കോഴിക്കൂട്ടില്‍ വരെ താമസിച്ച ജീവിതം മാറി; സൗദി അറേബ്യയിലും തുര്‍ക്കിയിലും എത്തി, ആരാണ് ലത്തീഫ
റിയാദ്: അറബ് ലോകത്ത് ഇന്ന് സുപ്രധാന ചര്‍ച്ച ലത്തീഫ അല്‍ ദ്രൗബിയെ കുറിച്ചാണ്. ശക്തരായ സ്ത്രീകളുടെ ഗണത്തിലേക്ക് ഇവര്‍ നടന്നുകയറിയത് പ്രയാസങ്ങളുടെ പടുകുഴിയില്‍ നിന്നാണ്. ഏത് സമയവും കൊല്ലപ്പെടാം എന്ന സാഹചര്യത്തില്‍ ഗുഹയില്‍ അഭയം തേടിയിരുന്നു ഒരുകാലത്ത് ലത്തീഫ. അഭയാര്‍ഥി ക്യാമ്പുകളിലും താമസിച്ചു. എന്നാല്‍ ഭര്‍ത്താവ് അഹമ്മദ് അല്‍ ഷര്ആയെ വിട്ടുപിരിയില്ലെന്ന് അവര്‍ തീരുമാനിച്ചിരുന്നു.
സിറിയയുടെ പുതിയ പ്രസിഡന്റ് അഹമ്മദ് അല്‍ ഷര്‍ആയുടെ ഭാര്യയാണ് ലത്തീഫ അല്‍ ദ്രൗബി. സിറിയന്‍ ഏകാധിപതി ബശ്ശാറുല്‍ അസദിന്റെ സൈന്യത്തിനെതിരെ പോരാടാന്‍ അഹമ്മദിന് കരുത്ത് നല്‍കിയത് ലത്തീഫ ആയിരുന്നു. അവളുടെ കരുത്തുള്ള പിന്തുണയാണ് തന്റെ പോരാട്ടത്തിന് ശക്തി നല്‍കിയതെന്ന് അഹമ്മദ് അഭിമുഖങ്ങളില്‍ വ്യക്തമാക്കി. ഇരുവരുടെയും പ്രണയം, കഴിഞ്ഞകാല ജീവിതം എന്നിവയെല്ലാം അഹമ്മദ് തുറന്നുപറഞ്ഞു...

മാസങ്ങള്‍ക്ക് മുമ്പാണ് ബശ്ശാറുല്‍ അസദ് രാജ്യം വിട്ടതും വിമത നേതാവ് അഹമ്മദ് സിറിയയുടെ പ്രസിഡന്റായി ചുമതലയേറ്റതും. 12 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം പൂര്‍ണമായും തകര്‍ത്ത സിറിയയെ വീണ്ടെടുക്കാന്‍ സൗദി അറേബ്യയുടെയും ഖത്തറിന്റെയും യുഎഇയുടെയും കുവൈത്തിന്റെയും തുര്‍ക്കിയുടെയും ജോര്‍ദാന്റെയും സഹായം തേടി അഹമ്മദ്.
സിറിയയുടെ നവീകരണത്തിന് വേണ്ടി വിവിധ രാജ്യങ്ങളില്‍ അദ്ദേഹം യാത്ര ചെയ്തു. അപ്പോഴെല്ലാം അഹമ്മദിനൊപ്പം ലത്തീഫയും ഉണ്ടായിരുന്നു. ഈ വേളയിലാണ് ലത്തീഫ മാധ്യമങ്ങളില്‍ നിറഞ്ഞതും ചര്‍ച്ചയായതും. അഭിമുഖങ്ങളില്‍ ഭാര്യയെ പറ്റി ചോദിച്ചപ്പോള്‍ അഹമ്മദ് കൂടുതല്‍ വിശദീരിക്കുകയും ചെയ്തു. ആഭ്യന്തര യുദ്ധം തുടങ്ങുന്നതിന്റെ തൊട്ടുമുമ്പാണ് ഇരുവരും വിവാഹിതരായത്.
