ഷഹ്ബാസ് നേരത്തെ മക്കയില്‍ എത്തി; ഉര്‍ദുഗാന്‍ ഇന്ന്, 3 കാര്യങ്ങളില്‍ ഇറാന്‍ ഭയക്കണം, തുര്‍ക്കി പട വരുമോ?

സൗദി അറേബ്യ, തുര്‍ക്കി, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രതിരോധ കരാര്‍ ഒപ്പുവെക്കുന്നതില്‍ രണ്ട് രാജ്യങ്ങള്‍ക്കാണ് വലിയ ആശങ്ക. ഒന്ന് ഇറാനും മറ്റൊന്ന് ഇസ്രായേലിനും. മുസ്ലിം രാജ്യങ്ങളിലെ മൂന്ന് പ്രബലരാണ് ഒന്നിക്കുന്നത്. മൂന്ന് വര്‍ഷമായി നടത്തിവന്ന ചര്‍ച്ചയുടെ ഫലമാണ് കരാര്‍. പാകിസ്താനും സൗദിയും നേരത്തെ പ്രതിരോധ കരാര്‍ ഒപ്പുവച്ചിരുന്നു. ഇപ്പോള്‍ തുര്‍ക്കി കൂടി ഒപ്പം ചേരുകയാണ്.

കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ കൂടി പുതിയ പ്രതിരോധ സഖ്യത്തില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവരുമായി ചര്‍ച്ച തുടങ്ങിയെന്നാണ് അനൗദ്യോഗിക വിവരം. മേഖലയുടെ സുരക്ഷ നേരത്തെ അമേരിക്ക നല്‍കുന്ന ആയുധങ്ങളെ മാത്രം ആശ്രയിച്ചായിരുന്നു. എന്നാല്‍ ഇനി മുതല്‍ കൂടുതല്‍ കളിക്കാര്‍ ജിസിസിയില്‍ എത്തുന്നു എന്നതാണ് പുതിയ വ്യത്യാസം.

saudi pakistan turkey joint defence pact

മൂന്ന് പ്രബല സുന്നി രാജ്യങ്ങളാണ് കരാറിലെത്തുന്നത് എന്നതാണ് ഇറാന്‍ ഭയക്കേണ്ട പ്രധാന കാര്യം. അമേരിക്കയുമായി അടുത്ത സൗഹൃദമുള്ള രാജ്യങ്ങളാണ് സൗദിയും തുര്‍ക്കിയും പാകിസ്താനും എന്നതും ഇറാന് ആശങ്കയുണ്ടാക്കും. ഏറെകാലമായി ശത്രുപക്ഷത്ത് നിര്‍ത്തിയ സൗദിയുമായി പാകിസ്താനും തുര്‍ക്കിയും അടുക്കുന്നു എന്നതും ഇറാന് തലവേദനയാണ്.

അതേമസയം, ഇസ്രായേലിനെതിരെ എപ്പോഴും ശക്തമായ നിലപാട് സ്വീകരിക്കുന്ന രാജ്യങ്ങളാണ് മൂന്നും. ഇത് ഇസ്രായേലിനും ഒപ്പം അമേരിക്കക്കും ആശങ്കയുണ്ടാക്കുന്ന ഘടകമാണ്. പ്രബല രാജ്യങ്ങള്‍ ഒന്നിച്ച് നീങ്ങിയാല്‍ ഇസ്രായേല്‍ പ്രതിസന്ധിയിലാകും. അതുവഴി അമേരിക്കയും. പലസ്തീനില്‍ ഇസ്രായേല്‍ കഴിഞ്ഞ ദിവസം നടത്തിയ കൂട്ടക്കൊലയെയും ഈ രാജ്യങ്ങള്‍ അപലപിച്ചിരുന്നു. സൗദിയെ അബ്രഹാം കരാറിന്റെ ഭാഗമാക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക.

അമേരിക്കയുടെ സ്വാധീനം നഷ്ടമാകുമോ?

തങ്ങളുടെ സ്വാധീനം നഷ്ടപ്പെടുമോ എന്ന ആശങ്ക അമേരിക്കക്കുമുണ്ട്. കാരണം, അമേരിക്ക ആയുധങ്ങള്‍ വിറ്റഴിക്കുന്ന പ്രധാന മേഖലയാണ് ജിസിസി. ഇസ്രായേലിനും സൗദി അറേബ്യയ്ക്കും യുഎഇക്കും ഖത്തറിനുമെല്ലാം അമേരിക്ക ആയുധം വില്‍ക്കുന്നുണ്ട്. പുതിയ പ്രതിരോധ സഖ്യം മേഖലയില്‍ ശക്തമാകുമ്പോള്‍ ഇനി അമരിക്കയെ മാറ്റി നിര്‍ത്താനും സാധ്യതയുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് സൗദിയും പാകിസ്താനും പ്രതിരോധ കരാര്‍ ഒപ്പുവച്ചത്. ഇതിലേക്ക് തുര്‍ക്കി വന്നിരിക്കുകയാണ്. ഖത്തറും കുവൈത്തും വൈകാതെ ചേരുമെന്ന് പറയപ്പെടുന്നു. നിലവില്‍ പാകിസ്താന്റെ 8000 സൈനികര്‍ സൗദിയിലുണ്ട്. പുതിയ കരാറിന്റെ ഭാഗമായി തുര്‍ക്കിയുടെ സൈന്യവും സൗദിയില്‍ എത്തുമോ എന്ന് ഇനിയും വ്യക്തമല്ല. ലോകത്തെ പ്രധാന ആയുധ നിര്‍മാതാക്കളാണ് തുര്‍ക്കി. മുസ്ലിം രാജ്യങ്ങളിലെ സാമ്പത്തിക ശക്തിയാണ് സൗദി. ആണവ രാജ്യമാണ് പാകിസ്താന്‍. പാകിസ്താന്‍ ഉള്‍പ്പെട്ട സഖ്യമായതിനാല്‍ ഇന്ത്യയും സസൂക്ഷ്മം ഇക്കാര്യം നിരീക്ഷിക്കുന്നുണ്ട്.

പാകിസ്താന്‍ പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫും സേനാ മേധാവി അസിം മുനീറും വ്യാഴാഴ്ച മക്കയിലെത്തി ഉംറ നിര്‍വഹിച്ച ശേഷമാണ് കരാര്‍ ഒപ്പിടാന്‍ തയ്യാറെടുത്തത്. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ഇന്നാണ് ജിദ്ദയിലെത്തിയത്. മക്കയിലാണ് നേതാക്കളുടെ സംഗമം എന്നതും ഒരു പ്രതീകമായി കാണുന്നു. കരാറിന്റെ കൂടുതല്‍ വിവരങ്ങള്‍ കാത്തിരിക്കുകയാണ് ലോകരാജ്യങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+