Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ കടുപ്പിച്ചു; 10000 പ്രവാസികളെ നാടുകടത്തി, 21000 പേര്‍ പിടിയില്‍, സഹായിച്ചവരും പെട്ടു

റിയാദ്: നിയമ ലംഘകരെ തേടി ഇറങ്ങിയിരിക്കുകയാണ് സൗദി അറേബ്യയുടെ സുരക്ഷാ വിഭാഗങ്ങള്‍. കഴിഞ്ഞ ഒരാഴ്ച നടത്തിയ പരിശോധനയില്‍ ആയിരക്കണക്കിന് നിയമ ലംഘകരെയാണ് കണ്ടെത്തിയത്. ഇതില്‍ 10000 പേരെ നാടു കടത്തി. ഇതിനിരട്ടി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ സഹായിക്കുന്നവര്‍ക്ക് എതിരേയും കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചവരും അനധികൃതമായി സൗദിയില്‍ പ്രവേശിച്ചവരും വിസാ കാലാവധി കഴിഞ്ഞും മടങ്ങാത്തവരും ഉള്‍പ്പെടെയാണ് അറസ്റ്റിലായത്. സൗദി അറേബ്യയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ബംഗ്ലാദേശുകാരാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. 25 ലക്ഷത്തോളം ഇന്ത്യക്കാര്‍ സൗദിയില്‍ താമസിക്കുന്നു എന്നാണ് കണക്ക്. ഈ സാഹചര്യത്തില്‍ രേഖകള്‍ കൃത്യമാണെന്ന് പ്രവാസികള്‍ ഉറപ്പിക്കണം. പുതിയ നടപടികളുടെ വിവരങ്ങള്‍ അറിയാം...

saudi arabia deports expats-1

നിയമം ലംഘിച്ച് സൗദിയില്‍ കഴിയുന്ന 10000 പ്രവാസികളെയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാടു കടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവിധ സുരക്ഷാ വിഭാഗങ്ങള്‍ ഒരുമിച്ചാണ് പരിശോധനകള്‍ നടത്തിയത്. 21000ത്തില്‍ അധികം നിയമ ലംഘകരെ പരിശോധനയില്‍ കണ്ടെത്തി.

കൃത്യമായ താമസ രേഖകള്‍ ഇല്ലാത്തവരാണ് ഇതില്‍ 14000 പേര്‍. അതിര്‍ത്തി ലംഘിച്ചവരാണ് 4600 പ്രവാസികള്‍. തൊഴില്‍ നിയമം ലംഘിച്ച 3000 പേരും ഇതില്‍പ്പെടും. കൃത്യമായ രേഖകള്‍ ഇല്ലാത്തവരെ അവരുടെ രാജ്യത്തിന്റെ എംബസിക്ക് കൈമാറാനാണ് തീരുമാനം. യാത്രാ രേഖകളും മറ്റും ശരിപ്പെടുത്തുന്നതിനാണിത്. അതേസമയം, 2300 പേരെ നാടുകടത്താനുള്ള നടപടികള്‍ക്കായി മാറ്റി.

3000 സ്ത്രീകളും

സൗദിയുടെ അതിര്‍ത്തി വഴി നിയമവിരുദ്ധമായി എത്തിയ 1477 പേരെ പരിശോധനയില്‍ കണ്ടെത്തി. കൂടുതലും എത്യേപ്യക്കാരും യമന്‍ പൗരന്മാരുമാണ്. മറ്റു ചില രാജ്യക്കാരും ഇതിലുണ്ട്. നിയമവിരുദ്ധമായി സൗദിയില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച 90 പേരെ പിടികൂടിയിട്ടുണ്ട്. രേഖകളില്ലാത്ത പ്രവാസികളെ സഹായിച്ചതിന് 18 പേര്‍ പിടിയിലായി.

നിയമവിരുദ്ധമായി താമസിക്കുന്നവര്‍ക്ക് സഹായം നല്‍കരുതെന്ന് നേരത്തെ ഭരണകൂടം വ്യക്തമാക്കിയതാണ്. ഇത്തരക്കാര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കടുത്ത നടപടിയുണ്ടാകും. പിഴയും 15 വര്‍ഷം വരെ തടവും ലഭിച്ചേക്കാം. 10 ലക്ഷം സൗദി റിയാല്‍ വരെയാകും പിഴ. നിയമ ലംഘകരെ സഹായിക്കാന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്യും.

നിയമം ലംഘിച്ച് സൗദിയില്‍ കഴിയുന്നവരെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ എമര്‍ജന്‍സി നമ്പറില്‍ അറിയിക്കണം എന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ 34000 വിദേശികള്‍ ഇക്കാര്യത്തില്‍ നിയമ നടപടി നേരിടുന്നുണ്ട്. 3000 സ്ത്രീകളും ഇതില്‍ ഉള്‍പ്പെടും. താമസ രേഖകളും മറ്റും കാലാവധി തീരുന്നതിന് മുമ്പ് തന്നെ ശരിപ്പെടുത്താന്‍ പ്രവാസികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+