ഡീസല്‍ നിറച്ച് മാക്രോണ്‍; സൗദി അറേബ്യയില്‍ അപ്രതീക്ഷിത സന്ദര്‍ശനം, യുഎഇയും ബഹ്‌റൈനും നല്‍കി

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സൗദി അറേബ്യയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. കുവൈത്ത്, ബഹ്‌റൈന്‍, യുഎഇ, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാക്രോണ്‍ ഈ മാസം 19ന് പുറപ്പെട്ടത്. എന്നാല്‍ ഒടുവില്‍ സൗദി അറേബ്യയും സന്ദര്‍ശിച്ചാണ് അദ്ദേഹം മടങ്ങിയത്. ഇന്ധന പ്രതിസന്ധി നേരിടുന്ന ഫ്രാന്‍സിന് ആവശ്യത്തില്‍ അധികം എണ്ണ നല്‍കാമെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വാഗ്ദാനം ചെയ്തു.

അതുകൊണ്ടുതന്നെ മാക്രോണിന്റെ ഗള്‍ഫ് പര്യടനം വിജയകരമാണ് എന്നാണ് വിലയിരുത്തല്‍. ഫ്രാന്‍സില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായ ഘട്ടത്തില്‍ മാക്രോണ്‍ ഗള്‍ഫ് പര്യടനം പ്രഖ്യാപിച്ചത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ഇന്ധനം വാങ്ങുന്ന കരാറിലെത്താന്‍ സാധിച്ചത് ഫ്രാന്‍സിന് നേട്ടമായി. തന്റെ ദൗത്യം ഭംഗിയായി നിര്‍വഹിക്കുന്നുണ്ടെന്ന് മാക്രോണ്‍ പ്രതികരിച്ചു.

saudi arbia offer diesel to france

യുഎഇ ഒരു ലക്ഷം ടണ്‍ ഡീസല്‍ പ്രതിമാസം നല്‍കാമെന്ന് സമ്മതിച്ചു. ബഹ്‌റൈനും സമാനമായ അളവില്‍ വാഗ്ദാനം ചെയ്തു. സൗദി അറേബ്യ 95000 ടണ്‍ വാഗ്ദാനം ചെയ്തു. അതായത്, ഓരോ മാസവും മൂന്ന് ലക്ഷത്തോളം ടണ്‍ ഡീസല്‍ ഇനി ഗള്‍ഫില്‍ നിന്ന് ഫ്രാന്‍സിന് ലഭിക്കും. ഫ്രാന്‍സിന്റെ പ്രതിമാസ ഉപഭോഗത്തിന്റെ 10 ശതമാനം കൂടുതലാണിത് എന്ന് മാക്രോണ്‍ പറഞ്ഞു.

സൗദി അറേബ്യയിലെ സന്ദര്‍ശനം മാക്രോണിന്റെ യാത്രാ ലക്ഷ്യമായിരുന്നില്ല. എന്നാല്‍ മടങ്ങുന്ന വേളയിലാണ് അദ്ദേഹം റിയാദിലെത്തിയത്. ഹൂതികളുടെ ആക്രമണം നേരിടുന്ന സൗദിക്കുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ് മാക്രോണ്‍ ചെയ്തത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല, യാമ്പു മേഖലയില്‍ എണ്ണ കേന്ദ്രങ്ങള്‍ക്ക് സുരക്ഷ ഒരുക്കാനുള്ള സൈനിക സഹായവും മാക്രോണ്‍ വാഗ്ദാനം ചെയ്തു.

പ്രതിസന്ധിയില്‍ ആദ്യമെത്തുന്ന യൂറോപ്യന്‍ നേതാവ്

ഹൂതികളും സൗദിയും യുദ്ധം തുടങ്ങിയ ശേഷം സൗദിയിലെത്തുന്ന ആദ്യ യൂറോപ്യന്‍ നേതാവാണ് മാക്രോണ്‍. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി അദ്ദേഹം റിയാദിലെ കൊട്ടാരത്തില്‍ ചര്‍ച്ച നടത്തി. സുരക്ഷയും സ്ഥിരതയും കൈവരിക്കാന്‍ ഒന്നിച്ചു നീങ്ങുന്ന കാര്യങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്തുെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സൗദിയില്‍ നിന്ന് ഡീസല്‍ ലഭിക്കാന്‍ കരാറായി എന്നതാണ് ഫ്രാന്‍സിന് ലഭിച്ച നേട്ടം. 2022ന് മുമ്പ് എണ്ണയ്ക്കും വാതകത്തിനും വേണ്ടി യൂറോപ്യന്‍ രാജ്യങ്ങള്‍ ആശ്രയിച്ചിരുന്നത് റഷ്യയെ ആയിരുന്നു. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുമായുള്ള ഇടപാട് യൂറോപ്പ് നിര്‍ത്തിവെച്ചു. പിന്നീട് ഇന്ധനം വന്നിരുന്നത് ഗള്‍ഫ് മേഖലയില്‍ നിന്നാണ്. അമേരിക്ക-ഇറാന്‍ യുദ്ധത്തോടെ ഇത് നിലച്ച മട്ടായി.

ഈ സാഹചര്യത്തിലാണ് ഫ്രാന്‍സില്‍ പണപ്പെരുപ്പം കൂടിയത്. ഇന്ധന വിലയും വര്‍ധിച്ചു. ജീവിത ചെലവ് വര്‍ധിച്ചതോടെ ജനങ്ങള്‍ തെരുവിലിറങ്ങി. നേരത്തെ വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരത്തോടൊപ്പം ജനങ്ങള്‍ കൂടി ചേര്‍ന്നതോടെ സമരം അക്രമാസക്തമായി. ഈ വേളയിലാണ് മാക്രോണ്‍ ഗള്‍ഫിലെത്തിയതും ആവശ്യത്തിന് ഡീസല്‍ ലഭിക്കാന്‍ കരാറിലെത്തിയതും. ഫ്രാന്‍സിന്റെ സാമ്പത്തിക രംഗത്തിന് ഉത്തേജനം നല്‍കുന്നതാണ് ഗള്‍ഫിലെ കരാരുകള്‍. ഖത്തറില്‍ നിന്ന് എല്‍എന്‍ജി വാങ്ങുന്ന കരാറും ഒപ്പുവെച്ചു. കൂടാതെ യുഎഇ, ഖത്തര്‍, സൗദി എന്നീ രാജ്യങ്ങളുമായി സൈനിക കരാറും മാക്രോണ്‍ ഒപ്പുവെച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma