പാകിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ: മേലാല്‍ അക്കൂട്ടരെ ഇങ്ങോട്ട് അയക്കരുത്
ജിദ്ദ: ഹജ്,ഉംറ തീർത്ഥാടനവുമായി ബന്ധപ്പെട്ട് പാകിസ്ഥാന് പ്രത്യേക മുന്നറിയിപ്പുമായി സൗദി അറേബ്യ. തീർത്ഥാടന കാലയളവില്‍ തീർത്ഥാടകർ എന്ന വ്യാജേന ഭിക്ഷാടകർ രാജ്യത്തേക്ക് എത്തുന്നത് കർശനമായി തടയണമെന്നാണ് സൗദി അറേബ്യന്‍ അധികൃർ പാകിസ്ഥാനോട് നിർദേശിച്ചിരിക്കുന്നത്. ഇത്തരം ആളുകള്‍ക്ക് വിസ ലഭിക്കുന്നതും ഭിക്ഷാടനത്തിനായി യാത്രപുറപ്പെടുന്നതും തടയണമെന്നും സൗദി പാകിസ്ഥാനിലെ മതകാര്യ മന്ത്രാലയത്തോട് നിർദേശിച്ചു.
രാജ്യത്ത് ഭിക്ഷാടനം നടത്തുന്ന നിരവധി പാക്കിസ്ഥാൻ പൗരന്മാരെ പിടികൂടി നാടുകടത്തിയതിന് പിന്നാലെയാണ് സൗദി ഭരണകൂടം പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയത് എന്നതും ശ്രദ്ധേയമാണ്. പാക്കിസ്ഥാനി യാചകർ ഉംറ, ഹജ് വിസകളിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നുവെന്നും മക്കയിലെയും മദീനയിലെയും തെരുവുകളിൽ ഭിക്ഷാടനം നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

ഉംറ വിസയിൽ രാജ്യത്തേക്ക് എത്തുന്ന പാകിസ്ഥാൻ ഭിക്ഷാടകരുടെ എണ്ണത്തിൽ സൗദി അറേബ്യ ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടെന്ന് പാകിസ്ഥാൻ മതകാര്യ മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ അത് പാക്കിസ്ഥാനില്‍ നിന്നുള്ള ഉംറ, ഹജ്ജ് തീർഥാടകരെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതായത് കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകേണ്ടി വരുമെന്ന സൂചനയാണ് സൗദി അറേബ്യ നല്‍കുന്നത്. പുതിയ നിർദേശങ്ങളുടെ പശ്ചാത്തലത്തില്‍ ഉംറ യാത്രകൾ സുഗമമാക്കുന്ന ട്രാവൽ ഏജൻസികളെ നിയന്ത്രിക്കാനും അവരെ ഒരു നിയമത്തിന്റെ കുടക്കീഴിൽ കൊണ്ടുവരാനും ലക്ഷ്യമിട്ട് പാകിസ്ഥാനിലെ മതകാര്യ മന്ത്രാലയം അടുത്തിടെ ഒരു 'ഉംറ നിയമം' അവതരിപ്പിച്ചിരുന്നു.
പാകിസ്ഥാനില്‍ നിന്നും ഭിക്ഷാടകർ സൗദി അറേബ്യയിലേക്ക് എത്തുന്നത് കുറച്ചുകാലമായി ഷെഹ്ബാസ് ഷെരീഫ് സർക്കാരിന് കടുത്ത നാണക്കേടാണ് സൃഷ്ടിക്കുന്നത്. അടുത്തിടെ പാകിസ്ഥാൻ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വിയും ഇസ്ലാമാബാദിലെ സൗദി പ്രതിനിധി നവാഫ് ബിൻ സെയ്ദ് അഹമ്മദ് അൽ മാൽക്കിയും തമ്മിലുള്ള കൂടിക്കാഴ്ചയിലും ഈ വിഷയം ചർച്ചയായിരുന്നു.
സൗദി അറേബ്യയിലേക്ക് യാചകരെ അയച്ചതിന് ഉത്തരവാദികളായ "മാഫിയ"ക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് നഖ്വി അന്ന് ഉറപ്പ് നൽകുകയും ചെയ്തു. രാജ്യത്തിന് നാണക്കേടും അപമാനവും ഉണ്ടാക്കുന്ന ഇത്തരം നെറ്റ്‌വർക്കുകൾക്കും ട്രാവൽ ഏജൻസികൾക്കും എതിരെ നടപടിയെടുക്കാൻ പാകിസ്ഥാൻ സർക്കാർ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയെ (എഫ്ഐഎ) ചുമതലപ്പെടുത്തുകയും ചെയ്തു.
യാചകരുടെ മാഫിയ പാക്കിസ്ഥാൻ്റെ പ്രതിച്ഛായ തകർക്കുകയാണെന്നും രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി അന്ന് അഭിപ്രായപ്പെട്ടു. പാക്കിസ്ഥാനികളായ പ്രവാസികള്‍ താമസിക്കുന്ന നിരവധി ഗൾഫ് രാജ്യങ്ങൾ പാകിസ്ഥാൻ പൗരന്മാരുടെ ഇത്തരം പെരുമാറ്റത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉന്നയിക്കുകയും അവർക്കായുള്ള സൂക്ഷ്മപരിശോധന പ്രക്രിയ കൂടുതൽ കർശനമാക്കുകയും ചെയ്തിട്ടുണ്ട്.
"വിദേശ പാകിസ്ഥാനികളുടെ പെരുമാറ്റം, പ്രത്യേകിച്ച് തൊഴിൽ നൈതികത, മനോഭാവം, ക്രിമിനൽ പ്രവർത്തനങ്ങളിലെ പങ്കാളിത്തം എന്നിവയെക്കുറിച്ച് ഗൾഫ് രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് വലിയ പ്രതികൂലമായ പ്രത്യാഘാതം ഉണ്ടാക്കുകയും വിദേശത്തുള്ള പാകിസ്ഥാൻ തൊഴിലാളികളുടെ പ്രശസ്തിക്ക് ഹാനി വരുത്തുകയും ചെയ്യുന്നു, "ഓവർസീസ് പാകിസ്ഥാനികളുടെ സെക്രട്ടറി അർഷാദ് മഹമൂദിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ മാസം 11 യാചകരെ കറാച്ചി വിമാനത്താവളത്തിൽ പിടികൂടിയിരുന്നു. സൗദി അറേബ്യയിലേക്കുള്ള വിമാനത്തില്‍ യാത്ര ചെയ്യാന്‍ ഒരുങ്ങിയവരായിരുന്നു ഇവർ. എമിഗ്രേഷൻ നടപടിക്കിടെ എഫ്ഐഎ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി ചോദ്യം ചെയ്തതിന് ശേഷമാണ് ഇവരെ പിടികൂടിയത്. ഇവരെല്ലാം സൗദി അറേബ്യയിൽ യാചക വൃത്തി നടത്തി ജീവിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര ചെയ്തതെന്ന് പിന്നീട് വ്യക്തമായി.
-
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം












Click it and Unblock the Notifications