സൗദി അറേബ്യയുടെ ഹൈവേ 10; യുഎഇ അതിര്‍ത്തി വരെ വളവില്ലാത്ത റോഡ്, 256 കിലോമീറ്റര്‍
റിയാദ്: റോഡ് ആകുമ്പോള്‍ വളവും തിരിവുമൊക്കെ കാണും. കയറ്റവും ഇറക്കുവും സ്വാഭാവികും. എന്നാല്‍ സ്റ്റിയറിങില്‍ വെറുതെ പിടിച്ചാല്‍ മതി സൗദി അറേബ്യയിലെ ഈ റോഡില്‍. വളവില്ലാതെ നീണ്ടു കിടക്കുകയാണ് ഹൈവെ 10. യുഎഇ അതിര്‍ത്തി വരെ നീളുന്ന 256 കിലോമീറ്റര്‍. ലോക റെക്കോര്‍ഡാണ് ഈ റോഡ്. ഇതിന് മുമ്പ് ഗിന്നസ് റെക്കോര്‍ഡ് ഓസ്ട്രേലിയയിലെ റോഡിനായിരുന്നു. അതിനെ പരാജയപ്പെടുത്തിയാണ് സൗദിയുടെ ഹൈവെ 10ന്റെ നിര്‍മാണം.
256 കിലോമീറ്റര്‍ യാത്ര എന്ന് പറയുമ്പോള്‍ നമ്മുടെ നാട്ടിലാണെങ്കില്‍ ചുരുങ്ങിയത് 5-6 മണിക്കൂര്‍ വേണ്ടി വരും. എന്നാല്‍ സൗദിയിലെ ഈ റോഡില്‍ വെറും രണ്ട് മണിക്കൂര്‍ മതിയാകും. മറ്റൊരു പ്രത്യേകത ഇത് പൊതു റോഡല്ല എന്നതാണ്. ഇത്രയും ദൂരമുള്ള റോഡ് എന്തിന് നിര്‍മിച്ചു എന്ന് ചോദിച്ചാല്‍ അതിനും കൃത്യമായ മറുപടിയുണ്ട്. സൗദിയിലെ അത്ഭുതം കൂറുന്ന റോഡിന്റെ സമ്പൂര്‍ണ വിവരങ്ങള്‍ അറിയാം...

നാലില്‍ ഒന്ന് ശൂന്യം എന്ന അര്‍ഥം വരുന്ന റബഅല് ഖലി എന്ന മരുഭൂമിയിലൂടെയാണ് ലോകത്തെ ഏറ്റവും നീളമുള്ള വളവില്ലാത്ത റോഡ് സൗദി അറേബ്യ നിര്‍മിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സാന്റ് ഡിസേര്‍ട്ട് കൂടിയാണ് ഈ മേഖല. സൗദി അറേബ്യ, യുഎഇ, യമന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലായി വ്യാപിച്ച് കിടക്കുകയാണ് ഈ മരുപ്രദേശം.
സൗദിയുടെ അറേബ്യയുടെ ഭരണാധികാരി ആയിരുന്ന ഫഹദ് രാജാവിന്റെ ഉപയോഗത്തിന് വേണ്ടിയാണ് ഈ റോഡ് നിര്‍മിച്ചത്. യാത്രയ്ക്ക് തടസമുണ്ടാകരുത് എന്ന ലക്ഷ്യത്തോടെയാണത്രെ വളവുകള്‍ ഒഴിവാക്കിയത്. ഇത്രയും ദൂരത്തില്‍ വളവില്ലാതെ റോഡ് നിര്മിക്കണമെങ്കില് അസാമാന്യമായ എഞ്ചിനിയറിങ് വൈദഗ്ധ്യവും ആവശ്യമാണ്. പണവും കഴിവും ചേര്‍ന്നപ്പോഴാണ് സൗദി അറേബ്യയിലെ ഈ റോഡ് വേള്‍ഡ് ഗിന്നസ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ചത്.
