സൗദി അരാംകോയിൽ നിന്ന് തന്നെ വരും 50 ശതമാനം ക്രൂഡ് ഓയിൽ; ഇന്ത്യക്ക് വമ്പൻ ബൂസ്റ്റ്..ചില്ലറക്കളിയല്ല
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്താവാണ് ഇന്ത്യ. ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനം രാജ്യം ഇറക്കുമതി ചെയ്യുകയാണ്. നിലവിൽ റഷ്യയിൽ നിന്നാണ് കൂടുതൽ ഇറക്കുമതി ചെയ്യുന്നതെങ്കിലും സൗദി അറേബ്യയും നിർണായക പങ്ക് വഹിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ അരാംകോയിൽ നിന്നും പതിറ്റാണ്ടുകളായി ഇന്ത്യ എണ്ണ വാങ്ങുന്നുണ്ട്.
പശ്ചിമ, കിഴക്കൻ തീരങ്ങളിൽ സൗദി അരാംകോയുമായി ചേർന്ന് എണ്ണ ശുദ്ധീകരണ ശാലകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് പൊതുമേഖല സ്ഥാപനങ്ങളായ ഒഎൻജിസിയും ബിപിസിഎല്ലും. ഏപ്രിൽ 23 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനത്തിനിടെയാണ് ഇരുരാജ്യങ്ങളും തമ്മിൽ ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.

ആന്ധ്രാപ്രദേശിലെ ഭാരത് പെട്രോളിയം കോർപ്പിന്റെ (ബിപിസിഎൽ) റിഫൈനറിയിലും ഒഎൻജിസിയുടെ ഗുജറാത്ത് റിഫൈനറിയിലുമാണ് അരാംകോ നിക്ഷേപം നടത്തുന്നത്. ഇപ്പോഴിതാ ഇവിടേക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 50 ശതമാനത്തിലധികം സൗദി അറേബ്യയിൽ നിന്ന് തന്നെ ഇന്ത്യ വാങ്ങിയേക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോപർട്ട്. പുതിയ റിഫൈനറികളിൽ അരാംകോയ്ക്ക് 20 ശതമാനം ഓഹരി പങ്കാളിത്തവും ലഭിച്ചേക്കും.
അടുത്ത 15-20 വർഷത്തേക്ക് ഈ രണ്ട് റിഫൈനറികളിലേക്കും ആവശ്യമായ ക്രൂഡ് ഓയിലിന്റെ 50 ശതമാനമെങ്കിലും സൗദി അറേബ്യയിൽ നിന്ന് വാങ്ങുമെന്നാണ് ഇന്ത്യ നൽകുന്ന സൂചന. ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ ക്രൂഡ് ഓയിൽ ലഭ്യത ഉറപ്പാക്കാൻ നീക്കം ഇന്ത്യയെ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവിൽ ഈ രണ്ട് റിഫൈനറികളിലും 24,000 (ഏകദേശം 2.8 ബില്യൺ ഡോളർ കോടിയുടെ നിക്ഷേപമാണ് ആദ്യഘട്ടത്തിൽ സൗദി നടത്തുക.
രണ്ടാം ഘട്ടത്തിൽ 5 ബില്യൺ ഡോളർ വരെ നിക്ഷേപം ഉയർത്തും.
പ്രതിവർഷം 12 ദശലക്ഷം ടൺ ക്രൂഡ് ഓയിൽ സംസ്കരിക്കാൻ ശേഷിയുള്ളവയായിരിക്കും ഈ എണ്ണ ശുദ്ധീകരണ ശാലകൾ. ഏകദേശം ഒരു ലക്ഷം കോടി രൂപയാണ് ഇതിനായി ചിലവ് പ്രതീക്ഷിക്കുന്നത്.
ഒപെക് രാജ്യങ്ങളിൽ നിന്നും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യ, ചൈന പോലുള്ള ഏഷ്യൻ രാജ്യങ്ങൾക് ഉയർന്ന തുക നൽകേണ്ടതുണ്ട്. ഈ തുക
ഒഴിവാക്കണമെന്ന ആവശ്യം ഇന്ത്യ മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും സൗദി ഇതുവരെ ഇക്കാര്യം അംഗീകരിച്ചിട്ടില്ല. മാത്രമല്ല ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് നിശ്ചിത തുക ഈടാക്കണമെന്ന ആവശ്യവും സൗദി ഇതുവരെ അംഗീകരിച്ചിട്ടില്ല.
രാജ്യത്ത് പുതിയ റിഫൈനറികൾ സ്ഥാപിക്കാനും എണ്ണ വ്യാപാര രംഗത്ത് മുന്നേറ്റം നടത്താനുമുള്ള ഇന്ത്യയുടെ പദ്ധതികൾക്ക് സൗദി ആരാംകോയുടെ നിക്ഷേപം വലിയ മുതൽക്കൂട്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പുതിയ സംരംഭങ്ങളിൽ ഓഹരി പങ്കാളിത്തം ഉള്ളതിനാൽ നിക്ഷേപം കൂടാതെ അത്യാധുനിക സാങ്കേതികവിദ്യയും എണ്ണയുടെ സ്ഥിരമായ വിതരണവും അരാംകോ ഉറപ്പാക്കും.
റഷ്യയിൽ നിന്നുള്ള ക്രൂഡ് വരവ് നിലച്ചാൽ തിരിച്ചടിയോ?
റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുമെന്ന ഭീഷണി മുഴക്കിയിരിക്കുകയാണ് യുഎസ്. യുക്രൈൻ വെടിനിർത്തലിന് റഷ്യ തയ്യാറാകാത്തതിനെ തുടർന്ന് റഷ്യയെ സാമ്പത്തികമായി ഞെരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് യുഎസ് ഭീഷണി.. നിലവിൽ റഷ്യയിൽ നി്നനും ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന രാജ്യം ഇന്ത്യയാണ്. അതുകൊണ്ട് തന്നെ ഇത്തരമൊരു നീക്കം ഇന്ത്യയ്ക്ക് തിരിച്ചടിയാകുമോയെന്നാണ് ഉറ്റുനോക്കുന്നത്. എന്നാൽ അത്തരമൊരു നീക്കത്തിൽ ആശങ്കയില്ലെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കിയത്. രാജ്യത്തിനാവശ്യമുള്ള ക്രൂഡ് ഓയിൽ എവിടെനിന്നും വാങ്ങാനുള്ള സ്വാതന്ത്ര്യം ഇന്ത്യയ്ക്കുണ്ടെന്നും ക്രൂഡ് ഓയിൽ വാങ്ങാനുള്ള സാധ്യത ഇന്ത്യ വർധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 40 രാജ്യങ്ങളിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.












Click it and Unblock the Notifications