സൗദി, തുര്‍ക്കി, പാകിസ്താന്‍ നേതാക്കള്‍ ഇറാനില്‍; അത്യപൂര്‍വ നീക്കം, മക്ക പ്രതിരോധ സഖ്യത്തില്‍ ചേരുമോ?

പശ്ചിമേഷ്യയില്‍ യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ വേറിട്ട നീക്കങ്ങള്‍. മക്ക പ്രതിരോധ കരാറില്‍ ഒപ്പുവെച്ച സൗദി അറേബ്യയും തുര്‍ക്കിയും പാകിസ്താനും ഇറാനുമായി ചര്‍ച്ച നടത്തും. ടെഹ്‌റാനില്‍ മൂന്ന് രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാരെത്തും. ഇറാന്‍ ദേശീയ സുരക്ഷാ സമിതി സെക്രട്ടറി മുഹ്‌സിന്‍ റിസാഇയുമായിട്ടാണ് ചര്‍ച്ച. ഇറാനും മക്ക കരാര്‍ രാജ്യങ്ങളും തമ്മില്‍ ആദ്യമായിട്ടാണ് ചര്‍ച്ച നടക്കാന്‍ പോകുന്നത്.

സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍, പാകിസ്താന്‍ സേനാ മേധാവി അസിം മുനീര്‍, തുര്‍ക്കി രഹസ്യാന്വേഷണ വിഭാഗം മേധാവി ഇബ്രാഹീം കലിന്‍ എന്നിവരാണ് ഇറാനില്‍ ചര്‍ച്ച നടത്തുക. മേഖലയിലെ രാജ്യങ്ങള്‍ സ്വന്തമായി സുരക്ഷാ സംവിധാനം ഒരുക്കാന്‍ ശ്രമിക്കുന്നത് നല്ല കാര്യമാണ് എന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മാഈല്‍ ബഗാഇ പറഞ്ഞു.

saudi turkey pakistan talks in iran

പശ്ചിമേഷ്യയിലെ രാജ്യങ്ങള്‍ക്ക് പുറത്തുനിന്നുള്ള സുരക്ഷ ആവശ്യമില്ല. സ്വന്തമായി സംഘടിക്കുകയാണ് വേണ്ടത്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സൈനികരെ മേഖലയില്‍ നിന്ന് പുറത്താക്കണം എന്നാണ് ഇറാന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് സൗദിയും പാകിസ്താനും തുര്‍ക്കിയും മക്ക പ്രതിരോധ കരാര്‍ ഒപ്പുവെച്ചത്. ഇതിനെ ഇറാന്‍ നേരത്തെ സ്വാഗതം ചെയ്തിരുന്നു. ഇറാനെ സഖ്യത്തിലേക്ക് ക്ഷണിച്ചു എന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഖത്തര്‍, തുര്‍ക്കി, പാകിസ്താന്‍, ഇന്തോനേഷ്യ എന്നിവര്‍ ചേര്‍ന്ന് ബദര്‍ പ്രതിരോധ കരാറും ഒപ്പുവെച്ചിട്ടുണ്ട്.

അമേരിക്ക ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് ഇറാന്‍ വ്യക്തമാക്കിയിട്ടുള്ളത്. എവിടെ തിരിച്ചടിക്കണം എന്ന് ഇറാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. മക്ക കരാര്‍ രാജ്യങ്ങളുമായുള്ള ചര്‍ച്ചയില്‍ വിഷയം തുറന്നുപറയാനാണ് ഇറാന്റെ തീരുമാനം. പരസ്പര സഹകരണത്തിലൂടെയും വിശ്വാസത്തിലൂടെയും മാത്രമേ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സാധിക്കൂ എന്ന് ബഗാഇ പറഞ്ഞു.

ഇറാനും അമേരിക്കയും തമ്മില്‍ നേരത്തെ ഏഴിന ധാരണയില്‍ ഒപ്പുവെച്ചിരുന്നു. പിന്നീട് അമേരിക്ക ഈ ധാരണയില്‍ നിന്ന് പിന്മാറി. ധാരണ അംഗീകരിച്ചാല്‍ ഹോര്‍മുസ് പാത തുറക്കുമെന്നും പ്രത്യക്ഷ ചര്‍ച്ചകളിലേക്ക് കടക്കുമെന്നും ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇറാനില്‍ ശക്തമായ ആക്രമണം ഉടനെ നടത്തുമെന്ന സൂചനയാണ് അമേരിക്ക നല്‍കുന്നത്. അമേരിക്കയിലും ഇസ്രായേലിലും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ആക്രണം തുടങ്ങുമെന്നും വാര്‍ത്തകളുണ്ട്.

ഇറാന്‍-അമേരിക്ക യുദ്ധം മാത്രമല്ല, ഹൂതികളുടെ ആക്രമണവും മേഖലയില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇറാനുമായുള്ള ചര്‍ച്ചയില്‍ ഈ വിഷയവും മക്ക കരാര്‍ രാജ്യങ്ങള്‍ ഉന്നയിക്കും. ഹൂതികള്‍ക്ക് ഇറാന്‍ പിന്തുണ നല്‍കുന്നു എന്നാണ് സൗദിയുടെ ആരോപണം. യമനില്‍ കടന്നുള്ള ആക്രമണത്തിന് ഇതുവരെ തുര്‍ക്കിയോ പാകിസ്താനോ തയ്യാറായിട്ടില്ല. ഇറാനുമായുള്ള ചര്‍ച്ചയില്‍ സമാധാന രേഖ തയ്യാറായാല്‍ യമന്‍-സൗദി യുദ്ധം അവസാനിച്ചേക്കും. സൗദിക്കും ഹൂതികള്‍ക്കുമിടയില്‍ സമാധാന ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണ് എന്ന് നേരത്തെ ഇറാന്‍ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma