Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെങ്കടല്‍ വിമാനത്താവളം ഒരുങ്ങി; സൗദിയ ആദ്യം പറക്കും... മാറ്റ് കൂട്ടാന്‍ മൂന്ന് റിസോര്‍ട്ടുകളും

റിയാദ്: സൗദി അറേബ്യ വീണ്ടും അലങ്കരിക്കപ്പെടുന്നു. കിങ്ഡം ടവറിന്റെ നിര്‍മാണം പുനാരാരംഭിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ ചെങ്കടല്‍ വിമാനത്താവളത്തിന്റെ പണി പൂര്‍ത്തിയാകുന്നു. തലസ്ഥാനമായ റിയാദില്‍ നിന്നാണ് ആദ്യം ചെങ്കടല്‍ വിമാനത്താവളത്തിലേക്ക് വിമാന സര്‍വീസ് ആരംഭിക്കുക. ടൂറിസം പരിപോഷിപ്പിക്കാനാണ് പുതിയ വിമാനത്താവളം.

സൗദിയുടെ ഔദ്യോഗിക വിമാന കമ്പനിയായ സൗദിയ സര്‍വീസ് നടത്തുന്ന കരാറില്‍ ഒപ്പുവച്ചു. ചെങ്കടല്‍ വിമാനത്താവളത്തില്‍ നിന്ന് ആദ്യം സര്‍വീസ് നടത്തുക സൗദിയ വിമാനമായിരിക്കും. പിന്നീട് മറ്റു വിമാനക്കമ്പനികള്‍ക്കും സര്‍വീസിന് അനുമതി നല്‍കുമെന്നാണ് സൂചനകള്‍. വൈകാതെ ഉദ്്ഘാടനം ചെയ്യുന്ന വിമാനത്താവളത്തിനോടൊപ്പം മൂന്ന് റിസോര്‍ട്ടകളും തുറക്കും.

mohammed-bin-salman

ചെങ്കടല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യം ആഭ്യന്തര സര്‍വീസ് മാത്രമാണുണ്ടാകുക. റിയാദ്-ചെങ്കടല്‍ വിമാനത്താവളം സര്‍വീസിന് ശേഷം ജിദ്ദ സര്‍വീസ് ആരംഭിക്കും. അടുത്ത വര്‍ഷമാകും അന്താരാഷ്ട്ര വിമാന സര്‍വീസ് തുടങ്ങുക. ബന്ധപ്പെട്ട കരാറില്‍ കഴിഞ്ഞ ദിവസം സൗദിയ അധികൃതര്‍ ഒപ്പുവച്ചു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുമെന്ന് ഉറപ്പാക്കുള്ള പദ്ധതിയും ഒരുക്കിയിട്ടുണ്ട്.

റെഡ് സീ ഗ്ലോബല്‍ ഗ്രൂപ്പ് സിഇഒ ജോണ്‍ പഗാനോ ആണ് കരാറുകള്‍ സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ വിമാനത്താവളം. ടൂറിസ്റ്റുകളെ സൗദിയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. സൗദിയെ ആഗോള വ്യോമ മേഖലയുടെ കേന്ദ്രമാക്കി മാറ്റുകയാണ് കിരീടവകാശിയുടെ ലക്ഷ്യം. ലോകത്തെ ഏത് വിമാനത്താവളത്തിലേക്കും സര്‍വീസുള്ള രാജ്യമായി സൗദിയെ മാറ്റും.

ചെങ്കടല്‍ വിമാനത്താവളത്തില്‍ ആദ്യ വിമാനം ഇറങ്ങുന്ന സമയം സൗദി ഭരണകൂടത്തിന്റെ വിഷന്‍ 2030ലേക്കുള്ള സുപ്രധാന ചുവടാകുമെന്ന് പനാഗോ പറഞ്ഞു. ഡാ ഇന്റര്‍നാഷണല്‍ ആണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുക. സൗദിയിലെ അത്ഭുതങ്ങള്‍ കാണാന്‍ യാത്രക്കാര്‍ക്ക് പുതിയ അവസരങ്ങളാണ് ഒരുങ്ങുന്നതെന്ന് ഡാ ഇന്റര്‍നാഷണല്‍ സിഇഒ നിക്കോളാസ് കോളെ പറഞ്ഞു.

ചെങ്കടലില്‍ മൂന്ന് റിസോര്‍ട്ടുകളും ഈ വര്‍ഷം പ്രവര്‍ത്തനം തുടങ്ങും. കൂടാതെ 13 ഹോട്ടലുകളും ഉദ്ഘാടനം ചെയ്യും. 2030ല്‍ വിമാനത്താവളത്തിന്റെ പണി പൂര്‍ത്തിയാകുമ്പോള്‍ മേഖലയിലെ റിസോര്‍ട്ടുകളുടെ എണ്ണം 50 ആയി ഉയരും. 8000 ഹോട്ടല്‍ മുറികളും ഒരുക്കും. കൂടാതെ 22 ദ്വീപുകളിലായി 1000 താമസ കേന്ദ്രങ്ങളുമുണ്ടാകും. വിനോദ, കായിക കേന്ദ്രങ്ങളും ഇവിടെ ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+