Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ കട്ടായം പറഞ്ഞു; പൊടുന്നനെ യുഎസ് എല്ലാം നിര്‍ത്തി, ഖത്തറും മുഖംതിരിച്ചു

ഇറാനും അമേരിക്കയും തമ്മിലുള്ള പോര് യുദ്ധം വീണ്ടും തുടങ്ങാന്‍ ഇടയാക്കുമോ എന്ന സംശയമായിരുന്നു ഞായറാഴ്ച. ഇറാന്‍ അടച്ച ഹോര്‍മുസ് പാത തുറക്കാന്‍ പോകുകയാണ് എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതോടെ ആയിരുന്നു ഇത്. ഹോര്‍മുസ് പാതയിലൂടെ നാവിക സേന കടന്നുപോകാനും അതുവഴി പോകുന്ന ചരക്കു കപ്പലുകള്‍ക്ക് സംരക്ഷണം ഒരുക്കാനുമായിരുന്നു അമേരിക്കയുടെ തീരുമാനം.

 നടി ശ്രീദേവിയുടെ സ്വത്ത് നഷ്ടമാകില്ല; ജാന്‍വി കപൂറിനും സഹോദരിക്കും ഉപയോഗിക്കാം, കോടതി വിധി
നടി ശ്രീദേവിയുടെ സ്വത്ത് നഷ്ടമാകില്ല; ജാന്‍വി കപൂറിനും സഹോദരിക്കും ഉപയോഗിക്കാം, കോടതി വിധി

ഈ നീക്കം വഴി ഇറാന്റെ ഹോര്‍മുസിലെ നിയന്ത്രണം അവസാനിപ്പിക്കാം എന്ന് അമേരിക്ക കരുതി. ഇതിന്റെ പ്രഖ്യാപനം നടത്തി മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ അമേരിക്ക പൊടുന്നനെ എല്ലാം നിര്‍ത്തിവച്ചു. എന്താണ് ഇതിന് കാരണം എന്ന ചോദ്യം പലരും ഉന്നയിച്ചു. എന്നാല്‍ സൗദി അറേബ്യ നടത്തിയ ഒരു നീക്കമാണ് കാരണം എന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

saudi arabia qatar us president hormuz plan-

ഇറാനെതിരായ ഹോര്‍മുസിലെ നീക്കങ്ങള്‍ക്ക് തങ്ങളുടെ വ്യോമപാതയും സൈനിക താവളങ്ങളും ഉപയോഗിക്കരുത് എന്ന് സൗദി അറേബ്യ അമേരിക്കയെ അറിയിക്കുകയായിരുന്നുവത്രെ. ഇതോടെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ അമേരിക്കക്ക് സാധിക്കുമായിരുന്നില്ല. റിയാദിലെ പ്രിന്‍സ് സുല്‍ത്താന്‍ എയര്‍ബേസ് ഉപയോഗിക്കരുത് എന്നും സൗദിയിലൂടെ യുഎസ് യുദ്ധ വിമാനങ്ങള്‍ ഹോര്‍മുസിലേക്ക് പറക്കരുത് എന്നുമായിരുന്നു സൗദിയുടെ നിര്‍ദേശം.

 സ്വര്‍ണവില ഉച്ചയ്ക്ക് വീണ്ടും കത്തിക്കയറി; ക്രൂഡ് ഓയില്‍ വില ഇടിഞ്ഞുവീണു, ആടിയുലഞ്ഞ് വിപണി
സ്വര്‍ണവില ഉച്ചയ്ക്ക് വീണ്ടും കത്തിക്കയറി; ക്രൂഡ് ഓയില്‍ വില ഇടിഞ്ഞുവീണു, ആടിയുലഞ്ഞ് വിപണി

തുടര്‍ന്ന് അനുമതിക്ക് വേണ്ടി അമേരിക്കന്‍ പ്രസിഡന്റ് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ബന്ധപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. ഹോര്‍മുസ് ഫ്രീഡം പദ്ധതി ഉപേക്ഷിക്കാന്‍ ഒടുവില്‍ തീരുമാനിക്കുകയായിരുന്നു. അതിനിടെ ഖത്തറിനെ ബന്ധപ്പെടാനും അമേരിക്ക ശ്രമിച്ചു. പദ്ധതി തുടങ്ങിയതിനാല്‍ മുന്നോട്ട് പോകാന്‍ വേണ്ടിയായിരുന്നു ഇത്. എന്നാല്‍ ഖത്തറില്‍ നിന്നും അനുകൂല പ്രതികരണമുണ്ടായില്ല.

