റമദാനില്‍ സര്‍വീസുകളുടെ എണ്ണം കൂട്ടി ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വേ; മക്ക-മദീന തീര്‍ത്ഥാടകര്‍ക്ക് നേട്ടം
റിയാദ്: റമദാന് മാസത്തിലെ തിരക്കുകള്‍ കണക്കിലെടുത്ത് 2700 ല്‍ അധികം ട്രിപ്പുകള്‍ നടത്താന്‍ ഒരുങ്ങി ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വേ. ഇതുവഴി 1.3 ദശലക്ഷത്തില്‍ അധികം യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും എന്നാണ് ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വേ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. റമദാന് മാസത്തില്‍ മക്കയ്ക്കും മദീനയ്ക്കുമിടയില്‍ വര്‍ധിച്ചു വരുന്ന ഗതാഗത ആവശ്യം നിറവേറ്റാനാണ് തീരുമാനം.
മണിക്കൂറില്‍ 300 കിലോ മീറ്റര്‍ വേഗമുള്ള ട്രെയിന്‍ മക്കയ്ക്കും മദീനയ്ക്കുമിടയിലുള്ള 449 കിലോ മീറ്റര്‍ ദൂരം രണ്ടര മണിക്കൂറിനുള്ളില്‍ മറികടക്കുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗതയേറിയ 10 ഇലക്ട്രിക് ട്രെയിനുകളില്‍ ഒന്നാണ് ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വേ. അത്യാധുനിക സിഗ്നലിംഗ്, കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

2018- ല്‍ ആരംഭിച്ച ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വേ, തീര്‍ത്ഥാടനം, ഉംറ, സന്ദര്‍ശക ഗതാഗതം എന്നിവയ്ക്കായി മൂന്ന് നഗരങ്ങളെ 453 കിലോമീറ്റര്‍ ഇരട്ട റെയില്‍വേ ലൈനുമായി ബന്ധിപ്പിക്കുന്നു. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലെ മൂന്ന് ടെര്‍മിനലുകള്‍ ഉള്‍പ്പെടെ അഞ്ച് സ്റ്റേഷനുകളും സുലൈമാനിയ ഡിസ്ട്രിക്റ്റിലെ രണ്ട് സെന്‍ട്രല്‍ സ്റ്റേഷനുകളും കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റിയും ഈ റൂട്ടില്‍ ഉള്‍പ്പെടുന്നു.
കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ടിലെ ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വേ സ്റ്റേഷന് ലോകത്തിലെ ഏറ്റവും വലിയ എയര്‍പോര്‍ട്ട്-ലിങ്ക്ഡ് ട്രെയിന്‍ സ്റ്റേഷനാണ്. 105,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ളതും ആറ് പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിക്കുന്നതും റോഡിലെ തിരക്ക് കുറയ്ക്കുന്നു.
35 ഇലക്ട്രിക് ട്രെയിനുകളാണ് ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വേയുടെ ഭാഗമായിട്ടുള്ളത്. 13 ബോഗികളിലായി 417 യാത്രക്കാരെ വീതം കൊണ്ടുപോകാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് ഇത്. ഇതില്‍ അഞ്ച് ബിസിനസ് ക്ലാസ് കമ്പാര്‍ട്ടുമെന്റുകള്‍, ഒരു കഫറ്റീരിയ, എട്ട് ഇക്കണോമി ക്ലാസ് കമ്പാര്‍ട്ടുമെന്റുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ആകെ 113 ബിസിനസ് സീറ്റുകളും 304 ഇക്കോണമി സീറ്റുകളും ലഭ്യമാണ്.
ഇത് ആഭ്യന്തര, അന്തര്‍ദേശീയ യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. റമദാന് തീര്‍ഥാടകരുടെ ആത്മീയ യാത്രയില്‍ ഏറെ സഹായകരമാകുന്ന ഹറമൈന്‍ സൗദി അറേബ്യയിലെ യാത്രാ-ടൂറിസം മെച്ചപ്പെടുത്തുന്ന കാര്യക്ഷമമായ ഗതാഗത മാര്‍ഗമാണ് പ്രദാനം ചെയ്യുന്നത്.
-
പ്രകൃതിവിഭവങ്ങളില്‍ സമ്പന്നര്‍ ഈ രാജ്യങ്ങള്‍; റഷ്യ മുന്നില്‍.. സൗദിയും ഇറാനും കരുത്തര്‍ -
ഗൾഫിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ലുലു; ബഹ്റൈനിലേക്ക് പ്രത്യേക വിമാനത്തിൽ പഴം, പച്ചക്കറി എത്തിച്ചു -
ഇറാന് ആ നീക്കം നടത്തിയാല്‍ ലോകം തകരും; തുര്‍ക്കിയിലെ ആണവ കേന്ദ്രം മണത്തറിഞ്ഞു, 5 വിമാനം പോയി -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം''












Click it and Unblock the Notifications