ചരിത്രത്തിൽ ആദ്യമായി സൗദി അറേബ്യൻ മരുഭൂമിയിൽ മഞ്ഞുവീഴ്ച; അമ്പരന്ന് ആളുകൾ
സൗദി അറേബ്യയിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. സൗദി അറേബ്യയുടെ ചില ഭാഗങ്ങളിൽ ആദ്യമായി കനത്ത മഴയും മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടു. അൽ ജൗഫ് മേഖലയിൽ കനത്ത മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത് എന്നാണ് വിവരം. വർഷം മുഴുവനും വരണ്ട കാലാവസ്ഥ ഉണ്ടാവാറുള്ള പ്രദേശമാണ് അൽ ജൗഫ് എന്നതിനാൽ പ്രദേശവാസികളും ആകെ ഞെട്ടിയിരിക്കുകയാണ്.
സൗദി പ്രസ് ഏജൻസി പറയുന്നതിനനുസരിച്ച് ഗണ്യമായ മഴ മഞ്ഞന് മാത്രമല്ല അതിശയകരമായ വെള്ളച്ചാട്ടങ്ങളും സൃഷ്ടിച്ചു. വരും ദിവസങ്ങളിൽ മേഖലയിൽ കനത്ത മഴയ്ക്കും ആലിപ്പഴ വർഷക്കിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Representative Image
നിരവധി ആളുകൾ തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിൽ വഴി മഞ്ഞുവീഴ്ചയുടെ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്.
" ഇത് ആശ്ചര്യമാണ്. സൗദി അറേബ്യയിലെ അൽ ജൗഫ് പ്രദേശം റെക്കോർഡ് ചെയ്ത ചരിത്രത്തിലെ ആദ്യത്തെ മഞ്ഞുവീഴ്ച അനുഭവിച്ചു. സാധാരണ വരണ്ട ഭൂപ്രകൃതിയെ ശീതകാല വിസ്മയ ഭൂമിയാക്കി മാറ്റി. കനത്ത മഴയ്ക്ക് മുമ്പുണ്ടായ അഭുതപൂർവമായ മഞ്ഞുവീഴ്ച, ഫോട്ടോ പങ്കിട്ട് ഒരു എക്സ് ഉപയോക്താവ് എഴുതി.
അതേ സമയം ഇത് പോലെ കാലാവസ്ഥ വ്യതിയാനങ്ങൾ അനുഭവിക്കുന്ന ഒരേയൊരു രാജ്യം സൗദി അറേബ്യയല്ല. യുണൈറ്റഡ് അറബ് എമിറേറ്റ്സും ( യു എ ഇ ) അസാധാരണമായ ചില പാറ്റേണുകൾക്ക് സാക്ഷ്യം വഹിക്കാറുണ്ട്. ഒക്ടോബർ 14 ന് യു എ ഇയുടെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ( എൻ സി എം ) മഴ, ഇടി മിന്നൽ പ്രദേശങ്ങളിലും ആലിപ്പഴത്തിനുള്ള സാധ്യത എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നൽകി.












Click it and Unblock the Notifications