യുദ്ധം വേണ്ട, ചര്‍ച്ചയാണ് അഭികാമ്യം

ഹോര്‍മുസ് നീക്കം ട്രംപ് പ്രഖ്യാപിച്ച ശേഷമാണ് തങ്ങളെ അറിയിക്കുന്നത് എന്ന് ഒമാന്റെ പ്രതിനിധികള്‍ അറിയിച്ചു. തങ്ങളുമായി ആദ്യം ചര്‍ച്ച ചെയ്തിരുന്നില്ലെന്നും ഒമാന്‍ പ്രതിനിധിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതി പ്രഖ്യാപിച്ച് 36 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ അപ്രതീക്ഷിതമായിട്ടാണ് ട്രംപ് പിന്നാക്കം പോയത്. ഇതിന്റെ കാരണം തേടിയപ്പോഴാണ് സൗദിയുടെ ഇടപെടല്‍ പുറത്തുവന്നത്.

സൈനികമായി ഇറാനെ നേരിടുന്നതില്‍ സൗദി അറേബ്യയ്ക്ക് എതിര്‍പ്പുണ്ടായിരുന്നു എന്നാണ് വിവരം. പാകിസ്താന്‍ നടത്തുന്ന നയതന്ത്ര നീക്കങ്ങളിലും ചര്‍ച്ചകളിലും സൗദി അറേബ്യയ്ക്ക് പ്രതീക്ഷയുമുണ്ടായിരുന്നു. ബലപ്രയോഗത്തിലൂടെയുള്ള നീക്കം സാഹചര്യം കൂടുതല്‍ വഷളാക്കുമെന്നാണ് സൗദി കരുതുന്നത്. സമാനമായ നിലപാട് തന്നെയായിരുന്നു ഖത്തറിനും.

പുതുച്ചേരി സര്‍ക്കാരില്‍ വിജയ് എത്തുമോ? ബിജെപിയുമായി ഉടക്കി എന്‍ആര്‍ കോണ്‍ഗ്രസ്, ട്വിസ്റ്റ്
പുതുച്ചേരി സര്‍ക്കാരില്‍ വിജയ് എത്തുമോ? ബിജെപിയുമായി ഉടക്കി എന്‍ആര്‍ കോണ്‍ഗ്രസ്, ട്വിസ്റ്റ്

അമേരിക്ക ഹോര്‍മുസ് സ്വതന്ത്രമാക്കുമെന്ന് പ്രഖ്യാപിക്കുകയും ഇറാന്റെ കപ്പലിനെതിരെ നീങ്ങുകയും ചെയ്തുവെന്ന വിവരം വന്ന പിന്നാലെ ഇറാന്‍ യുഎഇയില്‍ ആക്രമണം നടത്തിയിരുന്നു. ഫുജൈറ ഉള്‍പ്പെടെയുള്ള മേഖലയില്‍ ആയിരുന്നു ഇറാന്റെ ആക്രമണം. അമേരിക്കയുടെ ഉറ്റ രാജ്യമാണ് യുഎഇ. അവിടെ ആക്രമിച്ചിട്ടും അമേരിക്ക ഇറാനെതിരെ നീങ്ങിയില്ല. എന്താണിതിന് കാരണം എന്ന ചോദ്യത്തിനും പുതിയ മാറ്റങ്ങള്‍ ഉത്തരം നല്‍കുന്നുണ്ട്. നിലവില്‍ യുദ്ധം പൂര്‍ണമായി നിര്‍ത്താനാണ് അമേരിക്കയുടെ ആലോചന. പാകിസ്താന്റെ മധ്യസ്ഥതയില്‍ ഇറാനുമായി അവസാന ഘട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+