സൗദി അറേബ്യയുടെ ആ സ്വപ്നം നടക്കില്ലെ? എംബിഎസിന്റെ അഭിമാന പ്രശ്നം: പ്രതിസന്ധിയായി ആ ഘടകം
സൗദി അറേബ്യയുടെ, പ്രത്യേകിച്ച് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വപ്ന പദ്ധതിയാണ് നിയോം. രാജ്യത്തിന്റെ വിഷന്‍ 2030 പദ്ധഥിയുടെ പ്രധാന ഭാഗം കൂടിയാണ് ഈ ഫ്യൂച്ചറിസ്റ്റിക് മെഗാസിറ്റി. 2017ല്‍ ആരംഭിച്ച പ്രൊജക്ടിനായി സൗദി അറേബ്യ ഇതിനോടകം തന്നെ നൂറ് മില്യണ്‍ ഡോളറില്‍ അധികമാണ് ചിലവഴിച്ചിരിക്കുന്നത്. സിന്ദാല അടക്കമുള്ള നിയോമിന്റെ ഭാഗമായ ചില പദ്ധതികള്‍ ഇതിനോടകം തന്നെ ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ അപ്രതീക്ഷിതമായ ചില പ്രതിസന്ധികള്‍ നിയോമിന്റെ പൂർത്തീകരണത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് അനുസരിച്ച്, പദ്ധതിയുടെ ആദ്യ ഘട്ടമായ സിന്ദാല പൂർത്തീകരിക്കാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയവും പണവും ചിലവഴിക്കേണ്ടി വന്നു. ആഗോള ആഡംബര സമുദ്ര വിനോദസഞ്ചാര കേന്ദ്രമായ സിന്ദാല ദ്വീപ് കഴിഞ്ഞ വർഷം ഒക്ടോബറിലാണ് സന്ദർശകർക്കായി തുറന്നുകൊടുത്തത്. 2022 ഡിസംബറിലാണ് നിയോം ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാന്‍ കൂടിയായ മുഹമ്മദ് ബിൻ സൽമാൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ഏകദേശം മൂന്ന് വർഷം കൊണ്ട് പദ്ധതി പൂർത്തീകരിച്ചു.

നാല് പ്രാദേശിക കരാർ കമ്പനികള്‍ക്കും 60 വരെ സബ് കോൺട്രാക്ടർമാർക്കും കീഴിലായി 30000 ത്തോളം തൊഴിലാളികാണ് സിന്ദാലയുടെ നിർമ്മാണത്തിന് പിന്നില്‍ പ്രവർത്തിച്ചു. ചെങ്കടലില്‍ 840000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് സിന്ദാല ദ്വീപ് സ്ഥിതി ചെയ്യുന്നത്. നിയോമിന്റെ ഗേറ്റ്‌വേ ആയി സിന്ദാല മാറുമെന്നും വിലയിരുത്തപ്പെടുന്നു.
തുടക്കത്തില്‍ 1.3 ബില്യൺ ഡോളറായിരുന്നു സിന്ദാലയുടെ ചെലവായി പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അവസാനം ഏകദേശം ചിലവായത് 4 ബില്യൺ ഡോളറാണ്. പദ്ധതിയുടെ സൂത്രധാരനായ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉദ്ഘാടനം പരിപാടിയിൽ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമാണ്. സിന്ദാല തുറന്നതായി നിയോം ഡയറക്ടർ ബോർഡ് അറിയിക്കുകയായിരുന്നു. ഉദ്ഘാടനത്തിന് പിന്നാലെ നിയോമിന്റെ സി ഇ ഒ നദ്മി അൽ-നസറിനെ മാറ്റുകയും ചെയ്തു.
സിന്ദാല പൂർത്തിയാക്കിയെങ്കിലും മരുഭൂമിയിലെ ഒരു സ്കീ റിസോർട്ട്, 170 കിലോമീറ്റർ നീളമുള്ള 'ദ് ലൈൻ' തുടങ്ങിയ പ്രോജക്ടുകള്‍ പൂർത്തീകരിക്കാന്‍ വലിയ ബുദ്ധിമുട്ടാണ് രാജ്യം നേരിടുന്നതെന്നും വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. നിയോമിന്റെ നേതൃത്വത്തിൽ വ്യാപകമായ സാമ്പത്തിക കൃത്രിമത്വം നടക്കുന്നതായും റിപ്പോർട്ട് അവകാശപ്പെടുന്നുണ്ട്. മാനേജ്‌മെന്റിലെ ചില അംഗങ്ങൾ കണക്കുകളിൽ "മനപ്പൂർവ്വം കൃത്രിമം" നടത്തിയെന്നാണ് ഓഡിറ്റ് റിപ്പോർട്ട് അടിസ്ഥാനമാക്കി വാൾ സ്ട്രീറ്റ് ജേണൽ പറയുന്നത്.
