Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ, യുഎഇ ചിരിക്കും; യുഎസ് കെണി മറികടക്കാന്‍ ഇന്ത്യയുടെ പ്ലാന്‍ ബി, ഈ നീക്കം സാധ്യത

ദുബായ്: ഇന്ത്യയ്‌ക്കെതിരെ അമേരിക്ക 50 ശതമാനം താരിഫ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചൈനയ്ക്ക് ചുമത്തിയതിനേക്കാള്‍ കൂടുതലാണിത്. ഇന്ത്യയ്ക്കും ബ്രസീലിനുമാണ് അമേരിക്ക 50 ശതമാനം താരിഫ് പ്രഖ്യാപിച്ചത്. ഇനിയും കൂട്ടുമെന്ന ഭീഷണിയും ഡൊണാള്‍ഡ് ട്രംപ് മുഴക്കിയിട്ടുണ്ട്. എന്നാല്‍ ഇതിന് മുമ്പില്‍ തല കുനിക്കില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കുകയും ചെയ്തു.

ഇന്ത്യയ്‌ക്കെതിരെ നേരത്തെ അമേരിക്ക പ്രഖ്യാപിച്ച 25 ശതമാനം താരിഫ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. പിഴ ചുങ്കമായി കഴഞ്ഞ ദിവസം പ്രഖ്യാപിച്ച 25 ശതമാനം ഈ മാസം 28 മുതലാണ് നിലവില്‍ വരിക. ഇതോടെ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കയറ്റുമതി വെല്ലുവിളി നേരിടും. തുണിത്തരങ്ങള്‍, മരുന്ന്, അലുമിനിയം, ആഭരണങ്ങള്‍ എന്നിവയെല്ലാം പ്രതിസന്ധിയിലാകും. ഈ വേളയില്‍ ഇന്ത്യ പ്ലാന്‍ ബി നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍...

uae saudi arabia india trade moves-

അധിക നികുതി അമേരിക്ക ചുമത്തിയപ്പോള്‍ മെക്‌സിക്കോ എങ്ങനെയാണ് കരുനീക്കം നടത്തിയത് എന്ന് ഇന്ത്യ പരിശോധിക്കുന്നുണ്ട്. അതിന് പുറമെ, ഇന്ത്യന്‍ കമ്പനികള്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ ബിസിനസുകള്‍ മാറ്റാനാണ് സാധ്യത. കാരണം, സൗദി അറേബ്യ, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക 10 ശതമാനം ചുങ്കം മാത്രമാണ് ചുമത്തിയിട്ടുള്ളത്.

ഇന്ത്യയില്‍ നിന്നുള്ള ചരക്കുകള്‍ യുഎഇയിലേക്കും സൗദി അറേബ്യയിലേക്കും എത്തിച്ച് വീണ്ടും പാക്ക് ചെയ്ത് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാനുള്ള സാധ്യത ഒരു വിഭാഗം വ്യവസായ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഈ നീക്കം തിരിച്ചറിഞ്ഞ് അമേരിക്ക പുതിയ നടപടി സ്വീകരിക്കാനുള്ള സാധ്യതയും തള്ളാനാകില്ല. അതുകൊണ്ടുതന്നെ യുഎഇയിലും സൗദിയിലും ബ്രാഞ്ചുകള്‍ സ്ഥാപിച്ച് ഉല്‍പ്പാദനം അവിടെ നടത്താനുള്ള സാധ്യതയുമുണ്ട്.

യുഎഇ വ്യാപാരത്തില്‍ നേട്ടങ്ങള്‍ ഏറെ

വിദേശ നിക്ഷേപം സ്വീകരിക്കാന്‍ വലിയ ഇളവ് പ്രഖ്യാപിച്ച രാജ്യങ്ങളാണ് സൗദിയും യുഎഇയും. ഇന്ത്യയും യുഎഇയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറും (എഫ്ടിഎ) നിലവിലുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് യുഎഇ ഒട്ടേറെ ഇളവ് നല്‍കുന്നതാണ് കരാര്‍. പല ചരക്കുകള്‍ക്കും പൂജ്യം താരിഫ് ആണ് യുഎഇ ചുമത്തിയിട്ടുള്ളത്. ചിലതിന് 5 ശതമാനവും. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ നിന്നു യുഎഇയിലേക്കുള്ള കയറ്റുമതി വളരെ ചെലവ് കുറഞ്ഞതാണ്.

വിദേശ നിക്ഷേപകര്‍ക്ക് വലിയ ഇളവ് സൗദിയും യുഎഇയും പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായ് ഇന്‍ഡസ്ട്രിയല്‍ സിറ്റി, കിസാദ് ഇന്‍ഡസ്ട്രിയല്‍ സോണ്‍ തുടങ്ങിയ പ്രത്യേക ബിസിനസ് മേഖലയില്‍ നേരത്തെ ഇന്ത്യന്‍ കമ്പനികള്‍ നിക്ഷേപം പ്രഖ്യാപിച്ചതും ഈ ഘട്ടത്തില്‍ നേട്ടമാകും. ഇന്ത്യയുമായി അടുത്ത സൗഹൃദം ഉള്ളതിനാല്‍ യുഎഇയും സൗദിയും സഹകരിക്കുകയും ചെയ്യും.

ചൈനയ്ക്കുള്ള താരിഫ് 30 ശതമാനം

മാത്രമല്ല, ഒമാനുമായി സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പുവയ്ക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഇത് സാധ്യമായാലും അമേരിക്കയിലേക്കുള്ള കയറ്റുമതി എളുപ്പമാകും. ഉയര്‍ന്ന താരിഫില്‍ നിന്ന് രക്ഷപ്പെടാനും സാധിക്കും. ഇന്ത്യയിലെ സ്വര്‍ണാഭരണ രംഗത്തുള്ള കമ്പനികളും ഗള്‍ഫ് മേഖലയിലേക്ക് ചുവടുമാറ്റിയേക്കും. അമേരിക്കയിലേക്ക് സ്വര്‍ണം അയക്കുന്നതില്‍ പ്രധാനി ഇന്ത്യയിലെ ആഭരണ നിര്‍മാതാക്കളാണ്.

ചൈനയ്ക്ക് അമേരിക്ക 30 ശതമാനം നികുതിയാണ് ചുമത്തിയിട്ടുള്ളത്. ഇറാഖ്, സെര്‍ബിയ, കാനഡ എന്നീ രാജ്യങ്ങള്‍ക്ക് 35 ശതമാനവും. സ്വിറ്റ്‌സര്‍ലാന്റിന് 39 ശതമാനമാണ് താരിഫ്. മ്യാന്‍മര്‍, ലാവോസ് എന്നിവര്‍ക്ക് 40 ശതമാനം യുഎസ് താരിഫ് ചുമത്തി. സിറിയക്ക് 41 ശതമാനമാണ് താരിഫ്. യുഎഇക്കും സൗദിക്കും 10 ശതമാനം താരിഫ് മാത്രമാണ്. അതുകൊണ്ടുതന്നെ അമേരിക്കയുടെ താരിഫ് കെണി മറികടക്കാന്‍ ഇന്ത്യ ഗള്‍ഫ് വഴി പ്ലാന്‍ ബി നടപ്പാക്കാനാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+