കഷ്ടകാലം വിട്ട് വീണ്ടും പ്രതാപത്തിലേക്ക്
യുദ്ധകാലത്ത് തന്നോടൊപ്പമുണ്ടായിരുന്നു ലത്തീഫ. 49 വീടുകള്‍ മാറിമാറി താമസിച്ചു. മലനിരകളിലും ഗുഹകളിലും അഭയാര്‍ഥി ക്യാമ്പിലും കഴിഞ്ഞു. കോഴിക്കൂട്ടില്‍ പോലും താമസിച്ച സാഹചര്യമുണ്ടായി. അസദ് സൈന്യത്തെ പരാജയപ്പെടുത്താന്‍ അവസരം കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍. തക്കം കിട്ടിയ വേളയില്‍ കഴിഞ്ഞ ഡിസംബറില്‍ ലക്ഷ്യം കണ്ടുവെന്നും അഹമ്മദ് പറയുന്നു. ലത്തീഫയുടെ കഴിഞ്ഞകാലം അറബ് മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
1984ല്‍ സിറിയയിലെ ഹുംസ് പ്രവിശ്യയിലുള്ള അല്‍ ഖര്യതൈനിലാണ് ലത്തീഫ ജനിച്ചത്. സിറിയയില്‍ അറിയപ്പെട്ട രാഷ്ട്രീയ പശ്ചാത്തലമുള്ള അല്‍ ദ്രൗബി കുടുംബമായിരുന്നു ലത്തീഫയുടേത്. മൂന്ന് ആണ്‍കുട്ടികളുടെ മാതാവായ ലത്തീഫ അറബി ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഓട്ടോമന്‍ സാമ്രാജ്യം ഭരിച്ചിരുന്ന കാലത്തേ ലത്തീഫയുടെ കുടുംബം സിറിയയിലെ പ്രമാണിമാരായിരുന്നു.
കിങ് ഫൈസല്‍ ഒന്നാമന് ഭരിച്ചിരുന്ന കാലത്ത് സിറിയയുടെ സെക്കന്റ് പ്രധാനമന്ത്രിയായിരുന്നു ലത്തീഫയുടെ മുന്‍ഗാമികളില്‍പ്പെട്ട അലാ അല്‍ ദീന് അല്‍ ദ്രൗബി. മാസങ്ങള്‍ക്ക് ശേഷം ഇദ്ദേഹം കൊല്ലപ്പെടുകയായിരുന്നു എന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിറിയന്‍ പണ്ഡിതനായ ശൈഖ് അബ്ദുല്‍ ഗഫാര്‍ അല്‍ ദ്രൗബിയുടെ പരമ്പരയില്‍പ്പെട്ട വ്യക്തിയാണ് ലത്തീഫ.
അഹമ്മദും ലത്തീഫയും കണ്ടത് ക്യാമ്പസില്‍
ദമസ്കസ് സര്‍വകലാശാലയില്‍ പഠിക്കുന്ന കാലത്താണ് ലത്തീഫയും അഹമ്മദും പരസ്പരം കാണുന്നത്. 2012ല്‍ ഇരുവരും വിവാഹിതരായി. തൊട്ടടുത്ത വര്‍ഷം സിറിയയില്‍ ആഭ്യന്തര യുദ്ധം തുടങ്ങി. അസിന്റെ സൈന്യം ശക്തമായ ആക്രമണം നടത്തിയ ഹുംസ് നഗരത്തിലായിരുന്നു ഈ വേളയില്‍ ഇരുവരും. യുദ്ധം തുടങ്ങിയതോടെ ജീവിതം തകിടംമറിഞ്ഞു.
സുരക്ഷിതമായ സ്ഥലത്തേക്ക് പോകാന്‍ ലത്തീഫയോട് പറഞ്ഞെങ്കിലും അവര്‍ കേട്ടില്ലെന്ന് അഹമ്മദ് പറയുന്നു. അടുത്തിടെ അഹമ്മദ് സൗദി അറേബ്യയും തുര്‍ക്കിയും സന്ദര്‍ശിച്ചപ്പോഴും ലത്തീഫ കൂടെയുണ്ടായിരുന്നു. സൗദി സന്ദര്‍ശനത്തിനിടെയാണ് അഹമ്മദ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ കണ്ടതും സിറിയക്കെതിരായ ഉപരോധം പിന്‍വലിക്കുന്ന ട്രംപിന്റെ പ്രഖ്യാപനമുണ്ടായതും.
-
ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
ഒമാനില്‍ മിന്നല്‍പ്രളയം.. രണ്ട് മലയാളികള്‍ മരിച്ചു; അതിശക്തമായ മഴ മുന്നറിയിപ്പ് -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല











Click it and Unblock the Notifications