സൗദി അറേബ്യ പണം വാരും; അരാംകോ ഇന്ത്യ വിട്ട് കളിക്കില്ല; ജാഫുറയിലെ ആദ്യ ലോഡ് ഇന്ത്യയിലേക്ക്
റിയാദ്: സൗദി അറേബ്യ ജാഫൂറയിലെ വാതക മേഖലയില്‍ നിന്ന് ലൈറ്റ് ക്രൂഡ് ഓയില്‍ ഖനനം ആരംഭിച്ചിരിക്കുകയാണ്. ആദ്യ ലോഡ് അയക്കാന്‍ കരാറുണ്ടാക്കിയത് ഇന്ത്യയുമായി. പിന്നെ അമേരിക്കന്‍ കമ്പനിയുമായും. ഇന്ത്യ ലോകത്തെ പ്രധാന വിപണിയാണെന്ന് സൗദി അറേബ്യ മനസിലാക്കുന്നു. മാത്രമല്ല, റഷ്യയുടെ എണ്ണ ഒഴിവാക്കുന്ന ഇന്ത്യന്‍ വിപണിയിയുടെ നിയന്ത്രണം പിടിക്കാനും സൗദിക്ക് പദ്ധതിയുണ്ട്.
വാതകം ഖനനം ചെയ്യുന്നതിന് സൗദി അറേബ്യ 10000 കോടി ഡോളറില്‍ തുടങ്ങിയ പദ്ധതിയാണ് ജാഫൂറയിലേത്. ഇവിടെ കോടികളുടെ വാതക ശേഖരമുണ്ട് എന്ന് മനസിലാക്കിയാണ് സൗദി പദ്ധതിക്ക് തുടക്കമിട്ടത്. വാതകം ഖനനം ചെയ്യുന്ന വേളയില്‍ ലഭിക്കുന്ന കോണ്ടന്സേറ്റ് ആണ് ഇപ്പോള്‍ ഇന്ത്യയിലേക്ക് അയക്കുന്നത്. ഇന്ത്യയ്ക്ക് ഇത് വലിയ നേട്ടമാകുമെന്നത് മറ്റൊരു കാര്യം.

കൂടുതല്‍ ക്രൂഡ് ഓയില്‍ വിപണി തേടുകയാണ് ഇന്ത്യ. റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങുന്നത് നിര്‍ത്തിവെക്കുമ്പോള്‍ പകരം വിപണി ലഭിക്കണം. ക്രൂഡ് ഓയില്‍ തേടി ആഫ്രിക്കയും ലാറ്റിന്‍ അമേരിക്കയും വരെ എത്തിയിട്ടുണ്ട് ഇന്ത്യ. അതിനിടെയാണ് പരമ്പരാഗതമായി ഇന്ത്യ ക്രൂഡ് ഓയിലിന് വേണ്ടി ആശ്രയിക്കുന്ന സൗദിയില്‍ നിന്ന് ലൈറ്റ് ക്രൂഡ് ലഭിക്കുന്നത്.
അമേരിക്കന്‍ ഊര്‍ജ കമ്പനിയായ ഷെവ്റോണ്‍ രണ്ട് കോണ്ടന്സേറ്റ് കാര്‍ഗോ ബുക്ക് ചെയ്തിട്ടുണ്ട്. ഈ മാസം അവസാനത്തിലും അടുത്ത മാസവും ഇത് വിതരണം ചെയ്യും. കൂടാതെ എക്സോണ്‍ മൊബൈല്‍ കോര്‍പറേഷനും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമാണ് അരാംകോയില്‍ നിന്ന് ലൈറ്റ് ക്രൂഡ് വാങ്ങിയിരിക്കുന്നത്. മാര്‍ച്ചിലാണ് ഇവ ഇന്ത്യയ്ക്ക് കിട്ടുക. ബാരലിന് ദുബായ് ബെഞ്ച്മാര്‍ക്ക് വിലയേക്കാള്‍ രണ്ട് ഡോളര്‍ അധികം നല്‍കേണ്ടി വരും.
ജാഫൂറ 'സ്വര്‍ണം' വിളയുന്ന ഇടം
സമീപകാലത്ത് സൗദി അറേബ്യ ഊര്‍ജ മേഖലയില്‍ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണ് ജാഫൂറയിലേത്. 229 ലക്ഷം കോടി ക്യൂബിക് ഫീറ്റ് വാതകം ഇവിടെ ഉണ്ട് എന്നാണ് കണക്ക്. കൂടാതെ 7500 കോടി ബാരല്‍ കോണ്ടന്സേറ്റും. ഇവിടെ നിന്ന് വാതകം സമ്പൂര്‍ണ തോതില്‍ ഖനനം ചെയ്യാന്‍ സാധിച്ചാല്‍ ലോകത്തെ പ്രധാന വാതക കയറ്റുമതി രാജ്യങ്ങളിലൊന്നായി സൗദി മാറും. ക്രൂഡ് ഓയിലിന് പുറമെ വാതക കയറ്റുമതിയിലും സൗദി ആധിപത്യം സ്ഥാപിക്കും.
ബജറ്റ് പദ്ധതികള്‍ താളം തെറ്റി നില്ക്കുമ്പോള് കോടികളുടെ ലൈറ്റ് ക്രൂഡ് ഓയില്‍ കണ്ടെത്തിയത് സൗദിക്ക് ലോട്ടറിയാണ്. ലിക്വിഡ് ഗോള്‍ഡ് എന്നും ഇതിനെ വിളിക്കുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ക്രൂഡ് വിപണി തേടുന്ന വേളയിലാണ് സൗദിയില്‍ നിന്ന് പുതിയ കാര്‍ഗോ എത്തുന്നത്. ജാഫൂറയില്‍ നിന്ന് ഖനനം ചെയ്ത് എത്തിക്കുന്ന ലൈറ്റ് ക്രൂഡ് ഓയില്‍ സംസ്കരിച്ചാല്‍ വിവിധങ്ങളായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഇന്ത്യയ്ക്ക് സാധിക്കും.
സൗദി അറേബ്യയും മറ്റു ജിസിസി രാജ്യങ്ങളും ഇന്ത്യയിലേക്ക് കൂടുതല്‍ ക്രൂഡ് ഓയില്‍ അയക്കാന്‍ മല്‍സരിക്കുകയാണ്. റഷ്യയില്‍ നിന്നാണ് ഇതുവരെ ഇന്ത്യ കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കിയിരുന്നത്. അമേരിക്കയുടെ സമ്മര്‍ദ്ദം കാരണം ഇത് ഇന്ത്യ നിര്‍ത്തുകയാണ്. ഈ വേളയില്‍ അവസരം ഉപയോഗിക്കുകയാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍. പ്രത്യേകിച്ച് സൗദി അറേബ്യ.
-
സൗദി അറേബ്യ മൂന്നാം സ്ഥാനത്ത്; എല്‍പിജി കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നത് മറ്റൊരു രാജ്യം, ചൈന മുന്നില്‍ -
ഇറാന്റെ തന്ത്രം 'പൊളിക്കാന്‍' യുഎഇ, സൗദി, ഇറാഖ് നീക്കം; എങ്കിലും അളവ് എത്തില്ല, 3 കുഴലുകള്‍ -
ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ -
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..!












Click it and Unblock the Notifications