Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രൂഡ് ഓയില്‍ ഉത്പാദനം കൂട്ടി, പക്ഷെ കയറ്റുമതി കുറച്ച് സൗദി അറേബ്യ; എല്ലാത്തിനും കാരണമുണ്ട്

സൗദി അറേബ്യയുടെ പ്രതിദിന ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയതായി കണക്കുകള്‍. ജൂലൈയിൽ സൗദി അറേബ്യ പ്രതിദിനം 5.74 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്തെന്നാണ് കണക്ക്. ഈ അളവ് ജൂണിലെ കണക്കില്‍ നിന്ന് 306000 ബി പി ഡി കുറവാണ്. അതിലുപരി 2023 ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ കയറ്റുമതി നിരക്കാണ് ഇതെന്നാണ് ശ്രദ്ധേയം.

ജോയിൻ്റ് ഓർഗനൈസേഷൻസ് ഡാറ്റാ ഇനിഷ്യേറ്റീവിൻ്റെ (JODI) ഏറ്റവും പുതിയ റിപ്പോർട്ടിലാണ് സൗദി അറേബ്യയുടെ ക്രൂഡ് ഓയില്‍ കയറ്റുമതി സംബന്ധിച്ച റിപ്പോർട്ടുള്ളത്. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ കയറ്റുമതിക്കാരായ സൗദി അറേബ്യ, സാധാരണയായി വേനൽക്കാലത്ത് ക്രൂഡ് ഓയിൽ കയറ്റുമതി കുറയ്ക്കുന്ന പതിവുണ്ട്. ഈ സമയങ്ങളില്‍ രാജ്യത്തെ പവർ പ്ലാന്റ്റുകളിലേക്ക് കൂടുതല്‍ എണ്ണ ആവശ്യമായി വരുന്നതാണ് ഇതിന്റെ കാരണം.

saudi

വേനൽ മാസങ്ങളിൽ സൗദി അറേബ്യ വൈദ്യുതി ആവശ്യം വലിയ തോതില്‍ കുതിച്ച് ഉയരും. ഇതിന് അനുസരിച്ച് ഉത്പാദനം വർധിപ്പിക്കാന്‍ കൂടുതല്‍ ക്രൂഡ് ഓയില്‍ ആവശ്യമാണ്. ഡാറ്റ പ്രകാരം, സൗദി അറേബ്യ തങ്ങളുടെ നേരിട്ടുള്ള ക്രൂഡ് ഉപയോഗം ജൂലൈയിൽ 211,000 ബി പി ഡി വർദ്ധിച്ച് 770000 ബി പി ഡിയിലേക്ക് എത്തിയിട്ടുണ്ട്.

അതേസമയം തന്നെ സൗദി അറേബ്യയിലെ ക്രൂഡ് ഓയിൽ ഉൽപ്പാദനം ജൂലൈയിൽ 111,000 ബി പി ഡി വർധിച്ച് 8.94 ദശലക്ഷം ബി പി ഡി ആയി. അതായത് ഉൽപ്പാദനം വർധിച്ചിട്ടും കയറ്റുമതി കുറഞ്ഞു. ഊർജ്ജ ഉത്പാദനത്തിനായി എത്രത്തോളം ക്രൂഡ് ഓയില്‍ സൗദി അറേബ്യ അധികമായി ഉപയോഗിക്കുന്നു എന്നത് ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്.

അതേസമയം, ഏഷ്യന്‍ രാജ്യങ്ങളില്‍ വില്‍ക്കുന്ന ക്രൂഡ് ഓയില്‍ വിലയില്‍ കുറവ് വരുത്താന്‍ സൗദി അറേബ്യ തീരുമാനിച്ചിരുന്നു. ഒക്ടോബർ മുതലായിരിക്കും വിലക്കുറവ് പ്രാബല്യത്തില്‍ വരിക. ബാരലിന് 50 മുതൽ 70 സെൻ്റ് വരെ കുറവ് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഒയിലിന്റെ നിരക്ക് സൗദി അറേബ്യ വർധിപ്പിച്ചിരുന്നു.

മുൻനിര അറബ് ലൈറ്റ് ക്രൂഡിൻ്റെ ഒക്ടോബറിലെ ഔദ്യോഗിക വിൽപ്പന വില (OSP) ബാരലിന് 50 മുതൽ 70 സെൻ്റിനു ഇടയിൽ കുറയുന്നത് ഇന്ത്യ ഉള്‍പ്പെടേയുള്ള ക്രൂഡ് ഓയില്‍ വ്യാപാര പങ്കാളികള്‍ക്ക് അനുഗ്രഹമായിരിക്കും. വില വർധിപ്പിച്ചതോടെ സൗദി അറേബ്യയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യന്‍ റിഫൈനികള്‍ കുറച്ചിരുന്നു. തല്‍ഫലമായി ഇന്ത്യയുമായുള്ള സൗദി അറേബ്യയുടെ ഇടപാട് വലിയ തോതില്‍ ഇടിയുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+