Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യന്‍ മലനിരകളില്‍ സ്വർണകൂമ്പാരം? പര്യവേക്ഷണം തുടങ്ങി; ലക്ഷ്യം കണ്ടാല്‍ സൗദിയെ പിടിച്ചാല്‍ കിട്ടില്ല

റിയാദ്: രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന മലനിരകളില്‍ വലിയ തോതില്‍ ധാതു സമ്പത്ത് അടിഞ്ഞ് കൂടിയിട്ടുണ്ടെന്ന് വാദവുമായി സൗദി അറേബ്യയിലെ ഖനി വിദഗ്ധർ. അറേബ്യൻ-നുബിയൻ ഷീൽഡിന്റെ ഭാഗമായി സ്ഥതി ചെയ്യുന്ന ഈ മലനിരകളില്‍ മൊത്തം 2.5 ട്രില്യണ്‍ ഡോളറിന്റെ ധാതു സമ്പത്ത് ഉണ്ടെന്നാണ് സർക്കാർ കണക്കാക്കുന്നത്. അതായത് സൗദി അറേബ്യയുടെ മൊത്തം വാർഷിക ജി ഡി പിയുടെ ഇരട്ടിയില്‍ അധികം ഇവിടെയുണ്ടെന്ന്.

ധാതുസമ്പത്തില്‍ ഭൂരിഭാഗവും പടിഞ്ഞാറൻ തീരത്തെ സ്ഫടിക പാറകളിലാണ് സ്ഥിതി ചെയ്യുന്നതെന്ന് കണക്കാക്കപ്പെടുന്നു.വൈവിധ്യവൽക്കരണ ശ്രമങ്ങളുടെ ഭാഗമായി 2030 ആകുമ്പോഴേക്കും മൊത്തത്തിലുള്ള ജിഡിപിയിൽ ഖനനത്തിന്റെ സംഭാവന 17 ബില്യൺ ഡോളറിൽ നിന്ന് 75 ബില്യൺ ഡോളറായി ഉയർത്താൻ സൗദി അറേബ്യ ശ്രമിക്കുന്നതിന് ഇടയില്‍ കൂടിയാണ് ഇങ്ങനെ ഒരു കണ്ടെത്തല്‍.

saudi-arabia-gold

ജനുവരിയിൽ ഈ മേഖലയിലെ 25000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രദേശത്തെ പര്യവേക്ഷണ ടെൻഡറുകൾ ഭരണകൂടം പുറപ്പെടുവിച്ചിരുന്നു. സ്വർണം ഉള്‍പ്പെടേയുള്ള ധാതുക്കള്‍ ഇവിടെ ഉണ്ടായേക്കാമെങ്കിലും പര്യവേക്ഷണ ഘട്ടം ദൈർഘ്യമേറിയതായിരിക്കുമെന്നാണ് വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തില്‍ രാജ്യം ഒരു മത്സരാധിഷ്ഠിത ധാതു കയറ്റുമതിക്കാരനാകാൻ വർഷങ്ങൾ എടുത്തേക്കാമെന്നും അവർ വ്യക്തമാക്കുന്നു.

അന്താരാഷ്ട്ര കമ്പനികളുമായി ചേർന്ന് പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ എത്രയും പെട്ടെന്ന് തന്നെ പര്യവേക്ഷണം പൂർത്തിയാക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. ധാതു ഖനനത്തിന്റെ കാര്യത്തിൽ സൗദി അറേബ്യ ലോകത്തിലെ ഏറ്റവും ആവേശകരമായ മേഖലകളിൽ ഒന്നായി മാറിയിരിക്കുന്നുവെന്നാണ് ഓസ്‌ട്രേലിയൻ കമ്പനിയായ ഫ്ലീറ്റ് സ്‌പെയ്‌സിന്റെ സഹസ്ഥാപകയും സിഇഒയുമായ ഫ്ലാവിയ ടാറ്റ നാർഡിനി അഭിപ്രായപ്പെടുന്നത്.

