പെരുന്നാള്‍ മാര്‍ച്ച് 30നോ 31നോ? സൗദി അറേബ്യ, യുഎഇ, അമേരിക്ക, ഇന്ത്യ എന്നീ രാജ്യങ്ങളിലെ ഈദ്
റമദാന് മാസം കഴിഞ്ഞ് ശവ്വാല്‍ മാസത്തിലേക്ക് കടക്കുമ്പോഴാണ് ഈദുല്‍ ഫിതര് അഥവാ ചെറിയ പെരുന്നാള്‍ ആഘോഷം. ശവ്വാല്‍ മാസപ്പിറവി ആകാശത്ത് ദൃശ്യമായി എന്ന് ഔദ്യോഗിക അറിയിപ്പ് വന്നാല്‍ തൊട്ടടുത്ത ദിവസം പെരുന്നാള്‍ ആയിരിക്കും. അതിന് കൃത്യമായ തിയ്യതി പറയാന്‍ സാധിക്കില്ല. കാരണം ഹിജ്റ കലണ്ടര്‍ പ്രകാരം ഓരോ മാസവും 29, 30 എന്നിങ്ങനെ മാറി വരും.
ഓരോ മാസവും 29 ദിവസമാണോ 30 ദിവസമാണോ എന്ന് തീരുമാനിക്കുക ചാന്ദ്ര മാസപ്പിറവി ദൃശ്യമാകുന്നതിന്റെ അടിസ്ഥാനത്തിലാണ്. റമദാന് മാസം മുഴുവന്‍ പകല്‍ വ്രതം അനുഷ്ടിക്കുന്നതിന്റെ ആഘോഷമായിട്ടാണ് ചെറിയ പെരുന്നാള്‍. പ്രവാചകന് ഇബ്രാഹീം, പത്നി ഹാജറ, മകന് ഇസ്മാഈല്‍ എന്നിവരുടെ ചരിത്രവുമായി ബന്ധപ്പെട്ടാണ് ബലി പെരുന്നാള്‍. ഈ രണ്ട് ആഘോഷങ്ങളാണ് മുസ്ലിം സമൂഹത്തിനുള്ളത്.

ഒട്ടുമിക്ക രാജ്യങ്ങളിലും സൗദി അറേബ്യയില്‍ പെരുന്നാള്‍ തീരുമാനിച്ച് ഔദ്യോഗിക അറിയിപ്പ് വരുന്നതോടെ അംഗീകരിക്കും. അതേസമയം, ജിസിസി രാജ്യങ്ങളില്‍ ഒമാന്‍ ചിലപ്പോള്‍ തൊട്ടടുത്ത ദിവസം പെരുന്നാള്‍ ആഘോഷിക്കുന്ന പതിവുമുണ്ട്. ഇത്തവണ ജിസിസിയിലെ ആറ് രാജ്യങ്ങളിലും ഒരുമിച്ചായിരുന്നു റമദാന് മാസം തുടങ്ങിയത്. അതുകൊണ്ട് ശവ്വാലും ഒരുമിച്ചാകുമോ എന്ന് പറയാന്‍ സാധിക്കില്ല.
മാര്‍ച്ച് ഒന്നിനായിരുന്നു ജിസിസി രാജ്യങ്ങളില്‍ റമദാന് ഒന്ന്. അതുകൊണ്ടുതന്നെ മാര്‍ച്ച് 29, 30 ദിവസങ്ങളില്‍ ശവ്വാല്‍ മാസപ്പിറവി കാണുന്നതിന് വാനനിരീക്ഷണം ശക്തമാക്കും. 29ന് ശവ്വാല്‍ മാസപ്പിറവി ദൃശ്യമായാല്‍ 30ന് ഈദുല്‍ ഫിത്തര്‍ ആയിരിക്കും. അതല്ല അന്നേ ദിവസം കണ്ടില്ലെങ്കില്‍ മാര്‍ച്ച് 31ന് പെരുന്നാള്‍ ഉറപ്പിക്കാം. സൗദിയിലും മറ്റു ജിസിസി രാജ്യങ്ങളിലും ഇതിന് സര്‍ക്കാര്‍ അംഗീകൃത സംവിധാനങ്ങളുണ്ട്.
കേരളത്തിലെ ഈദ്
ജിസിസി രാജ്യങ്ങളെ പോലെ തന്നെയാണ് ഇത്തവണ അമേരിക്ക, യൂറോപ്പ്, ബ്രിട്ടന്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം റമദാന് ആരംഭിച്ചത്. എന്നാല്‍ കേരളത്തില്‍ ഒരു ദിവസം പിന്നിലാണ്. അതുകൊണ്ടുതന്നെ കേരളത്തില്‍ മാര്‍ച്ച് 31നോ ഏപ്രില്‍ ഒന്നിനോ ആയിരിക്കും ചെറിയ പെരുന്നാള്‍. പെരുന്നാള്‍ ഉറപ്പിച്ചാല്‍ ഫിതര് സക്കാത്ത് എല്ലാ വിശ്വാസികളും നല്‍കും. പെരുന്നാള്‍ ദിവസം ആരും പട്ടിണി കിടക്കുന്ന സാഹചര്യമുണ്ടാകരുത് എന്നാണ് ഇതിന്റെ താല്‍പ്പര്യം.
പെരുന്നാള്‍ ദിവസം രാവിലെ പ്രത്യേക നമസ്കാരം പള്ളികളിലും ഈദ്ഗാഹുകളിലുമുണ്ടാകും. പരസ്പരം ആലിംഗനം ചെയ്താണ് എല്ലാവരും നമസ്കാര സ്ഥലത്ത് നിന്ന് മടങ്ങുക. പിന്നീട് കുടുംബ സന്ദര്‍ശനമായിരിക്കും. മോശം കാര്യങ്ങളില്‍ നിന്ന് പൂര്‍ണമായും ആ ദിവസം വിട്ടു നില്‍ക്കണമെന്നാണ് പണ്ഡിതന്മാര് പറയുന്നത്. പെരുന്നാള്‍ ദിവസം പൊതു അവധിയായിരിക്കും.
സൗദി അറേബ്യയില്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ രണ്ട് വരെ നാലു ദിവസമാണ് പെരുന്നാള്‍ അവധി. യുഎഇയില്‍ ശവ്വാല്‍ ഒന്ന് മുതല്‍ മൂന്ന് വരെ മൂന്ന് ദിവസമാണ് അവധി. കുവൈത്തില്‍ പെരുന്നാള്‍ ദിനം മുതല്‍ മൂന്ന് ദിവസമാണ് അവധി. ഖത്തര്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ മൂന്ന് മുതല്‍ ആറ് ദിവസം വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
-
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ഈദുല്‍ ഫിതര് മാര്‍ച്ച് 20നാണോ? സൗദി അറേബ്യയിലും കേരളത്തിലും ഒരേ ദിവസമാകുമോ പെരുന്നാള്‍ -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു












Click it and Unblock the Notifications