മദീന ലക്ഷ്യമിട്ട് ക്രൂയിസ് മിസൈല്‍; വെടിവെച്ചിട്ടെന്ന് സൗദി അറേബ്യ, അറിയില്ലെന്ന് ഹൂതികള്‍
മദീന മേഖല ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണമുണ്ടായി എന്ന് സൗദി സഖ്യസേന. ക്രൂയിസ് മിസൈല്‍ ആണ് വന്നത് എന്നും തകര്‍ത്തു എന്നും സേനാ വക്താവ് തുര്‍ക്കി അല്‍ മാലികി എക്സില്‍ കുറിച്ചു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയില്ല. ആരാണ് ആക്രമണം നടത്തിയതെന്നോ എന്തായിരുന്നു ആക്രമണം നടത്തിയ ലക്ഷ്യമെന്നോ അദ്ദേഹം പറയുന്നില്ല.
അതേസമയം, ഇതുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് യമനിലെ ഹൂതികള്‍ അറിയിച്ചു. വ്യാഴാഴ്ച സൗദി അറേബ്യയിലെ ഒരിടത്തേക്കും തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് ഹൂതി വക്താവ് യഹ്യ സരീ പറഞ്ഞു. സൗദി അറേബ്യന്‍ സൈന്യം വ്യാജമായ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറയുന്നു. നേരത്തെ മക്കയിലേക്ക് ഹൂതികള്‍ ആക്രമണം നടത്തിയെന്ന് സൗദി ആരോപിച്ചിരുന്നു. ഇക്കാര്യം അന്നുതന്നെ ഹൂതികള്‍ നിഷേധിക്കുകയും ചെയ്തു.

മക്കയിലെയും മദീനയിലെയും പള്ളികള്‍ തങ്ങള്‍ ലക്ഷ്യമിടില്ലെന്ന് ഹൂതികള്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ സൗദി അറേബ്യയിലെ മറ്റെല്ലാ സ്ഥലങ്ങളും തങ്ങളുടെ ആക്രമണ പരിധിയിലുണ്ടെന്നും അവര്‍ മുന്നറിയിപ്പ് നല്കി. റിയാദിലെ വിമാനത്താവളത്തിന് നേരെ തുടര്‍ച്ചയായി ഹൂതികള്‍ ആക്രമണം നടത്തുകയും നിരവധി പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
ഹൂതികളും സൗദിയും തമ്മിലുള്ള തര്‍ക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മുല്ലപ്പൂ വിപ്ലവം നടന്ന വേളയിലാണ് ഹൂതികള്‍ യമനിലെ കൂടുതല്‍ പ്രദേശം പിടിച്ചടക്കാന്‍ തുടങ്ങിയത്. 2014ല്‍ തലസ്ഥാനമായ സന്‍ആ പിടിച്ചടക്കുകയും ചെയ്തു. തൊട്ടടുത്ത വര്‍ഷം ഹൂതികളെ നേരിടാന്‍ സൗദി സൈന്യം യമനിലെ സര്‍ക്കാര്‍ സൈന്യത്തിന് പിന്തുണയുമായി രംഗത്തെത്തി.
ഇടക്കാലത്ത് ഒമാന്റെ സഹായത്തോടെ സൗദിയും ഹൂതികളും സമാധാന കരാറിലെത്തിയിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് ഈ കരാര്‍ ലംഘിച്ച് പരസ്പരം ആക്രമണം തുടങ്ങി. സൗദി സഖ്യ സൈന്യം തങ്ങളുടെ നേതാക്കളെ ലക്ഷ്യമിട്ട് ആക്രമണം നടത്തി എന്നാണ് ഹൂതികള്‍ പറയുന്നത്. സൗദിയുടെ ഉപരോധം അവസാനിപ്പിക്കണം എന്നും അവര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ജൂലൈയില്‍ തുടങ്ങിയ ആക്രമണ പ്രത്യാക്രമണമാണ് ഇപ്പോള്‍ ശക്തമായ യുദ്ധമായി മാറിയിരിക്കുന്നത്.
സൗദി അറേബ്യയുടെ അതിര്‍ത്തി പ്രദേശമായ നജ്റാന്, ജിസാന്‍ എന്നിവിടങ്ങളിലെല്ലാം യമനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരുണ്ട്. ശിയാ വിഭാഗത്തില്‍ നിന്നുള്ളവരാണ് ഹൂതികള്‍. ഇവര്‍ക്ക് ഇറാന് സഹായം നല്കുന്നു എന്നാണ് സൗദിയുടെ ആരോപണം. സമാധാന ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണ് എന്ന് ഇറാന് സൗദിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.


Click it and Unblock the Notifications
