Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ വന്‍തോതില്‍ മണല്‍ ഇറക്കുന്നു; യുഎഇയും ഖത്തറും, മരുഭൂമിയിലേക്ക് ഓസ്‌ട്രേലിയന്‍ മണല്‍

റിയാദ്: രാജസ്ഥാന്‍ മരുഭൂമിയിലേക്ക് മണല്‍ കയറ്റി അയക്കല്ലേ എന്ന മമ്മൂട്ടി കഥാപാത്രം നരസിംഹം എന്ന സിനിമയില്‍ പറയുന്നത് ഒരുകാലത്ത് മലയാളികള്‍ക്കിടയില്‍ വൈറലായിരുന്നു. ധാരാളം മണലുള്ള മരുഭൂമിയിലേക്ക് എന്തിന് മണല്‍ എന്ന യുക്തിയാണ് ഇതിന് പിന്നില്‍. എന്നാല്‍ ശരിക്കും മരുഭൂമിയിലേക്ക് മണല്‍ കയറ്റി അയക്കുന്നുണ്ട്. സൗദി അറേബ്യയും ഖത്തറും യുഎഇയുമെല്ലാം ഇത്തരത്തില്‍ മണല്‍ ഇറക്കുന്ന രാജ്യങ്ങളാണ്.

സൗദി അറേബ്യയിലും യുഎഇയിലുമെല്ലാം യഥേഷ്ടം മണല്‍ ഉണ്ടെങ്കിലും നിര്‍മാണ ആവശ്യത്തിന് പറ്റില്ല. മരുഭൂമിയിലെ മണല്‍ വളരെ ചെറുതും മിനുസമുള്ളതും ഉരുണ്ടതുമായിരിക്കും. ഇവ നിര്‍മാണ ആവശ്യത്തിന് യോജിക്കില്ല എന്ന് എഞ്ചിനിയര്‍മാര്‍ പറയുന്നു. വര്‍ഷങ്ങളായി കാറ്റേറ്റാണ് മരുഭൂമിയിലെ മണലിന്റെ രൂപത്തില്‍ മാറ്റം വന്നതും മിനുസം കൂടിയതും.

saudi import sand from australia

വിഷന്‍ 2030 എന്ന പദ്ധതിയുടെ ഭാഗമായി സൗദി അറേബ്യയ്ക്ക് ഒട്ടേറെ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നുണ്ട്. 2034ല്‍ ലോകകപ്പ് ഫുട്‌ബോളിന് വേദിയാകുന്ന സൗദി മറ്റു പല നിര്‍മാണങ്ങളും നടത്തിവരികയാണ്. ടൂറിസം പ്രോല്‍സാഹനത്തിനും സൗദി പ്രാമുഖ്യം നല്‍കുന്നുണ്ട്. ജിദ്ദ ടവര്‍ വീണ്ടും നിര്‍മാണം തുടങ്ങിയിരിക്കുകയാണ്. ഇതിനെല്ലാം വേണ്ടിയാണ് സൗദി മണല്‍ ഇറക്കുമതി ചെയ്യുന്നത്.

യുഎഇയുടെ അവസ്ഥയും മറ്റൊന്നല്ല. ലോകത്തെ ബിസിനസുകാരുടെ കേന്ദ്രമായി യുഎഇ മാറിയിരിക്കുകയാണ്. ബ്രിട്ടനില്‍ നിന്ന് പോലും കോടീശ്വരന്മാര്‍ താമസം മാറി എത്തുന്ന നഗരമാണ് ദുബായ്. കോടികള്‍ മറിയുന്ന ഈ നഗരത്തില്‍ പുതിയ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ട്. ഖത്തറിലെ ദോഹയിലും ഇതുതന്നെയാണ് അവസ്ഥ. സൗദിയില്‍ നിന്ന് ഖത്തറിലേക്ക് റെയില്‍വെ ലൈന്‍ വരുന്നുണ്ട്. മണല്‍ ആവശ്യം ജിസിസി രാജ്യങ്ങളില്‍ കൂടുതലാണ് എന്ന് ചുരുക്കം.

മരുഭൂമിയിലെ മണല്‍ നിര്‍മാണ ആവശ്യത്തിന് ഉപയോഗിക്കാന്‍ പറ്റില്ല. ഇതില്‍ സിമന്റ് ചേരില്ല. സിമന്റും വെള്ളവും ചേരുമ്പോള്‍ കരുത്തുള്ള മിശ്രിതമായി മാറുന്നതിന് കോണാകൃതിയിലുള്ള പരുക്കന്‍ മണലാണ് വേണ്ടത്. ഉപയോഗം അനുസരിച്ച് സിമന്റിന്റെയും വെള്ളത്തിന്റെയും അഗ്രിഗേറ്റിന്റെയും അളവില്‍ മാറ്റം വരുത്തുകയാണ് എഞ്ചിനിയര്‍മാര്‍ ചെയ്യുക.

സിലിക്കയും നിര്‍മാണ മണലും കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഒഇസി വേള്‍ഡിന്റെ കണക്കുകള്‍ പ്രകാരം 2023ല്‍ 273 ദശലക്ഷം ഡോളറിന്റെ മണലാണ് ഓസ്‌ട്രേലിയ കയറ്റുമതി ചെയ്തത്. ഇവിടെ നിന്നാണ് സൗദിയും യുഎഇയും ഖത്തറും മണല്‍ വാങ്ങുന്നത്. നദിക്കരയില്‍ നിന്നും മറ്റുമാണ് ഓസ്‌ട്രേലിയ മണല്‍ ശേഖരിക്കുന്നത്. ഇവ വന്‍തോതില്‍ കയറ്റുമതി ചെയ്യുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന വിലയിരുത്തലുമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+