സമീപകാലത്ത് ഇതാദ്യം; സൗദി ആരാംകോയുടെ ലാഭം കുറവ്, രാജകുമാരന്റെ തന്ത്രം തിരിച്ചടിച്ചതോ?
റിയാദ്: അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ് ഓയില്‍ വില വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രമുഖ എണ്ണ നിർമ്മാതാക്കളായ റഷ്യയും സൗദിയും മാസങ്ങളായി എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുന്നത് തുടരുകയാണ്. ഈ വർഷം അവസാനം വരെ ഇതേ നിലയില്‍ മുന്നോട്ട് പോകുമെന്ന് കഴിഞ്ഞ ദിവസവും ഇരുരാജ്യങ്ങളും വ്യക്തമാക്കി. എന്നാല്‍ ഈ നീക്കം സൗദി അറേബ്യൻ സർക്കാറിന്റെ ഉടമസ്ഥതയിലുള്ള ദേശീയ എണ്ണക്കമ്പനി സൗദി അരാംകോയുടെ ലാഭത്തില് ചെറിയ തോതിലുള്ള ഇടിവും ഉണ്ടാക്കിയിരിക്കുകയാണ്.
ക്രൂഡ് ഓയിൽ വിലയും വിറ്റഴിച്ച അളവും കുറഞ്ഞതിനാൽ അരാംകോയുടെ മൂന്നാം പാദ അറ്റാദായത്തിൽ 23% ഇടിവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. സെപ്തംബർ 30 വരെയുള്ള പാദത്തിൽ അറ്റാദായം മുൻ വർഷത്തെ 42.43 ബില്യൺ ഡോളറിൽ നിന്ന് 32.58 ബില്യൺ ഡോളറായി ഇടിഞ്ഞു. അതേസമയം, ഉൽപ്പാദനത്തിൽ കുറവുണ്ടായിട്ടും എണ്ണവില കുറഞ്ഞിട്ടും സൗദി സർക്കാരിനുള്ള ലാഭവിഹിതം അരാംകോ നിലനിർത്തിയെന്നതും ശ്രദ്ധേയമാണ്.

ഈ കാലയളവിൽ ഉൽപ്പാദനം കുറച്ചത് വഴി എണ്ണ വിലയിലും അളവിലും ഉണ്ടായ ഇടിവ് ഭാഗികമായി നികത്തിയതായി അരാംകോ വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ കയറ്റുമതിക്കാരായ കമ്പനി സൗദി സർക്കാരിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും വലിയ ലാഭവിഹിതം വഴി നൽകുന്നു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഫ്യൂച്ചറിസ്റ്റിക് സിറ്റി നിയോം, മറാഫി ഉള്‍പ്പെടേയുള്ള പദ്ധതികള്‍ക്ക് ഈ ലാഭവിഹിതം ഏറെ നിർണ്ണായകമാണ്.
അതേസമയം, നിലവിലെ സ്ഥതി തുടരുകയാണെങ്കില്‍ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കാനുള്ള നീക്കം അടുത്ത വർഷം തുടർന്നേക്കും. മന്ദഗതിയിലുള്ള സാമ്പത്തിക വളർച്ചയുടെ സൂചനയായി യൂറോപ്പിൽ ഡീസൽ പോലുള്ള ഇന്ധനങ്ങളുടെ ആവശ്യകതയില്‍ കുറവ് വരുത്തിയിട്ടുണ്ട്. അതേസമയം, എണ്ണ ആവശ്യകതയുടെ ആഗോള നിലവാരം വീണ്ടും ഉയർന്ന് വരുന്നതായും ചൈനയുടെയും ഇന്ത്യയുടെയും വളർച്ച നാലാം പാദത്തിലും തുടരണമെന്നും ചീഫ് ഫിനാൻഷ്യൽ ഓഫീസർ സിയാദ് അൽ മുർഷെദ് ഒരു കോൺഫറൻസ് കോളിൽ പറഞ്ഞു.
കമ്പനി പ്രതീക്ഷിക്കുന്ന മൂലധനച്ചെലവ് 48 ബില്യൺ ഡോളറിനും 52 ബില്യൺ ഡോളറിനും ഇടയിലായി ചുരുക്കിയതായും അൽ-മുർഷെദ് പറഞ്ഞു. 45 ബില്യൺ ഡോളറിന്റെ മുൻ ലക്ഷ്യത്തിൽ നിന്ന് 55 ബില്യൺ ഡോളറായി. എണ്ണ, വാതക ഉൽപ്പാദനം ഉൾപ്പെടുന്ന അപ്‌സ്ട്രീം ബിസിനസിൽ നിന്നുള്ള അരാംകോയുടെ ലാഭം 23% ഇടിഞ്ഞ് 60.6 ബില്യൺ ഡോളറായിട്ടുണ്ട്.
സൗദി അറേബ്യ പ്രതിദിനം ഏകദേശം 9 ദശലക്ഷം ബാരൽ ഉൽപ്പാദനമാണ് ഇപ്പോള്‍ നടത്തുന്നത്. കഴിഞ്ഞ ദശകത്തിലെ ശരാശരിയേക്കാൾ ഏകദേശം 1 ദശലക്ഷം കുറവാണ്. അതേസമയം പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ ഓർഗനൈസേഷനും അനുബന്ധ ഉൽപ്പാദകരും അവരുടെ വിതരണ നയം അവലോകനം ചെയ്യാൻ ഈ മാസം അവസാനം യോഗം ചേരും.












Click it and Unblock the Notifications