Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയില്‍ നഴ്‌സുമാര്‍ക്ക് നല്ല ശമ്പളമല്ലേ... ഇന്ത്യക്കാര്‍ തന്നെ മുന്നില്‍, കൂടെ 2 രാജ്യങ്ങളും

റിയാദ്: ഇന്ത്യക്കാരായ നിരവധി നഴ്‌സുമാരാണ് വിദേശത്ത് ജോലി ചെയ്യുന്നത്. ജിസിസി രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരും ഇക്കൂട്ടത്തില്‍ ഏറെയാണ്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശ നഴ്‌സുമാരില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്. 2023ലെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് സൗദി റേബ്യ. നഴ്‌സുമാരെ വിദേശത്തേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം ഉയര്‍ന്ന ശമ്പളമാണ്.

സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസില്‍ രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാരുടെ എണ്ണം 235000 ആണ്. വന്‍തോതിലുള്ള വര്‍ധനവാണ് ഇക്കാര്യത്തിലുണ്ടായിരിക്കുന്നത്. സ്ത്രീ, പുരുഷ നഴ്‌സുമാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി എന്നും 2016ല്‍ നിന്ന് 2023ലെത്തുമ്പോല്‍ 23 ശതമാനമാണ് വര്‍ധനവ് എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

saudi-arabia-nurse-job-1

2018ലാണ് സൗദി ആരോഗ്യ മന്ത്രാലയം ഇതിന് മുമ്പ് നഴ്‌സുമാരുടെ എണ്ണം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. അന്ന് രാജ്യത്ത് മൊത്തം രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാര്‍ 184565 ആയിരുന്നു. ഇതില്‍ 70000 ആയിരുന്നു സൗദി പൗരന്മാര്‍. ബാക്കി എല്ലാവരും വിദേശികളായിരുന്നു. പുതിയ കണക്ക് പ്രകാരം വിദേശ നഴ്‌സുമാരുടെ എണ്ണത്തില്‍ 70 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. ഇതില്‍ കൂടുതലും മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ഇന്ത്യയില്‍ നിന്നുള്ള നഴ്‌സുമാരാണ് വിദേശികളില്‍ കൂടുതല്‍. ഫിലിപ്പിനോകളും മലേഷ്യക്കാരുമാണ് തൊട്ടു പിന്നിലുണ്ട്. ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത് 106000 നഴ്‌സുമാരാണ്. മറ്റു സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കീഴില്‍ 15000 നഴ്‌സുമാരുമുണ്ടാകും. സ്വകാര്യ മേഖലയില്‍ 67000 നഴ്‌സുമാരുടെ വര്‍ധനവുണ്ടായി. ഇതോടെയാണ് മൊത്തം നഴ്‌സുമാരുടെ എണ്ണം 235000ത്തിലെത്തുന്നത്.

വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി സൗദി അറേബ്യ ഊന്നല്‍ നല്‍കിയ മേഖലയാണ് ആതുര സേവനം. സൗദിയിലെ 14 സര്‍വകലാശാലകളില്‍ നഴ്‌സിങ് മേഖലയിലെ വിദഗ്ധ പഠനത്തിന് വേണ്ടിയുള്ള വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യ മേഖല ശക്തിപ്പെടുന്നത് ജീവിത നിലവാരം മെച്ചപ്പെടുന്നതിന് സഹായിക്കും. വന്‍തോതിലുള്ള നിക്ഷേപം ഈ മേഖലയില്‍ നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ജോലി സാധ്യതകള്‍ വര്‍ധിക്കും.

സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നഴ്‌സുമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിക്കാറുണ്ട്. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കിയാണ് ഇത്തരം അപേക്ഷകള്‍ ക്ഷണിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് താമസം, ഭക്ഷണം, വിസ എന്നിവ സൗജന്യമായി നല്‍കുന്ന രീതിയിലാണ് സാധാരണ അപേക്ഷകള്‍ ക്ഷണിക്കാറുള്ളത്.

സ്റ്റാഫ് നഴ്‌സ് വിഭാഗത്തില്‍ ജോലി ലഭിക്കുന്നവര്‍ക്ക് മികച്ച ശമ്പളം ലഭിക്കാറുണ്ട്. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ആശുപത്രികളില്‍ സേവനം ചെയ്യുന്നവര്‍ക്ക് ശമ്പളത്തില്‍ വ്യത്യാസമുണ്ടാകും. ജോലി തേടുന്നവര്‍ക്ക് ശമ്പളം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വ്യക്തത വരുത്തുന്നതിന് സൗകര്യവുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+