സൗദിയില്‍ വാഹനാപകടം: മലയാളി ഉള്‍പ്പെടെ 15 മരണം; ഒമ്പത് പേരും ഇന്ത്യക്കാർ, നിരവധി പേർക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ 15 പേർ മരിച്ചു. ജിസാൻ എക്കണോമിക് സിറ്റി അരാംകോ റിഫൈനറി റോഡിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മരണപ്പെട്ടവരില്‍ 9 പേർ ഇന്ത്യക്കാരാണ്. 3 നേപ്പാള്‍ സ്വദേശികളും 3 ഘാന സ്വദേശികളും മരണപ്പെട്ടു. കൊല്ലം കേരളപുരം സ്വദേശി വിഷ്‌ണു പ്രസാദ് പിള്ള(31) യാണ് മരണമടഞ്ഞ മലയാളി.
കൊല്ലം കേരളപുരം ശശീന്ദ്ര ഭനത്തിൽ പ്രസാദിൻറെയും രാധയുടെയും മകനാണ് വിഷ്ണു. കഴിഞ്ഞ മൂന്ന് വർഷമായി എ സി ഐ സി സർവ്വീസ് കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ് വിഷ്ണു. അവിവാഹിതനായ വിഷ്ണുവിന്റെ സഹോദരൻ മനു പ്രസാദ് പിള്ള യു കെ യിൽ സോഫ്റ്റ് വെയർ എഞ്ചിനീയറാണ്. മഹേഷ് ചന്ദ്ര, മുസഫർ ഹുസ്സൈൻ ഖാൻ ഇമ്രാൻ, പുഷ്‌കർ സിംഗ് ദാമി, സക്‌ലൈൻ ഹൈദർ, താരിഖ് ആലം മുഹമ്മദ് സഹീർ, മുഹമ്മദ് മോഹത്തഷിം റാസ, ദിനകർ ബായ് ഹരിഭായ് തണ്ടൽ, രമേശ് കപേലി എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റ് ഇന്ത്യക്കാർ.

രാവിലെ അരാംകോ കമ്പനിയിലേക്ക് ജീവനക്കാരുമായി പോകുകയായിരുന്ന എ സി ഐ സി സർവ്വീസ് കമ്പനിയുടെ മിനി വാനാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന ട്രെയിലർ ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ 11 പേർക്ക് പരിക്കേറ്റു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഇവരെ ജിസാനിലും അബഹയിലുമുള്ള ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
വാനിലുണ്ടായിരുന്ന എല്ലാവരും എല്ലാവരും ജുബൈല്‍ എ സി ഐ സി കമ്പനി ജീവനക്കാര്‍ ആണ്. കൂട്ടിയുടെ ആഘാതത്തില്‍ വാന്‍ പൂർണ്ണമായി തകർന്നു. തുടർന്ന് സൗദി ഫയർ ഫോഴ്‌സും രക്ഷാപ്രവർത്തകരുമെത്തിയാണ് വാനില്‍ നിന്നും പരുക്കേറ്റവരെയും മൃതദേഹങ്ങളും പുറത്തെടുത്തത്. 15 പേരും അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടുവെന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്.
ഗുരുതരമായി പരിക്കേറ്റവരെ ഉടന്‍ തന്നെ എയർ ആംബുലൻസിൽ അബഹ സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിലേക്കും അബുഅരീഷ് കിംഗ് ഫഹദ് ആശുപത്രി, ജിസാൻ മുഹമ്മദ് ബിൻ നാസർ ആശുപത്രി, ബൈഷ് ജനറൽ ആശുപത്രി എന്നിവിടങ്ങളിലേക്ക് മാറ്റുകയായിരുന്നു. മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ ബൈഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിട്ടുള്ളത്.












Click it and Unblock the Notifications