ധാതുക്കൾക്കായി ഭൂമിയുടെ ഉപരിതലം സ്കാൻ ചെയ്യുന്ന ഉപഗ്രഹ സാങ്കേതികവിദ്യ സ്വന്തമായുള്ള കമ്പനിയാമ് ഫ്ലീറ്റ് സ്‌പെയ്‌സ്. ധാതുക്കൾക്കായി തിരയുന്നതിനായി ജനുവരിയിൽ സൗദി സർക്കാർ ഉടമസ്ഥതയിലുള്ള ഖനന ഭീമനായ മാഡനുമായും പ്രാദേശിക ടെക് കമ്പനിയായ തഹ്രീസുമായും അവർ ഒരു ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. റിയോ ടിന്റോ, ബാരിക്ക് ഗോൾഡ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ ഖനന കമ്പനികൾ ഫ്ലീറ്റ് സ്‌പെയ്‌സിന്റെ സാങ്കേതികവിദ്യ ഇതിനകം തന്നെ ഉപയോഗിക്കുന്നുണ്ട്. ഈ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഏഴ് കിലോമീറ്ററോളും ഭൂമിക്കടിയിൽ കാണാനും 3D ചിത്രങ്ങൾ സൃഷ്ടിക്കാനും സാധിക്കും.

ആയിരക്കണക്കിന് വർഷങ്ങളായി, അറേബ്യൻ-നൂബിയൻ ഷീൽഡിന് മുകളിലുള്ള ഭൂമിയിൽ വസിക്കുന്ന ജനങ്ങള്‍ പാറകളിൽ നിന്ന് സ്വർണ്ണം, ചെമ്പ്, വെള്ളി, സിങ്ക് എന്നിവ ഖനനം ചെയ്തിട്ടുണ്ട്. ഇത് വ്യാവസായിക വത്കരിക്കുകയെന്നാണ് സൗദിയുടെ ലക്ഷ്യം. രാജ്യത്ത് സ്വർണ്ണ, ചെമ്പ് ഖനികൾ പ്രവർത്തനത്തിലുണ്ടെങ്കിലും ആഗോളതലത്തിൽ മത്സരാധിഷ്ഠിതമായ നിലവാരത്തിലേക്ക് അതിന്റെ ഉൽ‌പാദനം വർദ്ധിപ്പിക്കാന്‍ അവർക്ക് ഇതുവരെ സാധിച്ചിട്ടില്ല.

രാജ്യത്തിന്റെ ഖനനത്തിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന കമ്പനി മാഡനാണ്. 2040 ആകുമ്പോഴേക്കും ലോകത്തിലെ ഏറ്റവും മൂല്യവത്തായ ഖനന മേഖലയായി സൗദി മാറുമെന്നാണ് അവരുടെ പ്രതീക്ഷ.ചെമ്പ്, നിക്കൽ, സ്വർണ്ണം, വെള്ളി തുടങ്ങിയ ധാതു നിക്ഷേപങ്ങൾ തിരിച്ചറിയുന്ന ജിയോഫിസിക്കൽ സർവേകൾ നിർമ്മിക്കുന്ന അരിസോണ ആസ്ഥാനമായുള്ള ഇവാൻഹോ ഇലക്ട്രിക്കുമായി രണ്ട് വർഷം മുമ്പ് ഒരു സംയുക്ത സംരംഭത്തിലും കമ്പനി ഒപ്പുവെച്ചിട്ടുണ്ട്.

അറേബ്യൻ-നൂബിയൻ ഷീൽഡ് സാങ്കേതികവിദ്യയ്ക്ക് ഇന്നുവരെയുള്ള ഏറ്റവും വലിയ പരീക്ഷണ കേന്ദ്രമായിരിക്കുമെന്ന് ഇവാൻഹോ പറയുന്നു. ജനുവരിയിൽ, സംയുക്ത സംരംഭം ഡ്രില്ലിംഗിന് അനുയോജ്യമായ മൂന്ന് മേഖലകൾ തിരിച്ചറിഞ്ഞു. 48,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പ്രായോഗിക ധാതു ശേഖരത്തിനായുള്ള അന്വേഷണമാണ് മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. "ഈ നൂതന സാങ്കേതികവിദ്യകൾ രാജ്യത്തിന്റെ വിശാലമായ ധാതു സാധ്യതകൾ അൺലോക്ക് ചെയ്യുന്നതിനുള്ള ശരിയായ ഉപകരണങ്ങളാണ്". മാഡന്‍ സിഇഒ ബോബ് വിൽറ്റ് അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+