Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ, യുഎഇ മുന്നില്‍; ശേഷം നേപ്പാള്‍, ഇന്ത്യക്കാര്‍ക്ക് ദുഃഖം!! വിദേശങ്ങളിലെ ഇന്ത്യന്‍ തടവുകാര്‍

ഇന്ത്യയുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് പ്രവാസികള്‍. വിദേശത്ത് നിന്ന് അവര്‍ അയക്കുന്ന പണം സമ്പദ് ഘടനയ്ക്ക് മുതല്‍കൂട്ടാണ്. എന്നാല്‍ പ്രവാസ ലോകത്ത് വച്ച് വിവിധ കാരണങ്ങളാല്‍ തടവറകളില്‍ അകപ്പെട്ട ഇന്ത്യക്കാരും നിരവധിയാണ്. ഇവരുടെ കൃത്യമായ കണക്ക് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു.

മലപ്പുറം എംപി ഇടി മുഹമ്മദ് ബഷീര്‍ ആണ് ഇത് സംബന്ധിച്ച് ലോക്‌സഭയില്‍ ചോദ്യം ഉന്നയിച്ചത്. വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ് രേഖാമൂലം മറുപടിയും നല്‍കി. 10152 ഇന്ത്യക്കാര്‍ ആണത്രെ വിദേശ രാജ്യങ്ങളിലെ ജയിലുകള്‍ കഴിയുന്നത്. ഇതില്‍ കൂടുതലും ജിസിസി രാജ്യമായ സൗദി അറേബ്യയിലാണ് എന്ന വിവരവും പുറത്തുവന്നു...

saudi uae indian prisoners-1

86 രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ ജയിലുകളില്‍ കഴിയുന്നുണ്ട്. പലരും വിചാരണ നേരിടുന്നു. ചിലര്‍ ശിക്ഷിക്കപ്പെട്ടാണ് കഴിയുന്നത്. ജിസിസി രാജ്യങ്ങളിലാണ് കൂടുതല്‍ പേരും. അമേരിക്ക, ബ്രിട്ടന്‍, മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലും നിരവധി ഇന്ത്യക്കാര്‍ ജയിലുകളിലുണ്ട് എന്ന് സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു.

2633 ഇന്ത്യക്കാരാണ് സൗദി അറേബ്യയിലെ ജയിലുകളില്‍ കഴിയുന്നത്. കൂടുതല്‍ ഇന്ത്യക്കാര്‍ ജയിലുകളില്‍ കഴിയുന്ന വിദേശരാജ്യം സൗദി അറേബ്യയാണ്. തൊട്ടുപിന്നിലാണ് യുഎഇ. 2518 പേരാണ് യുഎഇയിലെ ജയിലുകളിലുള്ളത്. മൂന്നാം സ്ഥാനത്തുള്ള നേപ്പാളിലെ ജയിലുകളില്‍ 1317 ഇന്ത്യക്കാരുണ്ട്.

ബ്രിട്ടനില്‍ 288 പേരും അമേരിക്കയില്‍ 169 പേരും ജയിലിലുണ്ട്. ആറ് രാജ്യങ്ങളില്‍ അഞ്ച് ഇന്ത്യക്കാര്‍ വീതം ജയിലുകളില്‍ കഴിയുന്നു. എട്ട് രാജ്യങ്ങളില്‍ നാല് ഇന്ത്യക്കാര്‍ വീതവുമുണ്ട്. 16 രാജ്യങ്ങളിലെ ജയിലുകളില്‍ ഓരോ ഇന്ത്യക്കാര്‍ വീതമുണ്ട്. ഖത്തറില്‍ 611, കുവൈത്തില്‍ 338, ബഹ്‌റൈനില്‍ 181, ഒമാനില്‍ 148 എന്നിങ്ങനെയാണ് മറ്റു ജിസിസി രാജ്യങ്ങളിലെ ഇന്ത്യന്‍ തടവുകാരുടെ എണ്ണം.

മലേഷ്യയില്‍ 338 ഇന്ത്യന്‍ തടവുകാരുണ്ട്. പാകിസ്താനില്‍ 266 പേരും. ചൈനയിലുള്ള ഇന്ത്യന്‍ തടവുകാരുടെ എണ്ണം 173 ആണ്. അയല്‍ രാജ്യമായ ഭൂട്ടാനില്‍ 69 ഇന്ത്യന്‍ തടവുകാരുണ്ട്. കാനഡയില്‍ 23 പേര്‍, ജര്‍മനയില്‍ 25 പേര്‍, റഷ്യ, ഓസ്‌ട്രേലിയ, മ്യാന്‍മര്‍ എന്നിവിടങ്ങളില്‍ 27 പേര്‍ വീതം, ഇറാനില്‍ 18 പേര്‍, ഉഗാണ്ടയില്‍ 11 പേര്‍, അഫ്ഗാനിലും ദക്ഷിണാഫ്രിക്കയിലും എട്ട് പേര്‍ വീതം, ബംഗ്ലാദേശിലും ഇസ്രായേലിലും കൊറിയയിലും നാല് ഇന്ത്യക്കാര്‍ വീതവും ജയിലിലുണ്ട്.

ക്യൂബയിലും ലബനാനിലും രണ്ട് ഇന്ത്യക്കാര്‍ വീതമാണ് ജയിലിലുള്ളത്. വിദേശത്ത് ജോലി ചെയ്യുന്നവരും ജയിലില്‍ കഴിയുന്നവരുമായ ഇന്ത്യക്കാരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും മന്ത്രി വിശദീകരിച്ചു. ഏതെങ്കിലും രാജ്യത്ത് ഇന്ത്യക്കാര്‍ തടവിലാക്കപ്പെട്ടു എന്ന വിവരം ലഭിച്ചാല്‍ നിയമ സഹായം നല്‍കാന്‍ എംബസി വഴി ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫിഫ ലോകകപ്പ് മല്‍സരത്തിന് ശേഷം നിരവധി ഇന്ത്യക്കാര്‍ ഖത്തറിലെ ജയിലില്‍ കഴിയുന്നു എന്ന കാര്യം ഇടി മുഹമ്മദ് ബഷീര്‍ ചൂണ്ടിക്കാട്ടിയിരുന്നു. വിവിധ രാജ്യങ്ങളിലെ ജയിലുകളിലുള്ള ഇന്ത്യക്കാരുടെ കണക്കും അദ്ദേഹം ചോദിച്ചിരുന്നു. ഇത് പ്രകാരമാണ് വിദേശകാര്യ സഹമന്ത്രി ലോക്‌സഭയില്‍ മറുപടി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+