകയാണ്. വെടിനിര്‍ത്തലില്‍ നിന്ന് ഇറാന്‍ പിന്നോട്ട് പോകാന്‍ ഇത് കാരണമാകും. ഹോര്‍മുസ് അടഞ്ഞുകിടക്കുകയും ചെയ്യും.

ഹോര്‍മുസ് പാതയില്‍ ടോള്‍ പിരിക്കാന്‍ ഇറാന്‍ ആലോചിക്കുന്നു എന്നാണ് വിവരം. യുദ്ധക്കെടുതിയില്‍ പരിഹാരം കാണാനണത്രെ ഇറാന്‍ ഈ നീക്കം നടത്തുന്നത്. ചൈനീസ് യുവാന്‍ ആയിരിക്കും ടോള്‍ ആയി വാങ്ങുക എന്നും വാര്‍ത്തകളുണ്ട്. ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. പാകിസ്താനിലെ ചര്‍ച്ചകള്‍ കഴിയുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+