അപകടം ഒളിഞ്ഞിരിക്കുന്ന റോഡ്
എണ്ണയും പ്രകൃതി വാതകവും നിറഞ്ഞിരിക്കുന്ന പ്രകൃതി വിഭവ സമ്പന്നമായ ഹറദ് നഗരത്തില്‍ നിന്നാണ് റോഡ് തുടങ്ങുന്നത്. യുഎഇ അതിര്‍ത്തിയിലെ അല്‍ ബത്താ വരെ നീളുന്ന റോഡ് ആധുനിക എഞ്ചിനിയറിങ് ശേഷിയുടെ ഉത്തമ ഉദാഹരണം കൂടിയാണ്. ഇതിലൂടെയുള്ള യാത്ര തീര്‍ത്തും വ്യത്യസ്തമാകുമെന്ന് ഉറപ്പാണല്ലോ. വളവും തിരിവുമില്ല എന്ന് കരുതി സുന്ദര യാത്രയാകുമെന്ന് കരുതരുത്. അപകടം പിടിച്ച ചില കാര്യങ്ങള്‍ കൂടിയുണ്ട്.
രണ്ട് മണിക്കൂര്‍ മാത്രം മതി ഈ റോഡിലൂടെ 256 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍. വളവില്ലാത്തതിനാല് നല്ല വേഗതയില്‍ യാത്ര ചെയ്യാം. എന്നാല്‍ ഇതിലൂടെയുള്ള യാത്ര പലപ്പോഴും അപകടത്തില്‍ പെടാറുണ്ട്. കാരണം ഒട്ടക കൂട്ടങ്ങളാണ്. അപ്രതീക്ഷിതമായി റോഡ് കടക്കുന്ന ഒട്ടകങ്ങളില്‍ ഇടിച്ചാണ് അപകടങ്ങള്‍ ഉണ്ടാകുക. അതുകൊണ്ടുതന്നെ ഡ്രൈവര്‍ക്ക് വളരെ ശ്രദ്ധ വേണം എന്നുമാത്രം.
ഓസ്ട്രേലിയയിലെ റോഡ് ഇതാണ്
സൗദി അറേബ്യയിലെ ഈ റോഡിന് ലോക റെക്കോര്‍ഡ് ലഭിക്കും മുമ്പ് ഓസ്ട്രേലിയയിലെ റോഡിനായിരുന്നു നേട്ടം. എയറി ഹൈവേ എന്ന പേരില്‍ അറിയപ്പെടുന്ന ഓസ്ട്രേലിയയിലെ റോഡ് 146 കിലോമീറ്റര്‍ ദൂരത്തിലാണ്. വളവില്ലാതെയുള്ള യാത്ര പടിഞ്ഞാന്‍ ഓസ്ട്രേലിയയെയും തെക്കന്‍ ഓസ്ട്രേലിയയെയും ബന്ധിപ്പിച്ചുള്ള പാതയിലൂടെയാണ്. സൗദിയില്‍ ഒട്ടകങ്ങളാണ് അപകട കാരണമെങ്കില്‍ ഓസ്ട്രേലിയയിലെ കംഗാരുക്കളാണ് അപകടത്തിന് ഇടയാക്കാറുള്ളത്.
ജിസിസി രാജ്യങ്ങളില്‍ വ്യത്യസ്തമായ നിര്‍മാണങ്ങള്‍ക്ക് എപ്പോഴും പേരു കേട്ടിട്ടുള്ള രാജ്യം യുഎഇയാണ്. ബുര്‍ജ് ഖലീഫ ഉള്‍പ്പെടെയുള്ള അംബര ചുംബികളെ പറ്റി അറിയാത്തവരുണ്ടാകില്ല. എന്നാല്‍ സൗദി അറേബ്യയില്‍ വ്യത്യസ്തമായ യാത്രാ അനുഭവം സമ്മാനിക്കുന്ന ഹൈവെ 10നെ കുറിച്ച് അറിയാത്തവരുമുണ്ട്. ബുര്‍ജ് ഖലീഫയെ വെല്ലുന്ന പുതിയ കെട്ടിടം ജിദ്ദയില്‍ നിര്‍മിക്കാനുള്ള പദ്ധതി സൗദി തയ്യാറാക്കിയിട്ടുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
-
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications