സൗദി അറേബ്യയില്‍ നിന്ന് സര്‍വീസുമായി ഫ്‌ളൈനാസ്; രാത്രി 8.55ന് പുറപ്പെടും, എയര്‍ ഇന്ത്യ 24 വരെ ഇല്ല

എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ എയര്‍ എന്നീ വിമാനക്കമ്പനികള്‍ സൗദി അറേബ്യയിലേക്കുള്ള സര്‍വീസ് റദ്ദാക്കിയിരിക്കെ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. ഫ്‌ളൈനാസ് വിമാനം സര്‍വീസ് പ്രഖ്യാപിച്ചു. ദമ്മാമില്‍ നിന്ന് മുംബൈയിലേക്കും ഡല്‍ഹിയിലേക്കുമാണ് സര്‍വീസ് പ്രഖ്യാപിച്ചിട്ടുള്ളത്. റിയാദ് വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ആക്രമണമുണ്ടായ സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ സര്‍വീസ് റദ്ദാക്കിയത്.

ദമ്മാമില്‍ നിന്ന് മുംബൈയിലേക്കുള്ള ഫ്‌ളൈനാസ് വിമാനം രാത്രി 8.55ന് പുറപ്പെട്ട് പുലര്‍ച്ചെ 3.05നാണ് എത്തുക. ഒക്ടോബര്‍ 18, 21, 23 തിയ്യതികളിലാണ് ഈ സര്‍വീസ്. മുംബൈയില്‍ നിന്ന് ദമ്മാമിലേക്കുള്ള വിമാനം പുലര്‍ച്ചെ നാലിനാണ് പുറപ്പെടുക. 19, 22, 24 തിയ്യതികളിലാണ് ഈ വിമാന സര്‍വീസ്. അതേസമയം, ഡല്‍ഹി-ദമ്മാം വിമാനം പുലര്‍ച്ചെ 4.15നാണ് പുറപ്പെടുക. ഒക്ടോബര്‍ 19, 20, 22, 25 തിയ്യതികളിലാണ് സര്‍വീസ്. ദമ്മാമില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഫ്‌ളൈനാസ് വിമാനം രാത്രി 8.20നാണ് പുറപ്പെടുക. 18, 19, 21, 24 തിയ്യതികളിലാണ് ഈ സര്‍വീസ്.

saudi arabia flynas airindia flights-

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ സൗദി അറേബ്യയിലേക്കുള്ള സര്‍വീസ് ഈ മാസം 24 വരെ നിര്‍ത്തിവെച്ചു. ഇന്‍ഡിഗോ, ആകാശ എയര്‍ എന്നീ വിമാനങ്ങളും സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. ജിദ്ദ, റിയാദ്, ദമ്മാം വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസ് ഈ മാസം 24 വരെ നിര്‍ത്തിവെച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു.

ഒക്ടോബര്‍ 20 വരെ സര്‍വീസുണ്ടാകില്ല എന്നാണ് കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ അറിയിച്ചിരുന്നത്. എന്നാല്‍ 24 വരെ സര്‍വീസുണ്ടാകില്ല എന്നാണ് പുതിയ അറിയിപ്പ്. 24 വരെ സര്‍വീസുണ്ടാകില്ല എന്ന് ഇന്‍ഡിഗോ നേരത്തെ അറിയിച്ചിരുന്നു. റിയാദ് വിമാനം ഈ മാസം 24 വരെയും ജിദ്ദ വിമാനം 21 വരെയും സര്‍വീസുണ്ടാകില്ല എന്ന് ആകാശ എയര്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫ്‌ളൈനാസ് വിമാനം പ്രവാസികള്‍ക്ക് ആശ്വാസമാകുന്നത്.

സൗദി അറേബ്യയും യമനിലെ ഹൂതികളും തമ്മിലുള്ള പോര് ശക്തമാണ്. ഹൂതികളുടെ ആക്രമണത്തില്‍ റിയാദ് വിമാനത്താവളത്തിന്റെ ഒരു ഭാഗം തകരുകയും നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇനിയും ആക്രമിക്കുമെന്നാണ് ഹൂതികളുടെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ സുരക്ഷ കണക്കിലെടുത്താണ് വിമാനങ്ങള്‍ സര്‍വീസ് റദ്ദാക്കിയിരിക്കുന്നത്.

സൗദി അറേബ്യന്‍ സേന യമനില്‍ ശക്തമായ ആക്രമണം നടത്തുന്നുണ്ട്. ഹൂതികള്‍ തിരിച്ചും ആക്രമിക്കുകയാണ്. സമാധാനം പുനസ്ഥാപിക്കാന്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണ് എന്ന് ഇറാന്‍ അറിയിച്ചു. മക്കയും മദീനയുമല്ലാത്ത സൗദിയിലെ എല്ലാ നഗരങ്ങളും ആക്രമിക്കുമെന്ന് ഹൂതകള്‍ മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ ആകാശ യാത്ര സുരക്ഷിതമല്ലെന്ന് ഇന്ത്യന്‍ കമ്പനികള്‍ വിലയിരുത്തുന്നു. സാഹചര്യം നിരീക്ഷിച്ച ശേഷം തുടര്‍ തീരുമാനം എടുക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma