Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്‍ കളിക്കൊരുങ്ങി സൗദി അറേബ്യ: ലക്ഷ്യം എണ്ണ ഉത്പാദനത്തില്‍ എതിരാളികളില്ലാതെ മുന്നേറ്റം

ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അരാംകോ പ്രവർത്തനം കൂടുതല്‍ ശക്തമാക്കുന്നു. കുറഞ്ഞത് ആറ് പുതിയ ഓഫ്‌ഷോർ എഞ്ചിനീയറിംഗ്, സംഭരണ, നിർമ്മാണ, ഇൻസ്റ്റാളേഷൻ (ഇപിസിഐ) പ്രോജക്ടുകൾക്കുള്ള ലേല പ്രക്രിയ കമ്പനി ആരംഭിച്ചുവെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം ഒരു ബില്യൺ ഡോളറിന് മുകളിലുള്ള പദ്ധതികളാണ് ഇവ.

ക്രൂഡ് ഓയില്‍ ഉത്പാദന രംഗത്ത് കൂടുതല്‍ ശക്തമായ സാന്നിധ്യമാകുകയെന്ന ലക്ഷ്യത്തോടെയാണ് സൗദി അരാംകോയുടെ പുതിയ നീക്കം. സൗദി സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനി അതിന്റെ ഏറ്റവും വലിയ എണ്ണ, വാതക പാടങ്ങളുടെ വിപുലീകരണമാണ് നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 2027 ഓടെ രാജ്യത്തിന്റെ എണ്ണ ഉൽപ്പാദന ശേഷി നിലവിലുള്ള 12 ദശലക്ഷം ബിപിഡി നിലവാരത്തിൽ നിന്ന് പ്രതിദിനം 13 ദശലക്ഷം ബാരലായി വികസിപ്പിക്കുക എന്നതാണ് രാജ്യത്തിന്റെ പ്രധാന ലക്ഷ്യം.

 saudi-king

നേരത്തെ, യുഎസ് സ്ഥാപനമായ മക്‌ഡെർമോട്ടിന് നൽകിയിരുന്ന ഡീലുകൾ ആരംകോ റദ്ദാക്കിയിരുന്നു. സുലുഫ് ഓഫ്‌ഷോർ ഓയിൽഫീൽഡിന്റെ വിപുലീകരണത്തിനായി 1.8 ബില്യൺ ഡോളറിന്റെ കരാറിന് വീണ്ടും ടെൻഡർ ആരംഭിച്ചതായി പ്ലാനുകളെക്കുറിച്ചുള്ള അറിവുള്ള നിരവധി ഉറവിടങ്ങളെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ റിപ്പോർട്ട് ചെയ്തിരുന്നു.

അരാംകോ മക്‌ഡെർമോട്ടിന് നൽകിയിരുന്ന മൂന്ന് എഞ്ചിനീയറിംഗ്, സംഭരണ, നിർമ്മാണ, ഇൻസ്റ്റാളേഷൻ (ഇപിസിഐ) കരാറുകളാണ് റദ്ദാക്കിയത്."സുലുഫ് കരാറുകളുടെ ഔപചാരികമായ റദ്ദാക്കൽ മക്‌ഡെർമോട്ട് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കരാർ ഭീമന്മാർക്ക് തിരിച്ചടിയാണ്," എന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഓഗസ്റ്റിൽ അന്താരാഷ്ട്ര മാധ്യമമായ അപ്‌സ്ട്രീം റിപ്പോർട്ട് ചെയ്തത്.

മക്‌ഡെർമോട്ടിനെ പുറത്താക്കിയ ശേഷം പ്രവർത്തനവുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമുള്ള മറ്റ് കമ്പനികളെ തിരയുകയായിരുന്നു ആരാംകോ. ഇറ്റലിയിലെ സായിപെം, അബുദാബിയിലെ നാഷണൽ പെട്രോളിയം കൺസ്ട്രക്ഷൻ എന്നിങ്ങനെ നിരവധി പ്രമുഖ കമ്പനികള്‍ കരാറുകള്‍ സ്വന്തമാക്കാനായി രംഗത്തുണ്ട്. ലേലത്തില്‍ ബിഡർമാരിൽ നിന്ന് അരാംകോ ആവശ്യപ്പെടുന്ന ബാങ്ക് ഗ്യാരണ്ടികൾ അവതരിപ്പിക്കാൻ മക്‌ഡെർമോട്ടിന് സാധിക്കാത്തതാണ് റദ്ദാക്കിയതിന് പിന്നിലെ കാരണം.

ഓയിൽഫീൽഡിനായുള്ള പ്രവർത്തനങ്ങള്‍ക്കും സബ്‌സീ കേബിളുകളുടെയും പൈപ്പ് ലൈനുകളുടെയും രൂപത്തിൽ ധാരാളം സബ്‌സീ വർക്ക് ആവശ്യമായി വരും. അതേസമയം ഇപിസിഐ കരാറുകളിൽ ഒന്നിലധികം പ്രൊഡക്ഷൻ ഡെക്ക് മൊഡ്യൂളുകൾ, സ്ലിപ്പോവർ പ്ലാറ്റ്‌ഫോമുകൾ, വെല്‍ ഓക്സിലറി പ്ലാറ്റ്‌ഫോമുകൾ എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടുകള്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും മികച്ച ക്രൂഡ് ഓയിൽ കയറ്റുമതിക്കാരായ സൗദി അറേബ്യ, അടുത്തിടെ നിരവധി പ്രധാന എണ്ണപ്പാടങ്ങൾ വികസിപ്പിച്ച് വരികയാണ്. മർജാൻ, ബെറി, സുലുഫ് എന്നിവയാണ് വികസിപ്പിക്കുന്ന പ്രധാന എണ്ണപ്പാടങ്ങൾ. മർജാൻ ഫീൽഡിന്റെ വികാസം ഉൽപ്പാദന ശേഷിയിൽ 300,000 ബിപിഡി കൂട്ടിച്ചേർക്കും. ബെറി ഫീൽഡിന്റെ വികാസം ശേഷിയില്‍ മറ്റൊരു 250,000 ബിപിഡി വർദ്ധിപ്പിക്കും. സുലുഫിന്റെ വിപുലീകരണം 600,000 ബിപിഡി ശേഷിയുള്ള ഒരു പ്രോസസ്സിംഗ് സൗകര്യം കൂട്ടിച്ചേർക്കാനാണ് സജ്ജീകരിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+