Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ യാത്ര ഇനി എളുപ്പം; സൗദി എയര്‍ലൈന്‍സ് ജിദ്ദ-കരിപ്പൂര്‍ വിമാനം ആഴ്ചയില്‍ 3 സര്‍വീസ്

റിയാദ്: സൗദി അറേബ്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത. സൗദി എയര്‍ലൈന്‍സ് ജിദ്ദ-കരിപ്പൂര്‍ സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. ഡിസംബര്‍ നാല് മുതല്‍ സര്‍വീസ് തുടങ്ങും. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് നടത്തുക. കൂടാതെ സൗദിയുടെ മറ്റൊരു വിമാന കമ്പനിയായ ഫ്‌ളൈനാസ് റിയാദ്-കൊച്ചി വിമാനവും പ്രഖ്യാപിച്ചു. സെപ്തംബര്‍ രണ്ട് മുതലായിരിക്കും ഈ സര്‍വീസ് ആരംഭിക്കുക.

ഓണം പ്രമാണിച്ച് ശമ്പളം നേരത്തെ കിട്ടും; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഘോഷം, അഡ്വാന്‍സ് വേണ്ടവര്‍ക്ക്
ഓണം പ്രമാണിച്ച് ശമ്പളം നേരത്തെ കിട്ടും; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആഘോഷം, അഡ്വാന്‍സ് വേണ്ടവര്‍ക്ക്

2020ല്‍ കരിപ്പൂര്‍ വിമാന ദുരന്തമുണ്ടായ വേളയിലാണ് സൗദി എയര്‍ലൈന്‍സ് ജിദ്ദ-കരിപ്പൂര്‍ സര്‍വീസ് നിര്‍ത്തിവച്ചിരുന്നത്. റിയാദില്‍ നിന്ന് കരിപ്പൂരിലേക്ക് നിലവില്‍ സൗദി എയര്‍ലൈന്‍സ് സര്‍വീസുണ്ട്. അതിന് പുറമെയാണ് ജിദ്ദയില്‍ നിന്ന് കൂടി സര്‍വീസ് തുടങ്ങുന്നത്. പ്രവാസികള്‍ക്കും മക്കയിലേക്കുള്ള ഉംറ തീര്‍ഥാടകര്‍ക്കും ഇത് നേട്ടമാകും. കൂടുതല്‍ സര്‍വീസ് വരുന്നത് ടിക്കറ്റ് നിരക്ക് നേരിയ തോതില്‍ മാറ്റം വരാനും സഹായിച്ചേക്കും.

saudi airline jeddah karipur flight

ജിദ്ദ-കരിപ്പൂര്‍ സര്‍വീസ് സൗദി എയര്‍ലൈന്‍സ് നിര്‍ത്തിയത് പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. ഉയര്‍ന്ന ടിക്കറ്റ് നിരക്ക് നല്‍കേണ്ട സാഹചര്യമുണ്ടായി. കണക്ഷന്‍ വിമാനങ്ങളെ ആശ്രയിക്കേണ്ടിയും വന്നു. പല യാത്രക്കാരും കരിപ്പൂരിന് പകരം മറ്റു വിമാനത്താവളങ്ങളിലേക്ക് പോയി. ഈ പ്രതിസന്ധിയെല്ലാം പരിഹരിക്കപ്പെടാന്‍ പോകുന്നു എന്നതാണ് നേട്ടം.

സ്വര്‍ണം ചതിച്ചു; ഉച്ചയ്ക്ക് ശേഷവും വില കുത്തനെ കൂടി, ഇതെങ്ങോട്ടാണ് പൊന്നേ, പുതിയ പവന്‍ വില
സ്വര്‍ണം ചതിച്ചു; ഉച്ചയ്ക്ക് ശേഷവും വില കുത്തനെ കൂടി, ഇതെങ്ങോട്ടാണ് പൊന്നേ, പുതിയ പവന്‍ വില

യാത്ര സാധ്യമാകുന്നതിന് പുറമെ ലഗേജ് കൂടുതല്‍ കൊണ്ടുവരാനും അവസരം ഒരുങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ മൂന്ന് സര്‍വീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിങ്കള്‍, ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് സര്‍വീസ്. ജിദ്ദയില്‍ നിന്ന് വൈകീട്ട് 4.25ന് പുറപ്പെടുന്ന സൗദി എയര്‍ലൈന്‍സ് വിമാനം രാത്രി 12.25ന് കരിപ്പൂരിലെത്തും. ഒരു മണിക്കൂര്‍ കഴിഞ്ഞാല്‍ ഈ വിമാനം ജിദ്ദയിലേക്ക് മടങ്ങിപ്പോകും.

സൗദി അറേബ്യ സഹികെട്ടു; ഒമാന്‍ വഴി രഹസ്യ നീക്കം, എയര്‍പോര്‍ട്ടും തുറമുഖവും ഹൂതികളുടെ റഡാറില്‍
സൗദി അറേബ്യ സഹികെട്ടു; ഒമാന്‍ വഴി രഹസ്യ നീക്കം, എയര്‍പോര്‍ട്ടും തുറമുഖവും ഹൂതികളുടെ റഡാറില്‍

ഇതിന് പുറമെയാണ് ഫ്‌ളൈനാസ് വിമാനം റിയാദില്‍ നിന്ന് കൊച്ചിയിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ പോകുന്നത്. സെപ്തംബര്‍ രണ്ട് മുതല്‍ ആഴ്ചയില്‍ മൂന്ന് സര്‍ലീസുകളാണ് നടത്തുക. ഈ രണ്ട് വിമാനങ്ങള്‍ കേരളത്തിലേക്ക് പുതിയ സര്‍വീസ് ആരംഭിക്കുന്നതോടെ സൗദി യാത്ര കൂടുതല്‍ സൗകര്യപ്രദമാകും. ഉംറ തീര്‍ഥാടകര്‍ ആശ്രയിക്കുന്ന വിമാനത്താവളമാണ് ജിദ്ദ. സൗദി എയര്‍ലൈന്‍സിന്റെ പുതിയ പ്രഖ്യാപനം ഉംറ തീര്‍ഥാടകര്‍ക്കും ആശ്വാസകരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+