Get Updates
Get notified of breaking news, exclusive insights, and must-see stories!

തീർഥാടകർ ‘നുസുക് ഡിജിറ്റൽ കാർഡ്’ പ്രയോജനപ്പെടുത്തണം, 42 ഭാ​ഷ​ക​ളി​ൽ വിവരങ്ങൾ നൽകി സ്മാർട്ട് സ്ക്രീനുകൾ

ഹജ്ജ് തീർഥാടനം കൂടുതൽ സുഗമമാക്കുന്നതിന് തീർഥാടകർ 'നുസുക് ഡിജിറ്റൽ കാർഡ്’ സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. സ്മാർട്ട്‌ഫോണുകൾ വഴി തീർഥാടകർക്ക് അവരുടെ യാത്രാ വിവരങ്ങളും മറ്റ് സുപ്രധാന രേഖകളും എളുപ്പത്തിൽ ആക്സസ് ചെയ്യാൻ സാധിക്കുന്ന സംവിധാനമാണിത്. നുസുക് ആപ്, തവക്കൽനാ ആപ്പ് എന്നീ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴി കാർഡിന്റെ ഇലക്ട്രോണിക് പതിപ്പ് ലഭ്യമാണ്.

നുസുക് ആപ് തുറക്കുമ്പോൾ തന്നെ ഹോം സ്ക്രീനിന്റെ മുകൾഭാഗത്ത് ഡിജിറ്റൽ കാർഡ് ദൃശ്യമാകും. ഇതിൽ അമർത്തുന്നതോടെ തീർഥാടകന്റെ മുഴുവൻ വിവരങ്ങളും പരിശോധിക്കാൻ സാധിക്കുന്ന ലളിതമായ മൂന്ന് ഘട്ടങ്ങളിലൂടെയാണ് കാർഡ് ക്രമീകരിച്ചിരിക്കുന്നത്. ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിനൊപ്പം തന്നെ, ഹജ്ജ്-ഉംറ കർമങ്ങളിൽ ഏർപ്പെടുമ്പോഴും യാത്ര ചെയ്യുമ്പോഴും അച്ചടിച്ച കാർഡ് നിർബന്ധമായും കൈവശം വെക്കണം.

hajj

തീർഥാടകരുടെ സേവനത്തിനായി വിവിധ ആശയവിനിമയ മാർഗങ്ങളും മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. സംശയങ്ങൾക്കും അന്വേഷണങ്ങൾക്കുമായി haj.gov.sa എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. സൗദിക്കകത്ത് നിന്നുള്ളവർക്ക് 1966 എന്ന നമ്പറിലും വിദേശത്ത് നിന്നുള്ളവർക്ക് +966920002814 എന്ന അന്താരാഷ്ട്ര നമ്പറിലും സഹായത്തിനായി ബന്ധപ്പെടാം.

തീ​ർ​ഥാ​ട​ക​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി അ​ത്യാ​ധു​നി​ക ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ ഇ​രു​ഹ​റം മ​ത​കാ​ര്യ അ​തോ​റി​റ്റി സജ്ജമാക്കിയിട്ടുണ്ട്. ഹ​റ​മു​ക​ളി​ൽ 42 അ​ന്താ​രാ​ഷ്​​ട്ര ഭാ​ഷ​ക​ളി​ലാ​യി 70ല​ധി​കം സം​വേ​ദ​നാ​ത്മ​ക സ്മാ​ർ​ട്ട് സ്ക്രീ​നു​ക​ളാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി​രി​ക്കു​ന്ന​ത്. ഹ​ജ്ജ് സീ​സ​ൺ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യിട്ടാണിത്. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​നും അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് വേ​ഗ​ത്തി​ൽ മ​റു​പ​ടി ന​ൽ​കാ​നും ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ സാ​ധി​ക്കും.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​ർ​ക്ക് അ​വ​രു​ടെ മാ​തൃ​ഭാ​ഷ​ക​ളി​ൽ ത​ന്നെ മ​ത​പ​ര​മാ​യ വി​ധി​ക​ളും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ഈ ​സ്ക്രീ​നു​ക​ളി​ലൂ​ടെ വേ​ഗ​ത്തി​ൽ ആ​ക്സ​സ് ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് അ​തോ​റി​റ്റി അ​റി​യി​ച്ചു. ഇ​തു​വ​ഴി ആ​രാ​ധ​നാ​ക​ർ​മ​ങ്ങ​ളി​ലെ തെ​റ്റി​ദ്ധാ​ര​ണ​ക​ൾ തി​രു​ത്താ​നും പൂ​ർ​ണ​മാ​യ മ​ന​സ്സ​മാ​ധാ​ന​ത്തോ​ടെ അ​നു​ഷ്ഠാ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ വി​ശ്വാ​സി​ക​ളെ പ്രാ​പ്ത​രാ​ക്കാ​നും സാ​ധി​ക്കും.

മ​ക്ക ഹ​റ​മി​നു​ള്ളി​ലെ പ്ര​ധാ​ന മേ​ഖ​ല​ക​ളാ​യ മ​ത്വാ​ഫ് വി​പു​ലീ​ക​ര​ണം, സൗ​ദി പോ​ർ​ട്ടി​ക്കോ, കി​ങ് ഫ​ഹ​ദ് വി​പു​ലീ​ക​ര​ണം, മൂ​ന്നാം സൗ​ദി വി​പു​ലീ​ക​ര​ണം തു​ട​ങ്ങി 70ല​ധി​കം ഇ​ട​ങ്ങ​ളി​ലാ​ണ് ഈ ​സ്ക്രീ​നു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. മ​ത​പ​ര​മാ​യ അ​റി​വ് പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ൽ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക, മി​ത​ത്വ​ത്തി​ന്റെ​യും സ​ന്തു​ലി​താ​വ​സ്ഥ​യു​ടെ​യും മൂ​ല്യ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നി​വ​യാ​ണ് ഈ ​സം​യോ​ജി​ത ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+