Get Updates
Get notified of breaking news, exclusive insights, and must-see stories!

സല്‍മാന്‍ രാജകുമാരന്റെ ആ നീക്കം വന്‍ വിജയം: സൗദി അറേബ്യ ഉണ്ടാക്കിയത് വന്‍ ലാഭം

മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടാവകാശിയായ എത്തിയതോടെ സൗദി അറേബ്യയില്‍ വലിയ രീതിയിലുള്ള പരിഷ്കരണങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്. വിനോദ സഞ്ചാര മേഖല കൂടുതല്‍ സജീവമാക്കിയ കിരീടവകാശി അന്തർദേശീയ സഞ്ചാരികള്‍ക്കായി രാജ്യത്തിന്റെ വാതില്‍ മലർക്കെ തുറന്നിട്ടു. വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതാണ് മറ്റൊരു പ്രധാന പരിഷ്കരണം.

സൗദി അറേബ്യയിലേക്ക് തിയേറ്ററുകള്‍ സജീവമായി എത്തുന്നതും സല്‍മാന്‍ രാജകുമാരന്റെ കൈകളിലേക്ക് അധികാരം എത്തിയതോടെയാണ്. പരമ്പരാഗത വരുമാന മാർഗ്ഗമായ എണ്ണയ്ക്ക് പകരം, മറ്റ് മേഖലകളിലേക്ക് കൂടി സാമ്പത്തിക രംഗത്തെ വ്യാപിപ്പിച്ച് രാജ്യത്തിന്റെ വരുമാനം വർധിപ്പിക്കുക എന്നതാണ് ഈ പരിഷ്കരണങ്ങളുടെ ലക്ഷ്യം. ഇത്തരം പദ്ധതികളെല്ലാം വിജയം കാണുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്തുവെന്നുകൊണ്ടിരിക്കുന്നത്.

 saudi-king

സൗദി അറേബ്യയിൽ സിനിമാ തിയേറ്റർ പ്രവർത്തനം പുനഃരാരംഭിച്ചതിന് ശേഷം ഇതുവരെയുള്ള വരുമാനം 535 ദശലക്ഷം റിയാൽ കവിഞ്ഞതായാണ് ഓഡിയോവിഷ്വൽ മീഡിയ ജനറൽ കമ്മീഷൻ (ജി സി എ എം) അറിയിക്കുന്നത്. ഇതുവരെ 10 ദശലക്ഷത്തിലധികം ടിക്കറ്റുകൾ രാജ്യത്ത് വിറ്റ് തീർത്തു. സൗദി അറേബ്യയെപ്പോലുള്ള ഒരു രാജ്യത്തെ സംബന്ധിച്ച് അമ്പരിപ്പിക്കുന്ന കണക്കാണ് ഇത്.

സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ത്വരിതഗതിയിലുള്ള വേഗത്തിലാണ് സൗദി സിനിമാ മേഖല കുതിച്ചുകൊണ്ടിരിക്കുന്നതെന്നും കമ്മീഷൻ സ്ഥിരീകരിച്ചു. 69 സൗദി സിനിമാ തിയേറ്ററുകളിലെ സീറ്റുകളുടെ എണ്ണം 64,000 കവിഞ്ഞു. 20-ലധികം സൗദി നഗരങ്ങളിൽ ഏഴ് പ്രധാന ഓപ്പറേറ്റർമാരുണ്ട്. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് വോക്സ് സിനിമാസും മൂവി സിനിമാസും ആണ്.

പ്രദർശിപ്പിച്ച ആകെ സിനിമകളുടെ എണ്ണം 33-ൽ അധികം എത്തി. രാജ്യത്ത് നിന്നും ബോക്‌സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം അമേരിക്കൻ ആക്ഷൻ ഡ്രാമ ഫിലിം "ടോപ്പ് ഗൺ: മാവെറിക്ക്" ആണെന്ന് ഓഡിയോവിഷ്വൽ മീഡിയ ജനറൽ കമ്മീഷൻ. ചിത്രത്തിന്റെ 1.2 ദശലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റത്. ആകെ വരുമാനം 84 മില്യൺ കവിഞ്ഞു.

2023-ന്റെ രണ്ടാം പാദത്തിൽ സൗദി സിനിമാ മേഖല 28 ശതമാനം വളർച്ച രേഖപ്പെടുത്തി എന്നതും ശ്രദ്ധേയമാണ്. വാണിജ്യ മന്ത്രാലയത്തിന്റെ സമീപകാല ബിസിനസ് സെക്ടർ ബുള്ളറ്റിൻ അനുസരിച്ച്, വിനോ മേഖലകളുടെ വാണിജ്യ റെക്കോർഡുകളിൽ കുതിച്ചുചാട്ടം ഉണ്ടായിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+