Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇ-സ്‌പോര്‍ട്‌സ് ലോകകപ്പ് ടിക്കറ്റ് ഉള്ളവര്‍ക്ക് ഇ-വിസ അനുവദിച്ച് സൗദി; അപേക്ഷിക്കേണ്ടതിങ്ങനെ

റിയാദ്: ഇ-സ്പോര്‍ട്സ് ലോകകപ്പിന്റെ ടിക്കറ്റ് ഉള്ളവര്‍ക്ക് ഇ-വിസ വാഗ്ദാനം ചെയ്ത് സൗദി അറേബ്യ. ജൂലൈ മൂന്നിന് റിയാദില്‍ വെച്ചാണ് ഇ-സ്പോര്‍ട്സ് ലോകകപ്പ് നടക്കുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെയും ടൂറിസം മന്ത്രാലയത്തിന്റെയും പങ്കാളിത്തത്തോടെ ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പ് ഫൗണ്ടേഷനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇ-സ്പോര്‍ട്സ് ലോകകപ്പ് ജൂലൈ 3 നും ഓഗസ്റ്റ് 25 നും ഇടയില്‍ റിയാദ് സിറ്റിയിലെ ബൊളിവാര്‍ഡില്‍ നടക്കും.

ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കുന്ന സൗദി സന്ദര്‍ശകര്‍ക്ക് പ്രവേശന നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനും രാജ്യം ആതിഥേയത്വം വഹിക്കുന്ന അന്തര്‍ദ്ദേശീയവും ഉയര്‍ന്ന നിലവാരമുള്ളതുമായ ഇവന്റുകളുടെ വിജയം ഉറപ്പാക്കാനുമാണ് പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത്. 500 എലൈറ്റ് ഇന്റര്‍നാഷണല്‍ ക്ലബ്ബുകളില്‍ നിന്നുള്ള 1500-ലധികം കളിക്കാര്‍ 22 ടൂര്‍ണമെന്റുകളിലായി മത്സരിക്കും.

Saudi Arabia

30 രാജ്യാന്തര ടീമുകളും മത്സരിക്കും. 60 മില്യണ്‍ ഡോളറാണ് സമ്മാനത്തുക. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് ഇത്. താല്‍പ്പര്യമുള്ള വ്യക്തികള്‍ക്ക് ടൂര്‍ണമെന്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും അതിന്റെ ഇവന്റുകളില്‍ പങ്കെടുക്കാനും ഇ-സ്‌പോര്‍ട്‌സ് ലോകകപ്പ് വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. 90 ദിവസത്തെ സിംഗിള്‍ എന്‍ട്രി വിസ ഓണ്‍ലൈനായി ലഭിക്കുന്നതിന് 'സൗദി വിസ' ദേശീയ വിസ പ്ലാറ്റ്ഫോം വഴി അപേക്ഷിക്കാം.

ഇ-സ്പോര്‍ട്സ് ലോകകപ്പ് സന്ദര്‍ശകര്‍ക്ക് സ്പോര്‍ട്സ്, വിനോദം, വിദ്യാഭ്യാസം, സംസ്‌കാരം, സര്‍ഗ്ഗാത്മകത എന്നിവ സമന്വയിപ്പിക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടായിരിക്കും. വിഷന്‍ 2030-നൊപ്പം രാജ്യത്തിന്റെ ആഗോള ഗെയിമിംഗും ഇലക്ട്രോണിക് സ്പോര്‍ട്സ് സാന്നിധ്യവും വര്‍ധിപ്പിക്കാനും ടൂറിസം പ്രോത്സാഹിപ്പിക്കാനും സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനും വാഗ്ദാനപ്രദമായ മേഖലകള്‍ വികസിപ്പിക്കാനുമാണ് ഇവന്റ് ലക്ഷ്യമിടുന്നത്.

എംബിസി ആക്ഷന്‍ ചാനല്‍ ''എംബിസി ഗെയിമിങ് ' ആയി മാറ്റും. കൂടാതെ ടൂര്‍ണമെന്റ് തത്സമയം സംപ്രേക്ഷണം ചെയ്യും. ഇലക്ട്രോണിക് സ്‌പോര്‍ട്സ് വേള്‍ഡ് കപ്പ് ഫൗണ്ടേഷന്‍ അടുത്തിടെ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിവിധ ഗെയിമുകളില്‍ 20 മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.

ഫോര്‍ട്ട്‌നൈറ്റ്, ഫ്രീ ഫയര്‍, അപെക്‌സ് ലെജന്‍ഡ്സ്, കൗണ്ടര്‍- സ്‌ട്രൈക്ക് 2, ഡോട്ട 2, ഇഎ സ്‌പോര്‍ട്സ് എഫ്‌സി 24, ഹോണര്‍ ഓഫ് കിംഗ്സ്, ലീഗ് ഓഫ് ലെജന്‍ഡ്സ്, മൊബൈല്‍ ലെജന്‍ഡ്സ് ബാങ് ബാങ്, ഓവര്‍വാച്ച് 2, പബ്ജി ബാറ്റില്‍ ഗ്രൗണ്ട്, പബ്ജി മൊബൈല്‍, റെയിന്‍സ്‌പോര്‍ട്ട്, റോക്കറ്റ് ലീഗ്, സ്റ്റാര്‍ക്രാഫ്റ്റ് 2, സ്ട്രീറ്റ് ഫൈറ്റര്‍ 6, ടീം ഫൈറ്റ്, ടെക്കന്‍ 8, ടോം ക്ലാന്‍സിയുടെ റെയിന്‍ബോ 6 സീജ് എന്നിവയാണ് പ്രധാന മത്സരങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+