മകളെ പീഡിപ്പിച്ച മലയാളി, ലഹരി കടത്തിയ വിദ്യാര്‍ത്ഥി; സൗദി ജയിലില്‍ ഇന്ത്യക്കാരുടെ ഒഴുക്ക്
റിയാദ്: സൗദി അറേബ്യയിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തിനേക്കാള്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഏറ്റവും ഒടുവിലായി പുറത്തുവന്ന റിപ്പോര്‍ട്ടില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ പകുതിയില്‍ കൂടുതല്‍ പേരും മലയാളികളാണ്. ഇന്ത്യന്‍ എംബസി സാമൂഹിക സേവന വോളന്റീയര്‍മാരാണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ 400 ഓളം ഇന്ത്യക്കാരാണ് സൗദിയിലെ ദമാം സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുന്നത്. ഇവരില്‍ 200ഓളം പേര്‍ മലയാളികളാണ്. കഴിഞ്ഞ വര്‍ഷം 165 ഇന്ത്യക്കാരാണെങ്കില്‍ ഇപ്പോള്‍ മൂന്ന് മടങ്ങ് വര്‍ദ്ധിച്ച് അത് 400 പേരായിരിക്കുകയാണ്. ഇന്ത്യക്കാരില്‍ ഭൂരിഭാഗവും മദ്യവും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ജയിലില്‍ കഴിയുന്നത്. നേരത്തെ പാകിസ്ഥാനികളായിരുന്നു ഇത്തരം കേസുകളില്‍ കൂടുതല്‍ ശിക്ഷിക്കപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യക്കാരും ഈ നിരയിലേക്ക് എത്തിയിരിക്കുകയാണ്.

ജയിലില്‍ മൂന്ന് പേര്‍ കൊലപാതക കേസിലും നാല് പേര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസിലുമാണ് അകത്ത് കഴിയുന്നത്. നേരത്തെ ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട മലയാളി സ്‌കൂള്‍ വിദ്യാര്‍ത്ഥി രണ്ട് വര്‍ഷത്തെ ശിക്ഷയ്ക്ക് ശേഷം പുറത്തിറങ്ങിയിരുന്നു. ഈ വിദ്യാര്‍ത്ഥി അടുത്ത വര്‍ഷം നാട്ടിലേക്ക് മടങ്ങും.
അതേസമയം, സൗദി പൊലീസ് ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനം ശക്തമാക്കിയിരിക്കുകയാണ്. സംശയം തോന്നുവരുടെ വാഹനങ്ങള്‍ എല്ലാം തന്നെ ഇപ്പോള്‍ പരിശോധിക്കാറുണ്ട്. ധന സമ്പാദത്തിനുള്ള എളുപ്പ വഴിയായിട്ടാണ് പലരും ലഹരി കടത്ത് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഹരിക്കേസില്‍പ്പെട്ട മലയാളികള്‍ക്ക് വധശിക്ഷ നടപ്പാക്കിയിരുന്നു. ഇതോടെ ലഹരിക്കേസില്‍ പിടിക്കപ്പെടുന്ന മലയാളികളുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു.
ബാലപീഡനക്കേസില്‍ അകപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി പീഡിപ്പിച്ചത് സ്വന്തം മകളെയാണ്. പിതാവ് മകളെ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ആദ്യം മൂന്ന് വര്‍ഷമായിരുന്നു തടവ് ശിക്ഷ വിധിച്ചത്. എന്നാല്‍ മേല്‍ക്കോടതി ഇത് 15 വര്‍ഷമായി വര്‍ദ്ധിപ്പിക്കുകയായിരുന്നു. പീഡനത്തിനിരയായ മകളും അമ്മയും ഇദ്ദേഹത്തിന് മാപ്പ് കൊടുക്കാന്‍ തയ്യാറായപ്പോഴേക്കും ശിക്ഷ വിധിച്ചിരുന്നു.
അതേസമയം, 21 വയസ് മുതല്‍ 25 വയസ് വരെയുള്ള യുവാക്കളാണ് ലഹരിക്കേസില്‍ കൂടുതലായും ശിക്ഷിക്കപ്പെടുന്നത്. കൂടാതെ കുട്ടികളും ലഹരി റാക്കറ്റില്‍ അകപ്പെട്ട് ജയിലുകളിലായിട്ടുണ്ട്. ഇതര രാജ്യങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലായും ലഹരി റാക്കറ്റുകള്‍ നടത്തുന്നത്. അതേസമയം, ശിക്ഷാകാലാവധി കഴിഞ്ഞ് ജയിലുകളില്‍ കഴിയുന്നവരുടെ എണ്ണവും വലിയ തോതില്‍ വര്‍ദ്ധിക്കുന്നുണ്ട്.












Click it and Unblock the Notifications