Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ 'സ്വര്‍ണ നിധി' തേടി ഇറങ്ങുന്നു; താല്‍പ്പര്യം അംഗീകരിച്ചാല്‍ ഗള്‍ഫ് മാത്രമല്ല പാകിസ്താനും മാറും

റിയാദ്: എണ്ണ സമ്പന്നമാണ് സൗദി അറേബ്യ. ഈ ജിസിസി രാജ്യത്തിന്റെ പ്രധാന വരുമാന മാര്‍ഗവും എണ്ണയാണ്. ടൂറിസം ഉള്‍പ്പെടെ പരിപോഷിപ്പിച്ച് വരുമാനം വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യ ശ്രമം നടത്തുന്നുണ്ട്. കൂടാതെ വിദേശ വന്‍കിട കമ്പനികളിലും രാജ്യങ്ങളിലും നിക്ഷേപം ഇരട്ടിയാക്കി നേട്ടം കൊയ്യാനും സൗദി പദ്ധതി ഒരുക്കിയിട്ടുണ്ട്.

സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) വിദേശത്ത് നിക്ഷേപം വര്‍ധിപ്പിക്കാന്‍ പ്രത്യേക താല്‍പ്പര്യം കാണിക്കാറുണ്ട്. ഇവരുടെ നിക്ഷേപം സംബന്ധിച്ച പുതിയ തീരുമാനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉണ്ടെന്ന് കരുതുന്ന പ്രദേശമാണ് സൗദി നോട്ടമിടുന്നത്. രസകരമായ വിവരങ്ങള്‍ അറിയാം...

saudia arabia gold in pakistan

പാകിസ്താനിലെ ബലൂചിസ്താനിലുള്ള റേകോ ഡിക് ഖനി മേഖലയില്‍ നിക്ഷേപം നടത്താനാണ് സൗദി അറേബ്യയുടെ പദ്ധതി. ഈ ഖനിയില്‍ സ്വര്‍ണം മാത്രമല്ല, ചെമ്പും യഥേഷ്ടമുണ്ടെന്നാണ് കരുതുന്നത്. ഖനിയുടെ ഓഹരിയില്‍ 15 ശതമാനം സ്വന്തമാക്കാനാണ് സൗദിയുടെ തീരുമാനം. താല്‍പ്പര്യം പാകിസ്താനെ അറിയിക്കുകയും ചെയ്തു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാകിസ്താന്‍. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യുടെ സഹായം പാകിസ്താനുണ്ട്. കൂടാതെ സൗദി അറേബ്യ, യുഎഇ, ഖത്തര്‍ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളുടെ സഹായവും. ഇതെല്ലാം ലഭിച്ചാലും തീരാത്ത പ്രതിസന്ധിയിലാണ് പാകിസ്താന്‍. പുരോഗതി കൈവരിക്കാന്‍ അവര്‍ കണ്ടെത്തിയ പുതിയ ഉപായം സ്വകാര്യവല്‍ക്കരണമാണ്.

സൗദിയുമായി കൂടുതല്‍ അടുക്കാന്‍ പാകിസ്താന്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ പ്രധാനമന്ത്രി ചുമതലയേറ്റ ശേഷം ആദ്യം സന്ദര്‍ശിച്ചത് സൗദിയായിരുന്നു. മാത്രമല്ല, പാകിസ്താന്റെ സൈനിക നേതൃത്വവും സൗദി സന്ദര്‍ശിച്ച് സഹായം തേടിയിരുന്നു. റേകോ ഡിക് ഖനിയില്‍ നിക്ഷേപം നടത്താമെന്ന നിര്‍ദേശം സൗദി മുന്നോട്ട് വച്ചു. കൂടാതെ പാകിസ്താനിലെ അടിസ്ഥാന സൗകര്യ വികസന രംഗത്തും സഹായിക്കാമെന്ന് സൗദി അറിയിച്ചു.

സൗദിയുടെ നിര്‍ദേശം പഠിക്കാന്‍ പാകിസ്താന്‍ പുതിയ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കമ്മിറ്റി വൈകാതെ ഫെഡറല്‍ കാബിനറ്റിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പിന്നീട് അന്തിമ വില സംബന്ധിച്ച് സൗദിയുമായി ചര്‍ച്ച നടത്തിയ ശേഷമാകും കരാര്‍ ഒപ്പുവയ്ക്കുക. സ്വര്‍ണ ഖനി മാത്രമല്ല, മറ്റു ധാതു സമ്പന്നമായ മേഖലകളും സ്വകാര്യമേഖലയ്ക്ക് വില്‍ക്കാന്‍ പാകിസ്താന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണ-ചെമ്പ് നിക്ഷേപമുണ്ടെന്ന് കരുതുന്ന മേഖലയാണ് റേകോ ഡിക്. ബലൂചിസ്താനിലെ ചഗായ് ജില്ലയിലാണ് ഈ സ്ഥലം. ഇവിടെ നിലവില്‍ ഖനനം നടത്തുന്നത് കാനഡ കേന്ദ്രമായുള്ള ലോകത്തെ പ്രധാന സ്വര്‍ണ ഖനന കമ്പനിയായ ബാരിക് ഗോള്‍ഡ് ആണ്. ഖനിയുടെ പകുതി ഓഹരി ഈ കമ്പനിക്കും ബാക്കി പകുതി പാകിസ്താന്റെയും ബലൂചിസ്താന്റെയും സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുമാണ്. ഒരു ലക്ഷം കോടി ഡോളറിന്റെ സ്വര്‍ണം മേഖലയിലുണ്ടെന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കണക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+