Get Updates
Get notified of breaking news, exclusive insights, and must-see stories!

'മകന്‍ അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് മടങ്ങി'; സൗദി അറേബ്യയിലെ ഉറങ്ങുന്ന രാജകുമാരന്‍ വിട പറഞ്ഞു

റിയാദ്: സൗദി അറേബ്യയിലെ ഉറങ്ങുന്ന രാജകുമാരന്‍ എന്ന് അറിയപ്പെടുന്ന അല്‍ വലീദ് ബിന്‍ ഖാലിദ് ബിന്‍ തലാല്‍ ആലുസൗദ് അന്തരിച്ചു. കഴിഞ്ഞ 20 വര്‍ഷമായി അബോധാവസ്ഥയില്‍ കിടപ്പിലായിരുന്നു അല്‍ വലീദ്. പിതാവ് ഖാലിദ് രാജകുമാരനാണ് മരണ വിവരം അറിയിച്ചത്. മകന്‍ അല്ലാഹുവിന്റെ അടുക്കലേക്ക് യാത്രയായി എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

2005ല്‍ ലണ്ടനില്‍ നടന്ന അപകടത്തെ തുടര്‍ന്നാണ് അല്‍ വലീദ് രാജകുമാരന്‍ കിടപ്പിലായത്. വളരെ ദുഃഖത്തോടെയാണ് മകന്റെ മരണവിവരം പങ്കുവയ്ക്കുന്നത് എന്ന് ഖാലിദ് എക്‌സില്‍ കുറിച്ചു. ഖബറടക്കം ഇന്ന് നടക്കും. റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ അസര്‍ നമസ്‌കാരത്തിന് ശേഷമാണ് ചടങ്ങുകള്‍ എന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

saudi sleeping prince died-

സ്ത്രീകള്‍ക്ക് ഉച്ചയ്ക്ക് തന്നെ മയ്യിത്ത് നമസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കുന്നുണ്ട്. റിയാദിലെ കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് സ്ത്രീകള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ നടക്കുക. അല്‍ ഫഖറിയ്യ ജില്ലയിലെ അല്‍വലീദ് ബിന്‍ തലാലിന്റെ കൊട്ടാരത്തില്‍ അടുത്ത മൂന്ന് ദിവസം ദുഃഖം ആചരിക്കും. ഈ വേളയില്‍ നിരവധി പ്രമുഖര്‍ കൊട്ടാരത്തിലെത്തി അനുശോചനം അറിയിക്കും.

ആരാണ് അല്‍ വലീദ് രാജകുമാരന്‍

ആധുനിക സൗദിയുടെ സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ ചെറുമകനായ അല്‍ വലീദ് ബിന്‍ ഖാലിദ് രാജകുമാരന്‍ 1990ലാണ് ജനിച്ചത്. 2005ല്‍ ലണ്ടനില്‍ നടന്ന കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുന്നത് പ്രയാസകരമായിരിക്കുമെന്ന് അന്നുതന്നെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ദൈവം അവന് വിധിച്ച സമയം അത്രയും ചികില്‍സ തുടരാന്‍ പിതാവ് ഖാലിദ് തീരുമാനിച്ചു.

ലണ്ടനില്‍ സൈനിക കേഡറ്റ് ആയി പഠിക്കുന്ന കാലത്താണ് വലീദ് രാജകുമാരന്‍ അപകടത്തില്‍പ്പെട്ടത്. തലച്ചോറിന് ഏറ്റ ക്ഷതമാണ് 'കോമ' ജീവിതത്തിലേക്ക് എത്തിച്ചത്. ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന സൂചന അപൂര്‍വമായി അല്‍വലീദ് കാണിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കൈകളും കണ്ണും ഇളകിയത് കുടുംബത്തിന് പ്രതീക്ഷയായി. എന്നാല്‍ പിന്നീട് കാര്യമായ പുരോഗതി ആരോഗ്യനിലയിലുണ്ടായില്ല.

ജീവന്‍ നിലനിര്‍ത്താന്‍ സഹായിച്ചിരുന്ന യന്ത്രങ്ങള്‍ നീക്കം ചെയ്യാന്‍ ഡോക്ടര്‍മാര്‍ ഒരിക്കല്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഖാലിദ് തടഞ്ഞു. മകന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പുണ്ട് എന്നായിരുന്നു പിതാവിന്റെ പ്രതികരണം. തുടര്‍ന്ന് അമേരിക്കയില്‍ നിന്നും സ്‌പെയ്‌നില്‍ നിന്നുമുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ ചികില്‍സിച്ചിരുന്നെങ്കിലും കാര്യമുണ്ടായിരുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+