Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ കാണിക്കും അത്ഭുത ലോകം: ലക്ഷ്യം സമ്പന്നരെ മാത്രം; 'ഡ്രീം ഓഫ് ദി ഡെസേർട്ട്' ഒരുങ്ങുന്നു

മിഡിൽ ഈസ്റ്റിലെ ആദ്യ ലക്ഷ്വറി ട്രെയിനായ സൗദി അറേബ്യയുടെ 'ഡ്രീം ഓഫ് ദി ഡെസേർട്ട്' 2026 പകുതിയോടെ പ്രവർത്തനം ആരംഭിച്ചേക്കും. രാജ്യത്തിന്റെ അഭിമാനപദ്ധതികള്‍ ഒന്നായി കാണുന്ന ഡ്രീം ഓഫ് ദി ഡെസേർട്ട് സൗദി അറേബ്യ റെയിൽവേയ്സും ഇറ്റലിയിലെ ആർസെനാലെ ഗ്രൂപ്പും ചേർന്നാണ് നിർമ്മക്കുന്നത്. സൗദി അറേബ്യയുടെ സാംസ്കാരിക പൈതൃകവും മനോഹരമായ മരുഭൂമി ദൃശ്യങ്ങളും കണ്ടുകൊണ്ടുള്ള ഒരു അത്യാഡംബര യാത്രാ ട്രെയിനാകും സൗദി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുക.

2030-ഓടെ രാജ്യത്തേക്ക് 150 ദശലക്ഷം സന്ദർശകരെ ആകർഷിക്കുകയെന്ന സൗദിയുടെ വിനോദസഞ്ചാര മേഖലയിലെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നുമാണ്. റിയാദിൽ നിന്നും ആരംഭിച്ച് ജോർദാൻ അതിർത്തിക്ക് സമീപമുള്ള അൽ ഖുറയ്യാത്ത് വരേയുള്ള 1300 കിലോമീറ്റർ ദൂരത്തിലായിരിക്കും ഡ്രീം ഓഫ് ദി ഡെസേർട്ടില്‍ യാത്ര ചെയ്യാന്‍ സാധിക്കുക. ഒന്നോ രണ്ടോ ദിവസം നീണ്ടു നില്‍ക്കുന്ന ഈ യാത്രയിൽ അൽ ഖാസിം, ഹെയിൽ, അൽ ജൗഫ് എന്നിവിടങ്ങളിലെ മനോഹരമായ മരുഭൂമി ദൃശ്യങ്ങൾ യാത്രക്കാർക്ക് ആസ്വദിക്കാന്‍ സാധിക്കും.

saudi-train

കിംഗ് സൽമാൻ ബിൻ അബ്ദുൽഅസീസ് നേച്ചർ റിസർവിനോട് ചേർന്നുള്ള ഒരു ഭാഗവും യാത്രയിൽ ഉൾപ്പെടുന്നു. ഹെയിൽ, യുനെസ്കോ ലോക പൈതൃക കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ ചരിത്രപ്രധാനമായ സ്ഥലങ്ങളിലും ട്രെയിൻ നിർത്തുകയും സഞ്ചാരികള്‍ക്ക് ഇവിടം സന്ദർശക്കാനുള്ള സമയം അനുവദിക്കുകയും ചെയ്യും.

ഒരുകാലത്ത് ദമാസ്കസിനെയും മദീനയെയും ബന്ധിപ്പിച്ചിരുന്ന പ്രശസ്തമായ ഹിജാസ് റെയിൽവേയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നതെങ്കിലും ആധുനികതയും ആഡംബരവുമാണ് ഡ്രീം ഓഫ് ദി ഡെസേർട്ടിന്റെ പ്രത്യേകത. ട്രെയിനിലെ 14 കോച്ചുകളിൽ 34 ആഡംബര സ്യൂട്ടുകൾ ഉണ്ടായിരിക്കും.

ലെബനീസ് വാസ്തുശില്പി അലൈൻ അസ്മർ ഡി'അമ്മാൻ രൂപകല്പന ചെയ്ത ഇന്റീരിയറുകൾ സൗദി പാരമ്പര്യവും ആധുനിക ശൈലിയും സമന്വയിപ്പിക്കുന്നു. പ്രാദേശിക, അന്താരാഷ്ട്ര ഷെഫുകൾ ചേർന്ന് തയ്യാറാക്കുന്ന ഫുഡ് മെനുവില്‍ സൗദി വിഭവങ്ങളും മറ്റ് രാജ്യങ്ങളിലെ പ്രധാന വിഭവങ്ങളും തയ്യാറായിക്കും. വിവിധ കലാപരിപാടികളും മറ്റ് വിനോദ ഉപാധികളും ട്രെയിനില്‍ ഒരുക്കും.

സൗദി അറേബ്യയുടെ ദേശീയ ഗതാഗത, ലോജിസ്റ്റിക്സ് തന്ത്രത്തിന്റെ ഭാഗം കൂടിയാണ് ഡ്രീം ഓഫ് ദി ഡെസേർട്ട്. 'ഈ ട്രെയിൻ ഞങ്ങളുടെ ഗതാഗത, വിനോദസഞ്ചാര മേഖലകളെ എത്രത്തോളം ആധുനികതയിലേക്ക് നീങ്ങുന്ന എന്നതിന്റെ കൃത്യമായ തെളിവാണ്. ലോകോത്തര അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാനുള്ള സൗദിയുടെ പദ്ധതികള്‍ക്കുള്ള ഒരു ഉദാഹരണം മാത്രമാണിത്. അതോടൊപ്പം തന്നെ ആഗോള വിനോദസഞ്ചാര ലക്ഷ്യസ്ഥാനമായി സൗദിയുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുന്നു.' എസ് എ ആർ ചെയർമാനും ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രിയുമായ എച്ച്.ഇ. എൻജിനീയർ സാലിഹ് ബിൻ നാസർ അൽ-ജാസർ പറഞ്ഞു

2026-ന്റെ മൂന്നാം പാദത്തിലായിരിക്കും ഡ്രീം ഓഫ് ദി ഡെസേർട്ട് സർവീസ് ആരംഭിക്കുക. ടിക്കറ്റ് വില, യാത്രാ പാക്കേജുകൾ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ വരും മാസങ്ങളിൽ പ്രഖ്യാപിക്കും. ആഡംബരപൂർണമായ സൗകര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ടിക്കറ്റുകള്‍ക്ക് വലിയ തുക തന്നെ മുടക്കേണ്ടി വരും.

നിയോം റെഡ് സീ റിസോർട്ടുകൾ തുടങ്ങിയ മറ്റ് വിനോദസഞ്ചാര പദ്ധതികളോടൊപ്പം, സൗദി അറേബ്യയുടെ സാംസ്കാരിക, പ്രകൃതി സമ്പത്ത് ലോകത്തിന് പരിചയപ്പെടുത്തുന്നതില്‍ ഈ ട്രെയിൻ സർവ്വീസും പ്രധാന പങ്ക് വഹിക്കുമെന്ന് സൗദി അറേബ്യന്‍ അധികൃതരും പ്രതീക്ഷിക്കുന്നു. പദ്ധതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വ്യക്തമായ അറിയിപ്പുകളും അടുത്ത് തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+