ബിന്‍ സല്‍മാന്‍ തന്ത്രം ഫലിച്ചു; സൗദി അറേബ്യ ലക്ഷ്യത്തിലേക്ക്, വന്‍ മുന്നേറ്റം സൂചിപ്പിച്ച് റേറ്റിങ് ഉയര്‍ന്നു
റിയാദ്: സമീപകാലത്ത് നടപ്പാക്കി തുടങ്ങിയ പരിഷ്‌കാരങ്ങള്‍ സൗദി അറേബ്യയില്‍ ഫലം കാണുകയാണ്. അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സികള്‍ സൗദിയുടെ സാമ്പത്തിക സാഹചര്യം പരിശോധിച്ച് ഉയര്‍ന്ന റേറ്റിങ് നല്‍കുന്നത് ശുഭസൂചനയായി കണക്കാക്കുന്നു. മൂഡിസ് ഏജന്‍സി എ1 റേറ്റിങില്‍ നിന്ന് എഎ3 എന്ന നിലയിലേക്ക് ഉയര്‍ത്തി. എന്താണ് സൗദിയുടെ റേറ്റിങ് ഉയര്‍ത്താനുണ്ടായ സാഹചര്യം എന്ന് മൂഡിസ് വിശദീകരിച്ചു. മലയാളി പ്രവാസകള്‍ക്കും പ്രതീക്ഷയ്ക്ക് വക നല്‍കുന്ന നടപടിയാണിത്.
ലോകത്തെ പ്രധാന ക്രൂഡ് ഓയില്‍ കയറ്റുമതി രാജ്യമാണ് സൗദി അറേബ്യ. എണ്ണ രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ പ്രധാനിയും സൗദി അറേബ്യയാണ്. സൗദിയുടെ നയങ്ങളോട് യോജിച്ചുപോകുന്ന രാജ്യങ്ങളാണ് മറ്റു അംഗങ്ങള്‍. ആഗോള എണ്ണവില, ഉല്‍പ്പാദനം എന്നിവ നിര്‍ണയിക്കുന്നതില്‍ മുഖ്യ സ്ഥാനം സൗദിക്കാണ്. എന്നാല്‍ എണ്ണ ഇതര മേഖലയില്‍ ഇടപെടാന്‍ തുടങ്ങിയതാണ് റേറ്റിങ് ഏജന്‍സികളുടെ അനുകൂല നടപടിക്ക് കാരണം.

എണ്ണയെ മാത്രം ആശ്രയിക്കാതെ കൂടുതല്‍ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നതായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍ കിരീടവകാശിയായത് മുതല്‍ ലക്ഷ്യമിടുന്നത്. പിന്നീടാണ് ടൂറിസം, കായികം, നിര്‍മാണ പ്രവൃത്തികള്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചതും നിക്ഷേപം വര്‍ധിപ്പിച്ചതും. വിഷന്‍ 2030 എന്ന പദ്ധതിയുടെ ഭാഗമാണ് പുതിയ പരിഷ്‌കാരങ്ങള്‍. കോടികളുടെ പദ്ധതികളാണ് ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുള്ളത്.
സാമ്പത്തിക രംഗത്ത് വൈവിധ്യവല്‍ക്കരണം നടപ്പാക്കുന്നു എന്നതാണ് സൗദിക്ക് നേട്ടമാകുന്ന ഘടകം. ഒരേ ആദായ മാര്‍ഗത്തെ മാത്രം ആശ്രയിക്കാതെ മറ്റു വഴികളും സൗദി തേടുന്നത് ശുഭകരമാണ് എന്നാണ് മൂഡീസിന്റെ വിലയിരുത്തല്‍. ടൂറിസം രംഗത്ത് സൗദി വന്‍തോതില്‍ നിക്ഷേപം ഇറക്കിയതും ബിസിനസ് സൗഹൃദമാകാന്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളും ഇക്കാര്യത്തില്‍ സൗദിക്ക് അനുകൂല ഘടകമായിട്ടുണ്ട്.
വ്യവസായികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ സൗദി നടത്തുന്ന ശ്രമം കൂടുതല്‍ തൊഴില്‍ സാധ്യതയിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നു. കഴിഞ്ഞ മാസം റിയാദില്‍ നിക്ഷേപകരുടെ സംഗമം സംഘടിപ്പിച്ചിരുന്നു. മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖരാണ് സംബന്ധിച്ചത്. സൗദിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഒട്ടേറെ പദ്ധതികള്‍ വ്യവസായികള്‍ സംഗമത്തിനിടെ പ്രഖ്യാപിക്കുകയും ചെയ്തു.
പശ്ചിമേഷ്യ സംഘര്‍ഷത്തില്‍ മുങ്ങി നില്‍ക്കുമ്പോള്‍ തന്നെയാണ് സൗദി ബിസിനസുകാരെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നത്. മറ്റുരാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി സൗദി മുന്നേറ്റ ശ്രമം നടത്തുന്നു എന്നും മൂഡീസ് വിലയിരുത്തി. എണ്ണ വില കുറഞ്ഞതാണ് സൗദിക്ക് നേരിയ തിരിച്ചടിയായിരിക്കുന്നത്. പല പദ്ധതികളും താല്‍ക്കാലികമായി മരവിപ്പിക്കുകയോ ഫണ്ട് വിനിയോഗത്തില്‍ ക്രമീകരണം വരുത്തുകയോ ചെയ്തിരിക്കുകയാണ് സൗദി.
സൗദിയുടെ സാമ്പത്തിക രംഗത്ത് സുസ്ഥിരത കാണുന്നു എന്നാണ് മൂഡിസിന്റെ വിലയിരുത്തല്‍. റേറ്റിങ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് വ്യവസായ ലോകത്ത് പ്രധാനപ്പെട്ടതാണ്. ഇവ പരിശോധിച്ച് കൂടുതല്‍ നിക്ഷേപങ്ങള്‍ സൗദിയിലേക്ക് വരാന്‍ സാധ്യതയുണ്ട്. ഇതാകട്ടെ ജോലി സാധ്യതയും വര്‍ധിപ്പിക്കും. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് സൗദിയില്‍ അതുല്യ അവസരം ഇനിയും പ്രതീക്ഷിക്കാം.












Click it and Unblock the Notifications