2023-ലെ ഒരു ഡ്രാഫ്റ്റ് ബോർഡ് അവതരണത്തിൽ, 2080-ഓടെ നിയോം പൂർത്തിയാക്കാൻ 8.8 ട്രില്യൺ ഡോളർ വേണ്ടിവരുമെന്ന് കണക്കാക്കിയതായി റിപ്പോർട്ട് അവകാശപ്പെടുന്നു. അതായത് ഇത് സൗദി അറേബ്യയുടെ വാർഷിക ബജറ്റിന്റെ 25 മടങ്ങിലധികം വരും. 2035 വരെ നീണ്ടുനിൽക്കുന്ന ആദ്യ ഘട്ടത്തിന് പോലും 370 ബില്യൺ ഡോളർ ചിലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു.
656 അടി അകലത്തിൽ 1,640 അടി ഉയരമുള്ള രണ്ട് ഭീമാകാരമായ കെട്ടിടങ്ങള്‍ക്കിടയില്‍ ദ ലൈന്‍ നിർമ്മിക്കുന്നത്. ലൈനിൽ റോഡുകളോ കാറുകളോ ഉണ്ടാകില്ല. എന്നാല്‍ 20 മിനുട്ട് കൊണ്ട് നഗരം മുഴുവൻ ഓടിയെത്താൻ ബുള്ളറ്റ് ട്രെയിനുകളുണ്ടാകും. 2030 ഓടെ ദി ലൈനിന്റെ ആദ്യഘട്ടമായ 16 കിലോമീറ്റർ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ചിലവ് കൂടിയതിനാല്‍ ഇത് 2.4 കിലോമീറ്റർ മാത്രമായി പരിഷ്കരിച്ചു. എന്നാല്‍ 2034 ഓടെ ഒരു സ്റ്റേഡിയം ഉൾപ്പെടെ അര മൈൽ ഭാഗം മാത്രം പൂർത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിർമ്മാണ രംഗത്തെ വെല്ലുവിളികളും വർദ്ധിച്ചുവരുന്ന ചെലവുകളും ദ ലൈനിന്റെ നിർമ്മാണത്തില്‍ ചില വിട്ടുവീഴ്ചകൾക്ക് നിർബന്ധിതരാക്കുകയായിരുന്നു. 1640 അടി ഉയരം എന്നതാണ് നിർമ്മാണത്തിലെ പ്രധാന വെല്ലുവിളി. ചെലവ് കുറയ്ക്കുന്നതിന് നിയോം അധികൃതർ ഇത് 1000 അടിയായി കുറയ്ക്കാൻ നിർദ്ദേശിച്ചു. എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇത് നിഷേധിച്ചു. ട്രോജെന എന്ന സ്കീ റിസോർട്ടിന്റെ നിർമ്മാണ ചെലവും കുതിച്ചുയരുന്നുവെന്നാണ് റിപ്പോർട്ട്. ചെലവുകളിൽ 10 ബില്യൺ ഡോളറിന്റെ വർദ്ധനവുണ്ടായെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോർട്ട് ചെയ്യുന്നു.
പദ്ധതി പൂർത്തീകരിക്കാന്‍ സൗദി അറേബ്യക്ക് സ്വകാര്യ നിക്ഷേപം തേടേണ്ടി വരും. ഇത്തരം ഒരു ആവശ്യം ചില ഉദ്യോഗസ്ഥർ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. എന്നാല്‍ രാജ്യത്തേക്ക് എത്തുന്ന വിദേശ നിക്ഷേപം വളരെ കുറവാണ്. 2030 ഓടെ പ്രതിവർഷം 100 ബില്യണ്‍ ഡോളർ വിദേശ നിക്ഷേപം എന്നതാണ് സൗദിയുടെ ലക്ഷ്യമെങ്കിലും 2023 ല്‍ ഇത് വെറും 26 ബില്യണ്‍ ഡോളർ മാത്രമായിരുന്നു.
-
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
യുഎഇയിൽ അധ്യാപകരാകാൻ സുവർണ്ണാവസരം! ഇന്ത്യൻ സ്കൂളിൽ വൻ നിയമനം; ഉടൻ അപേക്ഷിക്കൂ -
ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ? ആഗോള എണ്ണ വിലയില്‍ 57% വര്‍ധനവ് -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി












Click it and Unblock the Notifications