സൗദി അറേബ്യ സ്വപ്ന നേട്ടത്തില്‍; ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ... 8440 കോടിയുടെ പദ്ധതി
റിയാദ്: സൗദി അറേബ്യയുടെ സ്വപ്നം 12 വര്‍ഷങ്ങള്‍ക്ക് ശേഷം പൂവണിയുന്നു. റിയാദ് മെട്രോയുടെ ആദ്യഘട്ടം നാളെ തുടങ്ങും. ബുധനാഴ്ച മെട്രോയുടെ മൂന്ന് ലൈനുകളിലാണ് സര്‍വീസ് ആരംഭിക്കുക എന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യയുടെ തലസ്ഥാനത്തിന്റെ മുഖഛായ മാറ്റുന്ന പദ്ധതിയാണിതെന്ന് വിലയിരുത്തുന്നു. സ്വകാര്യ വാഹനങ്ങള്‍ ഒഴിവാക്കി കൂടുതല്‍ പേര് മെട്രോ ഉപയോഗപ്പെടുത്തുമെന്നാണ് പ്രതീക്ഷ.
സര്‍വീസ് ആരംഭിക്കാന്‍ പോകുന്നു എന്ന അറിയിപ്പ് വന്ന പിന്നാലെ എല്ലാവര്ക്കും അറിയേണ്ടത് ടിക്കറ്റ് നിരക്കിനെ കുറിച്ചാണ്. ഇതുസംബന്ധിച്ച് വൈകാതെ അധികൃതര്‍ പ്രസ്താവന ഇറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവര്ക്കും യാത്ര ചെയ്യാന്‍ സാധ്യമാകുന്ന നിരക്ക് ആയിരിക്കുമെന്നാണ് വിവരം. മൊത്തം ആറ് ലൈനുകളാണ് മെട്രോയ്ക്കുള്ളത്. മൂന്ന് ലൈനുകള്‍ അടുത്ത മാസം തുറന്നുകൊടുക്കും.

ഡ്രൈവറിലാത്ത മെട്രോ ട്രെയിനുകളാണ് ഇതിലൂടെ സര്‍വീസ് നടത്തുക എന്നതാണ് എടുത്തു പറയേണ്ടത്. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ സര്‍വീസ് ആയിരിക്കും റിയാദ് മെട്രോയുടേത്. മാത്രമല്ല, ആവശ്യമായി വരുന്ന ഇന്ധനത്തിന്റെ 20 ശതമാനത്തിന് സൗരോര്‍ജത്തെ ആശ്രയിക്കും. അന്തരീക്ഷത്തിന് കോട്ടമുണ്ടാക്കുന്നതെല്ലാം പതിയെ ഒഴിവാക്കുകയാണ് ലക്ഷ്യം.
മെട്രോ സര്‍വീസ് ആരംഭിക്കുന്നതോടെ നഗര യാത്രയ്ക്ക് കൂടുതല്‍ പേര് സ്വകാര്യ വാഹനങ്ങള്‍ ഉപേക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ റിയാദിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനാകും. മാത്രമല്ല, കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് വഴിയുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും മെട്രോ സര്‍വീസ് ആരംഭിക്കുന്നതിലൂടെ സാധിക്കും.
റിയാദിന്റെ നഗര മേഖലയിലെ ഗതാഗത്തിന് മുതല്‍കൂട്ടാകും മെട്രോ സര്‍വീസ്. സൗദി കിരീടവകാശി മുന്നോട്ടുവച്ച വിഷന്‍ 2030 പദ്ധതിയുടെ ഭാഗമാണ് റിയാദ് മെട്രോയും. ലോകത്തെ പ്രധാന വാണിജ്യ നഗരമാക്കി റിയാദിനെ മാറ്റാന്‍ സൗദി ഭരണകൂടം ആലോചിക്കുന്നുണ്ട്. പ്രധാന കമ്പനികളുടെ ആസ്ഥാനം സൗദിയിലേക്ക് മാറ്റുന്നവര്‍ക്ക് കൂടുതല്‍ ഇളവ് നല്‍കാനും തീരുമാനിച്ചിരുന്നു. ലോകോത്തര നിലവാരത്തിലേക്ക് റിയാദിനെ മാറ്റുകയാണിപ്പോള്‍.
പ്രത്യേക നഗര പദ്ധതി സൗദി ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രധാന കായിക നഗരം സ്ഥാപിക്കാനും ആലോചിക്കുന്നു. വിദേശ വിനോദ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാനും പദ്ധതിയുണ്ട്. ഇതിനെല്ലാം വഴിതെളിക്കുന്നതിന്റെ ഭാഗം കൂടിയാണ് പുതിയ റിയാദ് മെട്രോ. അല്‍ ഉറൂബയില്‍ നിന്ന് ബത, കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവള റോഡ്, അബ്ദുറഹ്മാന് ബിന്‍ ഹൗഫ് സ്ട്രീറ്റ് തുടങ്ങിയ മേഖലകളിലേക്ക് സര്‍വീസുണ്ടാകും. കിങ് അബ്ദുല്ല റോഡ്, അല്‍ മീദന, കിങ് അബ്ദുല്‍ അസീസ് റോഡ് എന്നിവിടങ്ങളിലേക്കുള്ള പാതകള്‍ അടുത്ത മാസം ഗതാഗത യോഗ്യമാകും.
8440 കോടി റിയാലിന്റെ പദ്ധതിയാണിത്. 2012ലാണ് ആദ്യമായി പ്രഖ്യാപിച്ചത്. പലകാരണങ്ങളാല്‍ നീണ്ടുപോയി. പ്രധാന തടസങ്ങളിലൊന്ന് 2019ല്‍ ലോകത്തെ നടുക്കിയ കൊറോണ വൈറസ് ആയിരുന്നു. എല്ലാ തടസങ്ങളും മറികടന്നാണ് ഒരു വ്യാഴവട്ടത്തിന് ശേഷം മെട്രോ സര്‍വീസിന് യോഗ്യമാകുന്നത്. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിന് സോളാര്‍ ആണ് കൂടുതലും ആശ്രയിക്കുന്നത്. സ്റ്റേഷനുകളിലും ഡിപോകളിലും സോളാര്‍ പാനല്‍ ഘടിപ്പിച്ചിട്ടുണ്ട്.
-
ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ? ആഗോള എണ്ണ വിലയില്‍ 57% വര്‍ധനവ് -
സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്; എല്‍പിജി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് മറ്റൊരു രാജ്യം, ചൈന മുന്നില്‍ -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന്












Click it and Unblock the Notifications