Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി മദ്യനിരോധനം നീക്കില്ല; 600 ഇടങ്ങളില്‍ ഇളവ് വരുമെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് അധികൃതര്‍

റിയാദ്: മത നിയമങ്ങളുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുന്ന രാജ്യമാണ് സൗദി അറേബ്യ. ഇസ്ലാമിക നിയമമായ ശരീഅഃ ആണ് സൗദി പിന്തുടരുന്നത്. ഇതുപ്രകാരം മദ്യവും ലഹരിയും നിരോധിത വസ്തുക്കളാണ്. ഇവ ഉപയോഗിക്കുന്നതും ഉല്‍പ്പാദിപ്പിക്കുന്നതും വിതരണം ചെയ്യുന്നതുമെല്ലാം കുറ്റകരമാണ്. ആധുനിക സൗദി അറേബ്യ രൂപീകരിച്ച ഉടനെ മദ്യം നിരോധിച്ചിരുന്നില്ല.

1932ലാണ് ആധുനിക സൗദി അബ്ദുല്‍ അസീസ് ആലുസൗദിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്നത്. സുന്നി ഇസ്ലാമിക പാതയാണ് രാജ്യം പിന്തുടരുന്നത്. 1952ലാണ് സൗദി അറേബ്യ ഔദ്യോഗികമായി മദ്യം നിരോധിച്ചത്. അതായത്, 73 വര്‍ഷമായി സൗദിയില്‍ മദ്യ നിരോധനം നിലവിലുണ്ട്. ഇനി മുതല്‍ ഇതില്‍ ചില മാറ്റങ്ങള്‍ വരാന്‍ പോകുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ട് സൗദി അധികൃതര്‍ നിഷേധിച്ചു.

saudi arabia liquor ban lift-

അടുത്ത വര്‍ഷം തിരഞ്ഞെടുത്ത 600 ഇടങ്ങളില്‍ മദ്യനിരോധനത്തില്‍ ഇളവ് വരുത്താനാണ് സൗദി അറേബ്യ ആലോചിക്കുന്നത് എന്ന് ദി യുഎസ് സണ്‍ റിപ്പോര്‍ട്ട് ചെയ്തു. ടൂറിസത്തിന് പ്രാധാന്യമുള്ള സ്ഥലങ്ങളും വിനോദ കേന്ദ്രങ്ങളുമാണ് ഇതിനായി തിരഞ്ഞെടുക്കുക. 2030ലും 2034ലും വലിയ കായിക-വിനോദങ്ങള്‍ക്ക് വേദിയാകാനിരിക്കെയാണ് സൗദിയുടെ പുനഃപ്പരിശോധന എന്നും റിപ്പോര്‍ട്ടിലുണ്ട്.

2034ല്‍ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരം നടക്കുക സൗദിയിലാണ്. ഇതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായിട്ടാണ് അടുത്ത വര്‍ഷം മുതല്‍ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ മദ്യ വില്‍പ്പനയ്ക്ക് അനുമതി നല്‍കുന്നത് എന്നാണ് വാര്‍ത്തകൡ പറയുന്നത്. എന്നാല്‍ ഈ വാര്‍ത്തകള്‍ വ്യാജമാണ് എന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടവകാശിയായി ചുമതലയേറ്റ ശേഷം സൗദിയില്‍ ഒട്ടേറെ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതും സിനിമാ തിയേറ്ററുകള്‍ വീണ്ടും തുറന്നതും സംഗീത പരിപാടികള്‍ തുടങ്ങിയതുമെല്ലാം ഇതില്‍ ചിലതാണ്. അതിനിടെ പുറത്തുവന്ന മദ്യ നിരോധനം നീക്കുമെന്ന വാര്‍ത്ത അന്തര്‍ദേശീയ മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഈ വാര്‍ത്ത സൗദിയിലെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. നിരോധനം നീക്കുന്നതിനെതിരെ നിരവധി പേര്‍ രംഗത്തുവന്നു. ജിസിസി രാജ്യങ്ങളില്‍ സൗദിയിലും കുവൈത്തിലുമാണ് സമ്പൂര്‍ണ മദ്യനിരോധനം നിലവിലുള്ളത്. മദ്യനിരോധനം നീക്കുമെന്ന വാര്‍ത്തകള്‍ ശരിയല്ല എന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിനോദ സഞ്ചാര മേഖല വിപുലീകരിക്കാന്‍ സൗദി തീരുമാനിച്ചിട്ടുണ്ടെങ്കിലും മദ്യനിരോധനം നീക്കാന്‍ ആലോചിക്കുന്നില്ല എന്നാണ് വാര്‍ത്തയില്‍ പറയുന്നത്.

റിയാദിലെ മാറ്റം ഇങ്ങനെ

2024ല്‍ റിയാദില്‍ മദ്യ നിരോധനത്തിന് ചില ഇളവുകള്‍ നല്‍കിയിരുന്നു. റിയാദിലെ നയതന്ത്ര പ്രതിനിധികളുടെ ഓഫീസുകളും വീടുകളുമുള്ള മേഖലയിലാണ് മദ്യത്തിന് കഴിഞ്ഞ വര്‍ഷം അനുമതി നല്‍കിയത്. മുസ്ലിങ്ങളല്ലാത്ത നയതന്ത്ര പ്രതിനിധികള്‍ക്ക് മാത്രമായിട്ടായിരുന്നു അനുമതി. രണ്ട് തരം ബിയര്‍ മാത്രമാണ് അന്ന് അനുവദിച്ചത് എന്നും അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നയതന്ത്ര പ്രതിനിധികളാണ് എന്ന് തെളിയിക്കുന്ന രേഖയുള്ളവര്‍ക്കായിരുന്നു മദ്യ വില്‍പ്പന.

മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള സൗദിയില്‍ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത് എന്ന് അടുത്തിടെ റിയാദിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. എങ്ങനെയാണ് ഇത്രയും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുന്നത് എന്ന ചോദ്യവും അദ്ദേഹം അതിശയത്തോടെ ഉന്നയിച്ചു. സൗദിയില്‍ സ്ത്രീകള്‍ക്ക് അനുവദിച്ച ഇളവുകള്‍ നേരത്തെ വലിയ വാര്‍ത്താ പ്രാധാന്യം ലഭിച്ചിരുന്നു. കായിക-വിനോദ പരിപാടികളില്‍ സംബന്ധിക്കാന്‍ വനിതകള്‍ക്കും ഇപ്പോള്‍ സൗദിയില്‍ സാധിക്കും. 2030ഓടെ 300 തിയേറ്ററുകള്‍ കൂടി തുറക്കാനാണ് സൗദിയുടെ തീരുമാനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+