സൗദി അറേബ്യ പ്രതിരോധ തന്ത്രം മാറ്റുന്നു; തുര്‍ക്കിയും പാകിസ്താനും മാത്രമല്ല, സിറിയ കൂടി കളത്തില്‍

പാകിസ്താന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുമായി ചേര്‍ന്നാണ് സൗദി അറേബ്യ മക്ക പ്രതിരോധ കരാര്‍ ഒപ്പുവെച്ചത്. ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഈ സഖ്യത്തിലേക്ക് ചേര്‍ക്കുമെന്ന സൂചനയും വന്നിരുന്നു. എന്നാല്‍ സിറിയയുമായി ഇപ്പോള്‍ സൗദി പ്രതിരോധ കരാര്‍ ഒപ്പുവെച്ചു. സിറിയയുടെ പ്രസിഡന്റ് അഹമ്മദ് അല്‍ ഷര്‍ആയുടെ റിയാദ് സന്ദര്‍ശന വേളയിലാണ് ഇരുരാജ്യങ്ങളും കരാര്‍ ഒപ്പുവെച്ചത്.

സൗദിയും സിറിയയും തമ്മില്‍ ഒപ്പിട്ടത് മക്ക കരാറിന് തുല്യമായ പ്രതിരോധ കരാര്‍ ആണോ എന്ന് വ്യക്തമല്ല. മക്ക കരാറിന്റെ ഭാഗമാകുമെന്ന് കഴിഞ്ഞാഴ്ച സിറിയന്‍ വിദേശകാര്യ മന്ത്രി സൂചിപ്പിച്ചിരുന്നു. നാറ്റോ സൈനിക കരാര്‍ മാതൃകയിലുള്ളതാണ് മക്ക കരാര്‍. പുതിയ കരാര്‍ സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരേണ്ടതുണ്ട്. സിറിയക്ക് സാമ്പത്തിക സഹായം നല്‍കുന്ന കരാരും സൗദി ഒപ്പുവെച്ചിട്ടുണ്ട്.

saudi arabia syria defence deal

ബശ്ശാറുല്‍ അസദ് ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് റഷ്യയിലേക്ക് പലായനം ചെയ്ത ശേഷമാണ് അഹമ്മദ് അല്‍ ഷര്‍ആ സിറിയയുടെ പ്രസിഡന്റായത്. ബശ്ശാര്‍ ഷിയാ വിഭാഗത്തില്‍പ്പെട്ട വ്യക്തിയായിരുന്നു. അഹമ്മദ് ഷര്‍ആ സുന്നി വിഭാഗത്തില്‍ നിന്നുള്ള നേതാവാണ്. ജിസിസി രാജ്യങ്ങളുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് ഇദ്ദേഹത്തിന്റെ താല്‍പ്പര്യം.

ഒരു മാസത്തിനിടെ രണ്ടാം തവണയാണ് സിറിയന്‍ പ്രസിഡന്റ് സൗദിയില്‍ സന്ദര്‍ശനം നടത്തുന്നത്. പുതിയ കരാറിന്റെ പ്രധാന്യമാണ് ഇത് സൂചിപ്പിക്കുന്നത് എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 12 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം കാരണം തകര്‍ന്നു പോയ സിറിയയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് അഹമ്മദ് അല്‍ ഷര്‍ആ. ഖത്തര്‍, സൗദി എന്നിവരുടെ സാമ്പത്തിക സഹായത്തിലാണ് സിറിയയില്‍ പല പദ്ധതികളും നടപ്പാക്കി വരുന്നത്.

പ്രതിരോധ കരാര്‍ ഒപ്പുവെച്ചതിന് പുറമെ 403 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക കരാറും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. സിറിയയില്‍ വൈദ്യുതി നിലയം സ്ഥാപിക്കല്‍, ഭവന പദ്ധതി, ആരോഗ്യ മേഖല, അടിസ്ഥാന സൗകര്യം എന്നിവയ്ക്ക് വേണ്ടിയാണ് ഈ തുക ചെലവഴിക്കുക. അലപ്പോ, ദമസ്‌കസ്, ഇദ്‌ലിബ് എന്നിവിടങ്ങളിലെ പദ്ധതികള്‍ക്കാണ് സൗദി ഇളവുകളോടെ വായ്പ അനുവദിച്ചിരിക്കുന്നത്.

യമനിലെ ഹൂതികളില്‍ നിന്ന് വലിയ ഭീഷണിയാണ് സൗദി നേരിടുന്നത്. ഹൂതികളെ നേരിടാന്‍ വിവിധ രാജ്യങ്ങളുടെ സഹായം സൗദി തേടിയിട്ടുണ്ട്. സൗദിയെ സഹായിക്കാന്‍ തയ്യാറാണ് എന്ന് ഈജിപ്തും ബ്രിട്ടനനും അറിയിക്കുകയും ചെയ്തു. പാകിസ്താന്‍ സൈന്യത്തെ അയച്ച് പരിശീലനം നല്‍കുന്നുണ്ട്. തുര്‍ക്കി സൈനിക ഉപദേശങ്ങള്‍ നല്‍കിയാണ് സഹകരിക്കുന്നത്. അമേരിക്ക-ഇറാന്‍ യുദ്ധം അവസാനിച്ചാല്‍ ആഗോള കടല്‍ ചരക്കു ഗതാഗതത്തിന് തടസം ചെങ്കടലിനോട് ചേര്‍ന്ന ബാബുല്‍ മന്തിബ് കടലിടുക്ക് മാത്രമാകും. ഇവിടെ ഹൂതികള്‍ക്കുള്ള നിയന്ത്രണം നീക്കണമെന്ന് ബ്രിട്ടന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma