Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ മേഖലയില്‍ 120000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സൗദി: 11.2 ബില്യൺ ഡോളറിന്റെ നിക്ഷേപം

ടൂറിസം രംഗത്ത് വന്‍ നിക്ഷേപത്തിന് ഒരുങ്ങി സൗദി അറേബ്യ. 11.2 ബില്യൺ ഡോളറിന്റെ നിക്ഷേപം രാജ്യത്ത് ഉടനീളമുള്ള ടൂറിസം മേഖലയില്‍ നടത്താനാണ് അധികൃതരുടെ തീരുമാനം. ഇതിലൂടെ ഈ മേഖലയില്‍ 120000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു.

പ്രാദേശികവും അന്തർദേശീയവുമായ നിക്ഷേപകർക്ക് ബിസിനസ് രീതികൾ സുഗമമാക്കുന്നതിനും നിക്ഷേപ ആകർഷണം വർദ്ധിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത ടൂറിസം ഇൻവെസ്റ്റ്‌മെൻ്റ് എനേബിളേഴ്‌സ് പ്രോഗ്രാം ടൂറിസം മന്ത്രി അഹമ്മദ് ബിൻ അഖീൽ അൽ ഖതീബ് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ടൂറിസം മന്ത്രാലയം, നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ച്, ഹോസ്പിറ്റാലിറ്റി സെക്ടർ ഇൻവെസ്റ്റ്‌മെൻ്റ് എനേബിളേഴ്‌സ് ഇനിഷ്യേറ്റീവ് പ്രഖ്യാപിക്കുകയും ചെയ്തു.

saudi-job

രാജ്യത്തുടനീളമുള്ള ടാർഗെറ്റുചെയ്‌ത വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളുടെ ശേഷി വർദ്ധിപ്പിക്കുകയും ടൂറിസം സാധ്യതകള്‍ വർദ്ധിപ്പിക്കുകയും വൈവിധ്യവത്കരിക്കുകയും ചെയ്യുക എന്നതാണ് പുതിയ സംരഭത്തിലൂടെ സൗദി അറേബ്യ ലക്ഷ്യമിടുന്നത്. ജിഡിപിയിലേക്ക് പ്രതിവർഷം 4.3 ബില്യണ്‍ ഡോളർ വരുമാനവും പുതിയ പദ്ധതിയിലൂടെ രാജ്യം ലക്ഷ്യമിടുന്നു.

"സൗദി അറേബ്യ സമ്പന്നവും വൈവിധ്യമാർന്നതുമായ ടൂറിസം സമ്പത്തുള്ള രാജ്യമാണ്. പുതിയ പദ്ധതി രാജ്യത്തിന്റെ ടൂറിസം വ്യവസായത്തെ ആഗോളതലത്തിൽ ആകർഷകമാക്കുന്നു." അൽ ഖതീബ് പറഞ്ഞു. "സൗദി വിഷൻ 2030 ദേശീയ സമ്പദ്‌വ്യവസ്ഥയുടെ ഒരു പ്രധാന ചാലകമായി ടൂറിസം മേഖലയെ അംഗീകരിച്ചുകൊണ്ട് ഒരു ആഗോള ലക്ഷ്യസ്ഥാനമായി മാറുന്നതിനുള്ള ഞങ്ങളുടെ റോഡ്മാപ്പ് രൂപരേഖപ്പെടുത്തുന്നു." എന്നും അദ്ദേഹം പറഞ്ഞു.

"കഴിഞ്ഞ വർഷം ടൂറിസം ആക്ടിവിറ്റി ലൈസൻസുകളുടെ ആവശ്യകതയിൽ 390 ശതമാനം വർധനവുണ്ടായി. അടുത്ത ദശകത്തിൽ ടൂറിസം മേഖലയിൽ രാജ്യത്തിൻ്റെ ഗണ്യമായ നിക്ഷേപത്തിന് തുടക്കമിട്ടുകൊണ്ട്, പ്രാദേശികവും അന്തർദ്ദേശീയവുമായ നിക്ഷേപകർക്ക് അവസരങ്ങളും അനുകൂലമായ നിക്ഷേപ അന്തരീക്ഷവും ഞങ്ങള്‍ പ്രദാനം ചെയ്യുന്നു." മന്ത്രി വ്യക്തമാക്കി.

ഹോട്ടൽ മുറികളുടെ എണ്ണത്തിൽ ഏകദേശം 42,000 വർദ്ധനവ്, 2030-ഓടെ ലക്ഷ്യസ്ഥാനങ്ങളിൽ 120,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ഉൾപ്പെടെ നിരവധി സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങളും ഈ സംരംഭം പ്രതീക്ഷിക്കുന്നു.ഇത് പ്രതിഭകളുടെ വികാസത്തെ ഗുണപരമായി ബാധിക്കുകയും പ്രാദേശിക തൊഴിൽ വിപണിയിലെ ദേശസാൽക്കരണ ശ്രമങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഏറ്റവും പുതിയ യു എന്‍ ടൂറിസം റാങ്കിംഗില്‍ സൗദി അറേബ്യയാണ് ഒന്നാമതാണ്. വേള്‍ഡ് ടൂറിസം ബാരോമീറ്റര്‍ റിപ്പോര്‍ട്ട് അനുസരിച്ച് 2019-ലെ കണക്കുകളില്‍ നിന്ന് ഇരട്ടിയില്‍ അധികം വര്‍ധനവാണ് കഴിഞ്ഞ വര്‍ഷം ടൂറിസം രംഗത്ത് സൗദി അറേബ്യ രേഖപ്പെടുത്തിയിരിക്കുന്നത്. 2019 ലെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2023 ല്‍ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ വരവ് 156 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+