Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യയുടെ വമ്പന്‍ കുതിപ്പ്: വരുമാനം കുമിഞ്ഞുകൂടി, ക്രൂഡ് ഓയില്‍ മാത്രമല്ല തുണച്ചത്

എണ്ണ ഇതര വരുമാനം വർധിപ്പിക്കുകയെന്ന സൗദി അറേബ്യയുടെ നീക്കങ്ങള്‍ വിജയം കാണുന്നു. സൗദി അറേബ്യന്‍ സാമ്പത്തിക മന്ത്രാലയം നവംബർ 4 ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം 2024 വർഷത്തിൻ്റെ മൂന്നാം പാദത്തിൽ സൗദി അറേബ്യയുടെ ബജറ്റ് കമ്മി 30 ബില്യൺ റിയാലിലെത്തി. 2024 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ സൗദി അറേബ്യയുടെ എണ്ണ വരുമാനം 1 ശതമാനം വളർന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഏറ്റവും വലിയ നേട്ടമുണ്ടാക്കിയിരുന്നത് എണ്ണ ഇതര മേഖലയിലാണ്. ആദ്യത്തെ ഒമ്പത് മാസങ്ങളിലെ എണ്ണ ഇതര വരുമാനം 6 ശതമാനമാണ്. എണ്ണ ഇതര മേഖലയില്‍ തുടർച്ചയായി നടത്തിയ വൈവിധ്യവൽക്കരണം സൗദി സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമായി മാറുകയായിരുന്നു. മൂന്നാം പാദത്തില്‍ സർക്കാറിന്റെ ആകെ ചിലവ് 339 ബില്യൺ റിയാൽ ആയിരുന്നു, മുൻ വർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 15 ശതമാനം വർധന.

mbs

ഇതേ കാലയളവില്‍ തന്നെ രാജ്യത്തിന്റെ മൊത്ത വരുമാനം 309 ബില്യൺ റിയാലായി. കഴിഞ്ഞ വർഷത്തേതില്‍ നിന്നും 20 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. എണ്ണ വരുമാനം 191 ബില്യൺ റിയാലായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് മൊത്തം വരുമാനത്തിൻ്റെ 62 ശതമാനമാണ്. ഈ പാദത്തിൽ 30 ശതമാനം വളർച്ചയാണ് എണ്ണ വരുമാനത്തിലുണ്ടായിരിക്കുന്നത്. എണ്ണ ഇതര വരുമാനം ആറ് ശതമാനം വർധിച്ച് 118 ബില്യൺ റിയാലിലെത്തി. പ്രധാനമായും ചരക്കുകളുടെയും സേവനങ്ങളുടെയും നികുതിയാണ് എണ്ണ ഇതര വരുമാനം ഉയർത്തിയത്.

2024 ലെ ആദ്യ ഒമ്പത് മാസം സൗദി അറേബ്യയുടെ ചെലവുകൾ 1 ട്രില്യൺ റിയാൽ ആയിരുന്നുവെന്നും സർക്കാർ രേഖകള്‍ ചൂണ്ടിക്കാണിക്കുന്നു. മൊത്തം വരുമാനം 956 ബില്യൺ റിയാൽ ആയിരുന്നു. വരുമാനം ഉയർന്നത് സൗദി അറേബ്യയുടെ കമ്മി 58 ബില്യൺ റിയാൽ ആക്കി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. സെപ്തംബർ അവസാനത്തോടെ പൊതുകടം 1.158 ട്രില്യൺ റിയാൽ അല്ലെങ്കിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ 98.6 ശതമാനവുമാണ്.

രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥ നടപ്പുവർഷം 4.4 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നും 2025ൽ 5.7 ശതമാനമായും 2026ൽ 5.1 ശതമാനമായും ഉയരുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. 2024ൽ പണപ്പെരുപ്പ നിരക്ക് 2023ൽ 2.6 ശതമാനത്തിൽ നിന്ന് 2.2 ശതമാനമായി കുറയുമെന്നും 2026ൽ 2 ശതമാനത്തിൽ താഴെയാകുമെന്നും സൗദി ധനമന്ത്രാലയം കണക്ക് കൂട്ടുന്നു.

2025 സാമ്പത്തിക വർഷത്തിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ (ജി ഡി പി) 2.3 ശതമാനം കമ്മിയാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രാലയം പ്രാഥമിക ബജറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.പ്രാഥമിക ബജറ്റ് പ്രസ്താവന പ്രകാരം, സൗദി അറേബ്യ 2025 ൽ മൊത്തം ചെലവ് 1,285 ബില്യൺ റിയാലിലും വരുമാനം 1,184 ബില്യൺ റിയാലിലും എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2024 ൽ യഥാർത്ഥ ജി ഡി പിയിൽ 0.8 ശതമാനവും 2025 ൽ 4.6 ശതമാനവും വളർച്ച രേഖപ്പെടുത്തുമെന്നും രാജ്യം പ്രതീക്ഷിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+